ക്രിസ്മസിനും അവർ തിരിച്ചെത്തിയില്ല; തിരുപ്പിറവി ദിനത്തിലും കണ്ണീരൊഴിയാതെ തീരഗ്രാമങ്ങൾ...

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഇത്തവണത്തെ ക്രിസ്മസിന് തിരുവനന്തപുരത്തെ തീരഗ്രാമങ്ങളിൽ നക്ഷത്രങ്ങളുയർന്നില്ല, ആരും പുൽക്കൂട് ഒരുക്കിയില്ല, കരോൾ സംഘത്തിന്റെ ആഘോഷങ്ങളുമുണ്ടായില്ല. ഓഖി ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ തേങ്ങലുകൾക്കിടയിലാണ് തീരഗ്രാമങ്ങൾ ഇക്കുറി ക്രിസ്മസിനെ വരവേറ്റത്.

റഫീല, സോണിയ, അജ്മല, ഫിറോസ് ഖാൻ... കേരളത്തിൽ നിന്നും ഐസിസിൽ ചേർന്നവരുടെ ചിത്രങ്ങൾ പുറത്ത്...

ഓഖി; ഇനിയും വരാനുള്ളത് 208 പേർ, മരിച്ചവർ 74; 32 മൃതദേഹങ്ങൾ തിരിച്ചറിയാനായില്ല...

താങ്ങും തണലുമായിരുന്നവരെ ഓഖിയുടെ രൂപത്തിൽ മരണം തട്ടിയെടുത്തപ്പോൾ നിരവധി കുടുംബങ്ങൾക്കാണ് നാഥനില്ലാതായത്. കടലിൽ നിന്നും കോളു കൊണ്ടുവരാൻ പോയവരുടെ മൃതശരീരങ്ങൾ ഏറ്റുവാങ്ങിയതിന്റെ ആഘാതത്തിൽ നിന്ന് തീരഗ്രാമങ്ങൾ ഇനിയും മുക്തമായിട്ടില്ല. ഇതുവരെയും തിരിച്ചെത്താത്തവർ ക്രിസ്മസ് ദിവസമെങ്കിലും മടങ്ങിയെത്തുമെന്ന പ്രതീക്ഷയിൽ കഴിയുന്ന നിരവധി മത്സ്യത്തൊഴിലാളി കുടുംബങ്ങളും ഇവിടെയുണ്ട്.

തിരുവനന്തപുരത്തെ തീരപ്രദേശങ്ങൾ...

തിരുവനന്തപുരത്തെ തീരപ്രദേശങ്ങൾ...

തിരുവനന്തപുരത്തെ തീരപ്രദേശങ്ങളായ വിഴിഞ്ഞം, പൂന്തുറ മേഖലകളിലാണ് ഓഖി ചുഴലിക്കാറ്റ് കൂടുതൽ നാശം വിതച്ചത്. ഈ തീരങ്ങളിൽ നിന്നും മത്സ്യബന്ധനത്തിന് പോയ നിരവധി മത്സ്യത്തൊഴിലാളികളാണ് ഓഖി ചുഴലിക്കാറ്റിൽ അകപ്പെട്ടത്. ഓഖി ദുരന്തത്തിൽ 74 മത്സ്യത്തൊഴിലാളികൾ ഇതുവരെ മരണപ്പെട്ടുവെന്നാണ് സംസ്ഥാന സർക്കാരിന്റെ കണക്ക്.

തിരികെ വരുന്നതും കാത്ത്...

തിരികെ വരുന്നതും കാത്ത്...

പൂന്തുറ, വിഴിഞ്ഞം മേഖലകളിലെ 200ഓളം മത്സ്യത്തൊഴിലാളികൾ ഇനിയും തിരിച്ചെത്താനുണ്ടെന്നാണ് തീരവാസികൾ പറയുന്നത്. അതേസമയം 166 പേരെ മാത്രമേ കണ്ടെത്താനുള്ളുവെന്നാണ് സർക്കാരിന്റെ കണക്കിൽ വ്യക്തമാക്കുന്നത്. ക്രിസ്മസ് ദിനത്തിലെങ്കിലും ഇവരെല്ലാം തിരിച്ചെത്തുമെന്നായിരുന്നു മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ പ്രതീക്ഷ. ഇവർ ആപത്തൊന്നും സംഭവിക്കാതെ മറ്റേതെങ്കിലും തീരത്തുണ്ടാകുമെന്ന് വിശ്വസിക്കുന്നവരും കുറവല്ല.

 കണ്ണീരിൽ കുതിർന്ന ക്രിസ്മസ്...

കണ്ണീരിൽ കുതിർന്ന ക്രിസ്മസ്...

അരപ്പട്ടിണിയാണെങ്കിലും ക്രിസ്തുവിന്റെ തിരുപ്പിറവി കെങ്കേമമായി ആഘോഷിക്കുന്നവരാണ് തിരുവനന്തപുരത്തെ തീരവാസികൾ. പക്ഷേ, ഇത്തവണ അവർക്ക് ആഘോഷങ്ങളില്ല. ദുരന്തബാധിതരുടെ സങ്കടത്തിൽ പങ്കുചേർന്ന് തീരപ്രദേശത്തെ മറ്റു കുടുംബങ്ങളും ഇത്തവണ ക്രിസ്മസ് ആഘോഷങ്ങൾ വേണ്ടെന്നുവെച്ചു.

കണ്ണീർ മാത്രം...

കണ്ണീർ മാത്രം...

ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലത്തീൻ കത്തോലിക്ക സഭയുടെ ദേവാലയങ്ങളിലും ക്രിസ്മസ് ആഘോഷങ്ങൾ ഉണ്ടായിരുന്നില്ല. ക്രിസ്മസ് രാത്രിയിലെ കുർബാന മാത്രം നടത്തിയാണ് ലത്തീൻ കത്തോലിക്ക ദേവാലയങ്ങൾ തിരുപ്പിറവി ദിനം കൊണ്ടാടിയത്. ഇതോടൊപ്പം ഓഖി ദുരന്തബാധിതർക്ക് വേണ്ടി പള്ളികളിൽ പ്രത്യേക പ്രാർത്ഥനയും സംഘടിപ്പിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
coastal areas does not celebrate christmas.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്