'സിൽവർലൈൻ പദ്ധതി യാഥാർഥ്യമാകും'; വന്ദേഭാരത് ജനങ്ങളിൽ വലിയ സ്വീകാര്യതയുണ്ടാക്കിയെന്നും മുഖ്യമന്ത്രി
ന്യൂയോർക്ക്: കേരളത്തിൽ സിൽവർലൈൻ പദ്ധതി യാഥാർഥ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി ഇന്നല്ലെങ്കിൽ നാളെ യാഥാർഥ്യമാകും എന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ കൊണ്ടുവന്ന വന്ദേഭാരത് ട്രെയിനിന് ലഭിച്ച മികച്ച സ്വീകാര്യത ലഭിച്ചതുവഴി, അതിവേഗ ട്രെയിനിന്റെ ആവശ്യകത ആളുകൾക്ക് മനസ്സിലായി എന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക കേരളസഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിൽ ബിസിനസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിവേഗത്തിൽ ഓടുന്ന വന്ദേഭാരത് ജനങ്ങളിൽ വലിയ സ്വീകാര്യതയുണ്ടാക്കി. കെ-റെയിൽ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കാനുള്ള ശ്രമങ്ങളിൽ ആണ്. ഒരു വിഭാഗം അതിനെ അട്ടിമറിക്കാനുള്ള ശ്രമം നടത്തി. കെ- റെയിലിന് അനുമതി ലഭ്യമാക്കരുതെന്ന് ആവശ്യപ്പെട്ടുള്ള വിവിധ തരത്തിലുള്ള സമ്മർദങ്ങൾ കേന്ദ്രങ്ങളിലെത്തി. അതിനാൽ കെ-റെയിൽ ഇപ്പോൾ യാഥാർഥ്യമായില്ല. എന്നാൽ അത് യാഥാർഥ്യം ആകുന്ന ഒന്നായിരിക്കും എന്നും അദ്ദേഹം പറഞ്ഞിരുന്നു.

ശബരിമല വിമാനത്താവളത്തിന് കേന്ദ്രം തത്വത്തിൽ അംഗീകാരം നൽകിയെന്നും അദ്ദേഹം പറഞ്ഞു. ഇന്റർനെറ്റ് എല്ലാവർക്കും ലഭിക്കുന്നതിനായി സംസ്ഥാനസർക്കാർ കെ-ഫോൺ എന്ന സംവിധാനം നടപ്പാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിജിറ്റൽ ഡിവൈഡ് ഒഴിവാക്കുക എന്ന ഉദ്ദേശ്യത്തിൽ എല്ലാവർക്കും ഇന്റർനെറ്റ് ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
റോഡ് വികസനത്തിലും കേരളം മുന്നിട്ട് നിൽക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അരിക്കൊമ്പനെ പിടിച്ചികൊണ്ടിുപോയപ്പോൾ മലയോര മേഖലയിയെ അതീവ ഭംഗയുള്ള റോഡുകൾ കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ജലഗതാഗതം വർധിപ്പക്കാനുള്ള നടപടി സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്തെ കോവളം മുതൽ കാസർക്കോട്ടെ ബേക്കൽ വരെ 600 കിലോമീറ്ററിലധികം ദൈർഘ്യത്തിലുള്ള ജലപാത അതിവേഗത്തിൽ നടന്നുകൊണ്ടിരിക്കുന്നു, അദ്ദേഹം പറഞ്ഞു
സംസ്ഥാനത്തെ വ്യവസായ സൗഹൃദാന്തരീക്ഷം മെച്ചെപ്പെടുത്തിയെന്നും വ്യവസായത്തിന് തടസമാകുന്ന വിധത്തിലുള്ള നിയമങ്ങൾ കാലാനുസൃതമായി പരിഷ്‌കരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. തൊഴിൽരംഗത്തെ പ്രശ്‌നങ്ങൾ തീർത്തുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. നോക്കുകൂലി അവസാനിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.
എല്ലാ ട്രേഡ് യൂണിയനുകളെയും വിളിച്ചുകൂട്ടി നോക്കുകൂലി വാങ്ങുന്ന രീതി അവസാനിപ്പിക്കുകയും നിയമംമൂലം നിരോധിക്കുകയും ചെയ്തുവെന്നാണ് അദ്ദേഹം പറഞ്ഞത്. സംഘടനയുടെ പേരിൽ പ്രവൃത്തി നടക്കുന്ന ഇടങ്ങളിൽച്ചെന്ന് ഭീഷണിപ്പെടുത്തുന്ന രീതിയും അവസാനിപ്പിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications