സഹകരണ ബാങ്കിലെ നിയമവിരുദ്ധമായ ഇടപാടുകൾക്ക് സർക്കാരും സിപിഎമ്മും കൂട്ടുനിൽക്കുന്നു: എംടി രമേശ്
തിരുവനന്തപുരം: കേരളത്തിലെ സഹകരണ ബാങ്കുകൾ റിസർവ് ബാങ്ക് നിയമങ്ങളും കേന്ദ്ര നിയമങ്ങളും പാലിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്. രാജ്യം മുഴുവൻ നടപ്പാക്കിയ ഏകീകൃത സോഫ്റ്റ് വെയർ കേരളത്തിൽ നടപ്പാക്കാത്തതിന് എന്ത് ന്യായീകരണമാണ് സംസ്ഥാന സർക്കാരിന് പറയാനുള്ളത്. 20 ലക്ഷത്തിന് മുകളിലുള്ള ഇടപാടുകൾ കർശന നിബന്ധനകൾക്ക് വിധേയമാക്കണമെന്നാണ് നിയമം. എന്നാൽ ഈ നിയമം സംസ്ഥാനത്ത് പാലിക്കപ്പെടുന്നില്ല. എന്തുകൊണ്ടാണ് സഹകരണ ബാങ്കുകളിൽ പാൻകാർഡ് നിർബന്ധമാക്കാത്തതെന്ന് മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും വ്യക്തമാക്കണമെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ എംടി രമേശ് പറഞ്ഞു.
എല്ലാ ബാങ്കിംഗ് ട്രാൻസേഷനും പാൻകാർഡ് നിർബന്ധമാവുമ്പോൾ ഇവിടത്തെ സഹകരണ ബാങ്കുകൾ അത് പാലിക്കാത്തതെന്താണ്? നിയമവിരുദ്ധമായ ഇടപാടുകൾക്ക് സംസ്ഥാന സർക്കാരും സിപിഎമ്മും കൂട്ടുനിൽക്കുകയാണ്. അതുകൊണ്ടാണ് ആരും അറിയാതെ കോടികൾ നിക്ഷേപിക്കാൻ സാധിക്കുന്നത്. ബാങ്കിംഗ് നിയമങ്ങൾ പാലിക്കാതെ ഞങ്ങൾ സൊസൈറ്റിയാണെന്ന് പറഞ്ഞ് വളഞ്ഞ വഴിയിലൂടെ പോവുകയാണ് സംസ്ഥാനം.

ക്ഷേമപെൻഷൻ കൊടുക്കാൻ പോലും സഹകരണ ബാങ്കുകളെ ആശ്രയിക്കുന്ന സർക്കാർ ഇപ്പോൾ സഹകരണ ബാങ്കുകളിൽ നടന്ന തട്ടിപ്പിൻ്റെ കടംവീട്ടുമെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്.സിപിഎം നേതാക്കൾ നടത്തിയ കൊള്ള മുതലിന് സംസ്ഥാന സർക്കാരിന് ഗ്യാരണ്ടി നിൽക്കാൻ പറ്റുമോ? സ്വജനപക്ഷപാതത്തിന് വേണ്ടി സഹകരണ പ്രസ്ഥാനത്തെ ബലി കൊടുക്കുകയാണ് സർക്കാർ ചെയ്യുന്നത്. സഹകരണ ബാങ്കുകളെ ബിജെപി എതിർക്കുന്നില്ല.
എന്നാൽ കള്ളപ്പണം വെളുപ്പിക്കുന്ന സിപിഎം നിയന്ത്രിക്കുന്ന ബാങ്കുകളെയാണ് എതിർക്കുന്നത്. എങ്ങനെയാണ് കേരളത്തിലെ ചില സഹകരണ ബാങ്കുകളിൽ മാത്രം കോടികളുടെ നിക്ഷേപമുണ്ടാവുന്നത്. വിദേശത്തുള്ള വൻകിടക്കാർ അവരുടെ കള്ളപ്പണം സഹകരണ ബാങ്ക് വഴി വെളുപ്പിക്കുകയാണ്. വാർഷിക പരിശോധന നടക്കുന്ന മാർച്ച് അവസാനം പോലും കോടികളുടെ കൊടുക്കൽ വാങ്ങലുകളാണ് പല സഹകരണ ബാങ്കുകളിലും നടക്കുന്നത്. നോട്ട് നിരോധനത്തിന് ശേഷമാണ് വലിയ തോതിൽ പണം കേരളത്തിലേക്ക് ഒഴുകിയത്. ഇതിനെ കുറിച്ച് പരിശോധിക്കണം. കേരളത്തിലെ സഹകരണ ബാങ്കുകളിൽ ഫോറൻസിക് ഓഡിറ്റിങ് നടത്തണം. സഹകരണ മേഖലയിലെ ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തൃശ്ശൂരിൽ ഇഡി സുരേഷ്ഗോപിക്ക് വഴിയൊരുക്കുകയാണെന്നാണ് എംവി ഗോവിന്ദൻ പറയുന്നത്. ബിജെപിയുടെയല്ല തട്ടിപ്പിന് ഇരയായവരുടെ പരാതിയിലാണ് ഇഡി അന്വേഷണം നടത്തുന്നത്. എസി മൊയ്തീനും എംകെ കണ്ണനുമൊക്കെയാണോ സുരേഷ് ഗോപിക്ക് വഴിയൊരുക്കുന്നതെന്ന് ഗോവിന്ദൻ വ്യക്തമാക്കണം. സുരേഷ് ഗോപി നയിക്കുന്ന പദയാത്രയിൽ സിപിഎം അണികൾ പോലും പങ്കെടുക്കുമെന്ന തിരിച്ചറിവാണ് എംവി ഗോവിന്ദനെ ഭയപ്പെടുത്തുന്നത്. നിങ്ങളുടെ കൈകൾ ശുദ്ധമാണെങ്കിൽ എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നതെന്നും എംടി രമേശ് ചോദിച്ചു
-
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
ബി ഗോപാലകൃഷ്ണന് കുരുങ്ങുമോ? വീഡിയോ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്, പുതിയ വിവരം -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം












Click it and Unblock the Notifications