• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കുഴൽപ്പണക്കേസ്: സഭയിൽ സർക്കാരിനെതിരെ ആരോപണവുമായി വി.ഡി,പോക്കറ്റിലുണ്ടേൽ പുറത്തിടാൻ വെല്ലുവിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസ് ഇന്ന് കേരള നിയമസഭയിലും ചർച്ചയായപ്പോൾ ഭരണ പ്രതിപക്ഷ അംഗങ്ങൾ നേർക്കുന്നേർ വന്നു. കേസിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ഒത്തുധാരണയാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. നേതാക്കളുടെ പങ്ക് പറയാതിരിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചെന്നും 'ബിജെപി പ്രസിഡനറ്' എന്നുപോലും മുഖ്യമന്ത്രി പറഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ബിജെപി സംഘപരിവാര്‍ ശക്തികളുടെ പങ്ക് പറയാതിരിക്കാന്‍ മുഖമന്ത്രി ശ്രമിക്കുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ എത്ര കോടി കേരളത്തില്‍ എത്തി എന്ത് കൊണ്ട് ഇത് ഇന്‍കം ടാക്‌സിനെ അറിയിക്കുന്നില്ല. സാക്ഷിയാകാന്‍ പോകുന്നയാള്‍ക്ക് പൊലീസ് ചോദിക്കുന്ന ചോദ്യങ്ങള്‍ ദേശാഭിമാനി വഴി മുന്‍കൂട്ടി അറിയിക്കുന്നു. പൊലീസ് അന്വേഷണം വലിച്ചു നീട്ടുകയാണ്. അന്വേഷണം ശരിയായ രീതിയിലല്ല." വി.ഡി സതീശൻ പറഞ്ഞു.

കേസിൽ പൊലീസ് അന്വേഷണം മന്ദഗതിയിലാണെന്ന് പറഞ്ഞ പ്രതപക്ഷ നേതാവ്, മഞ്ചേശ്വരവും പാലക്കാടും ഉള്‍പ്പെടെ ഏഴ് മണ്ഡലങ്ങളില്‍ ബി ജെ പിയെ ജയിപ്പിക്കാൻ സിപിഎം ധാരണയുണ്ടായിരുന്നതായും ആരോപിച്ചു. എന്നാൽ സതീശനെ തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ചായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം.

ഒത്തുകളിയുണ്ടന്നതിന് പ്രതിപക്ഷത്തിന്റെ കൈയ്യില്‍ തെളിവുണ്ടോയെന്ന് ചോദിച്ച മുഖ്യമന്ത്രി വിവരം പോക്കറ്റില്‍ ഉണ്ടെങ്കില്‍ കാത്തുനില്‍ക്കാതെ പുറത്ത് വിടണമെന്നും പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് പറഞ്ഞു. ഒരു കുറ്റവാളിയും രക്ഷപ്പെടില്ല. ഒത്തുതീര്‍പ്പിന്റെ ആള്‍ക്കാര്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. ഞങ്ങള്‍ ഒത്തുതീര്‍പ്പിന്റെ ആളുകളല്ല.
കുഴല്‍ കുഴലായി തന്നെ ഉണ്ടാകും. കുഴല്‍ ഉപയോഗിച്ചവര്‍ നിയമത്തിന്റെ കരങ്ങളില്‍ കുടുങ്ങും. തെരഞ്ഞെടുപ്പില്‍ കള്ളപ്പണം ഒഴുക്കുന്നത് ജനാധിപത്യത്തെ അട്ടിമറിക്കാനാണെന്ന് പറയേണ്ടതില്ല. കൊടകര കേസില്‍ ഗൗരവമായ അന്വേഷണമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ദില്ലി വീണ്ടും സജീവമായതോടെ ഇതര സംസ്ഥാന തൊഴിലാളികള്‍ വീണ്ടും എത്തിത്തുടങ്ങി: ചിത്രങ്ങള്‍

യുവ എംഎൽഎ ഷാഫി പറമ്പിലും സിപിഎമ്മിനെതിരെ സഭയിൽ ആഞ്ഞടിച്ചു. ഒരു കുഴലിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും എന്ന നിലയാകരുതെന്നും ഷാഫി പറമ്പിൽ പറഞ്ഞു. കുഴൽപണ കേസിൽ സംസ്ഥാന സർക്കാർ ഒത്തുകളിച്ചെന്ന് പറയിക്കരുതെന്നും കുഴൽപണ കേസിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചുകൊണ്ട് ഷാഫി പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ ബിജെപി സിപിഐഎം ബന്ധം ഞങ്ങള്‍ ആരോപിച്ചിരുന്നു. പിന്നീട് ഉണ്ടായത് സര്‍ക്കസിലെ തല്ലു മാത്രമാണെന്ന് വി.ഡി. അടിക്കുന്നതിന്റെ ശബ്ദം കേള്‍ക്കും. യഥാര്‍ത്ഥത്തില്‍ അടിക്കില്ല. സര്‍ക്കസിലെ തല്ലു മാത്രമാണ് ബിജെപിയും സിപിഐഎമ്മും തമ്മില്‍ ഇവിടെ നടക്കുന്നത്. ഈ കേസ് ഒത്തു തീര്പ്പിലേക്ക് പോവുകയാണെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ വി.ഡി സതീശൻ കൂട്ടിച്ചേർത്തു.

പുതിയ ഹോട്ട് ലുക്കില്‍ ഭൂമി പദ്‌നേക്കര്‍, വൈറലായ ചിത്രങ്ങള്‍ കാണാം

cmsvideo
  K Surendran gave 40 lakhs to ck Janu says Babu BC | Oneindia Malayalam
  ജോസഫ് വാഴയ്ക്കന്‍
  Know all about
  ജോസഫ് വാഴയ്ക്കന്‍

  English summary
  CM Pinarayi Vijayan challenged Opposition leader VD Satheesan on BJP black money case
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X