കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോള്‍ ഇന്ത്യയുടെ പേരില്‍ തട്ടിപ്പ്; 88585 ഒഴിവുകളെന്ന രീതിയില്‍ പ്രചരിക്കുന്നത് വ്യാജ വിജ്ഞാപനമെന്ന്

Google Oneindia Malayalam News

ദില്ലി: കല്‍ക്കരി മന്ത്രാലയത്തിന് കീഴിയില്‍ സ്ഥിതി ചെയ്യുന്ന കോള്‍ ഇന്ത്യയില്‍ 88585 തൊഴില്‍ ഒഴിവുകള്‍ എന്ന രീതിയില്‍ പ്രചരിക്കുന്ന പരസ്യം വ്യാജമാണെന്ന് കോള്‍ ഇന്ത്യ ലിമിറ്റഡ്. കോള്‍ഇന്ത്യയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം എന്ന രീതിയിലായിരുന്നു വ്യാജപ്രചരണം. www.scclcil.in എന്ന വെബ്സൈറ്റിലേക്ക് അപേക്ഷ അയക്കാനായിരുന്നു ഉദ്യോഗാര്‍ത്ഥികളോട് ആവശ്യപ്പെട്ടിരുന്നത്.

ഓണത്തിന് ഗൾഫിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക വിമാന സർവീസ്: മന്ത്രിയുടെ ഉറപ്പെന്ന് വി മുരളീധരൻ ഓണത്തിന് ഗൾഫിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക വിമാന സർവീസ്: മന്ത്രിയുടെ ഉറപ്പെന്ന് വി മുരളീധരൻ

എന്നാല്‍ ഈ പ്രചരണം തികച്ചും അടിസ്ഥാനരഹിതമാണെന്നാണ് ട്വിറ്ററിലൂടെ കോള്‍ ഇന്ത്യ ലിമിറ്റഡ് വ്യക്തമാക്കുന്നത്. സൗത്ത് സെന്‍ട്രല്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡ് എന്ന പേരില്‍ ഒരു കമ്പനി കോള്‍ ഇന്ത്യയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രചരണത്തിനൊപ്പം കൊടുത്തിരിക്കുന്ന www.scclcil.in എന്ന വെബ്‌സൈറ്റ് വ്യാജമാണെന്നും www.coalindia.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് മാത്രമേ കോള്‍ ഇന്ത്യയ്ക്ക് ഉള്ളൂവെന്നും ട്വീറ്റില്‍ കോള്‍ ഇന്ത്യ വ്യക്തമാക്കുന്നു.

jobs

വ്യാജ വെബ്‌സൈറ്റില്‍ ഇപ്പോഴും വിജ്ഞാപനം ലഭ്യമാണ്. ഈ സാഹചര്യത്തില്‍ തൊഴില്‍ അന്വേഷകര്‍ ജാഗ്രത പുലര്‍ത്തണമെന്നും കോള്‍ ഇന്ത്യ അറിയിച്ചു. സമീപകാലത്ത് ചില റിക്രൂട്ട്‌മെന്റ് ഏജൻസികളും വ്യക്തികളുംൾ കോൾ ഇന്ത്യ ലിമിറ്റഡിലെ റിക്രൂട്ട്‌മെന്റുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ട് തൊഴിലന്വേഷകരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരം വാഗ്ദാനങ്ങളിൽ ഉദ്യോഗാര്‍ത്ഥികള്‍ വീഴരുതെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

എയര്‍ ഇന്ത്യാ എക്‌സ് പ്രസ് സര്‍വീസ് വൈകി: കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധംഎയര്‍ ഇന്ത്യാ എക്‌സ് പ്രസ് സര്‍വീസ് വൈകി: കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം

വ്യാജ ഏജൻസികൾ ഉദ്യോഗാര്‍ത്ഥികളെ ആകർഷിക്കുന്നതിനായി കോൾ ഇന്ത്യയുടെ വ്യാജ ലെറ്റർ പാഡുകളും മറ്റ് വിശദാംശങ്ങളും ഉപയോഗിച്ചാണ് വ്യാജ നിയമന കത്തുകൾ നൽകുന്നതെന്നും അപേക്ഷകരിൽ നിന്ന് സെക്യൂരിറ്റി ഡെപ്പോസിറ്റ് അല്ലെങ്കിൽ പ്രോസസ്സിംഗ് ഫീസ് ഈടാക്കുകയും ചെയ്തിട്ടുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. ഇത്തരം തട്ടിപ്പുകള്‍ക്ക് മുന്നില്‍ ഉദ്യോ​ഗാർത്ഥികൾ ഇരയാകരുതെന്നും ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അടിയന്തര നടപടികൾക്കായി പോലീസിൽ റിപ്പോർട്ട് ചെയ്യണമെന്നും കമ്പനി വ്യക്തമാക്കി.

English summary
coal india on fake job recruitment notice
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X