വയനാട്ടിൽ ഇടത് സ്ഥാനാർത്ഥിയെ നിർത്തിയത് ജയിക്കാൻ വേണ്ടി; പിണറായി വിജയൻ

കോഴിക്കോട്: വയനാട്ടിൽ ഇടത് സ്ഥാനാർത്ഥിയെ നിർത്തുന്നത് ജയിക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരെങ്കിലും വരുന്നുണ്ടെന്ന് പറഞ്ഞ് കേട്ടാൽ ഓടുന്നവരല്ല ഞങ്ങൾ. ഇടതുപക്ഷത്തിന്റെ കരുത്ത് വയനാട്ടിലെ അങ്കത്തട്ടിൽ കാണാമെന്നും പിണറായി വിജയൻ പറഞ്ഞു.
കോഴിക്കോട്ടെ ഇടത് സ്ഥാനാർത്ഥി എ പ്രദീപ് കുമാറിന്റെ കോഴിക്കോട് ബീച്ചിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 18ൽ കൂടുതൽ സീറ്റിൽ ഇടത്പക്ഷം വിജയിക്കുമെന്നും മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.
തൃശൂരിൽ സുരേഷ് ഗോപി എൻഡിഎ സ്ഥാനാർത്ഥി; മോദിയുടെ നിർദേശപ്രകാരം, ഭരണ നേട്ടം ഉയർത്തിക്കാട്ടുമെന്ന്...
ബിജെപിക്കെതിരെയാണ് പോരാട്ടമെന്ന് പ്രഖ്യപിച്ച രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരത്തിനിറങ്ങിയതിനെ ഇടതുപക്ഷ നേതാക്കൾ രൂക്ഷമായി വിമർശിച്ചിരുന്നു. രാഹുൽ ഗാന്ധി മത്സരത്തിനിറങ്ങിയതോടെ വയനാട്ടിൽ പോരാട്ടം ശക്തമായിരിക്കുകയാണ്. സിപിഐയുടെ പിപി സുനീറാണ് എൽഡിഎഫ് സ്ഥാനാർത്ഥി. തുഷാർ വെള്ളാപ്പള്ളിയാണ് എൻഡിഎ സ്ഥാനാർത്ഥി.
അതേസമയം നാമനിർദ്ദേശ പത്രിക സമർപ്പിക്കാനായി രാഹുൽ ഗാന്ധി ബുധനാഴ്ച കേരളത്തിൽ എത്തും. വ്യഴാഴ്ചയാണ് നാനമിർദ്ദേശ പത്രിക സമർപ്പിക്കുന്നത്. പ്രിയങ്കാ ഗാന്ധിയുൾപ്പെടെയുള്ള നേതാക്കൾ രാഹുൽ ഗാന്ധിയെ അനുഗമിച്ചേക്കും. പത്രികാ സമർപ്പണത്തിന് ശേഷം മണ്ഡലത്തിലെ പ്രധാന പ്രവർത്തകരുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തും.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ