രോഗികൾക്കല്ല കൂറകൾക്കാണ് കാസറഗോഡ് ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ വേണ്ടത്

  • Posted By:
Subscribe to Oneindia Malayalam

കാസർഗോഡ്: ആതുരസേവന രംഗത്ത് കേരളം ദിനം പ്രതി മുന്നേറിക്കൊണ്ടിരിക്കുമ്പോഴും ആരോഗ്യമേഖലയിലെ മാറ്റങ്ങളെ കുറിച്ച് സർക്കാർ വാചാലമാകുമ്പോഴും ഇവിടെ കാര്യങ്ങളെല്ലാം നേരെ മറിച്ചാണ്. കാസർഗോഡ് ഗവൺമെന്റ് ആശുപത്രിയാണ് സർക്കാറിന്റെ വാദങ്ങളെയെല്ലാം തകർക്കും വിധം വൃത്തിഹീനമായിക്കുന്നത്. പേ വാർഡിലും ജനറൽ വാർഡിലും ഉൾപ്പെടെ അസഹനീയമായ കൂറ ശല്ല്യമാണ് അനുഭവപ്പെടുന്നത്. രോഗിക്കൾക്കും കൂട്ടിരിപ്പുകാർക്കും വലിയ ബുദ്ധിമുട്ടാവുകയാണിത്.

സജിത പറയുന്നു, ബിവറേജിലെ പണി ചേട്ടന്‍മാര്‍ക്ക് മാത്രമല്ല ചേച്ചിമാര്‍ക്കും കൂടിയുള്ളതാണ്

ഭക്ഷണ പദാർഥങ്ങളോ മരുന്നോ പോലും വിശ്വസിച്ച് കഴിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഉപയോഗശൂന്യമായ കിടക്കകൾ പോലുള്ള ആശുപത്രി ഉപകരണങ്ങൾ അലക്ഷ്യമായി കൂട്ടിയിട്ടതാണ് കൂറ ശല്ല്യം ഇത്രയും രൂക്ഷമാവാൻ കാരണമെന്നാണ് രോഗികൾ പറയുന്നത്. ഇത്തരം സ്ഥലങ്ങളിൽ ആശുപത്രിയിലെ ശുചീകരണ തൊഴിലാളികൾ ദിവസേന വൃത്തിയാക്കാറും ഇല്ല. രോഗികളും കൂട്ടിരിപ്പുകാരും നിരവധി തവണ പരാതി പറഞ്ഞിട്ടും ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് പ്രതികരണമൊന്നുമുണ്ടാവാത്തതിനാൽ കടുത്ത പ്രതിഷേധത്തിലാണിവർ.

koora

സ്വകാര്യ ആശുപത്രിയിൽ പോയി ചികിൽസിക്കാൻ കഴിവില്ലാത്ത രോഗികളാണ് കാസറഗോഡ് ഗവൺമെൻറ് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തുന്നത്. എന്നാണ് രോഗിയുടെ രോഗം ബേധമാകുമ്പോഴേക്കും കൂട്ടിരിക്കാൻ വന്നവർക്ക് രോഗം വന്ന് കിടക്കേണ്ടി വരും. കുട്ടികളുടെ വാർഡുകളിലും സ്ഥിതി ഇത് തന്നെ. നിരന്തരം നൂറ് കണക്കിന് രോഗികളാണ് പല രോഗങ്ങൾ പിടിപ്പെട് ആശുപത്രിയിൽ അഡ്‌മിറ് ആവാൻ എത്തുന്നത്. എന്നാൽ ഇവിടുത്തെ അവസ്ഥ കണ്ടാൽ കണ്ണ് നിറഞ്ഞ് പോകും. ബാത്‌റൂമുകളിലെയും അവസ്ഥ പരിതാപകരം തന്നെ. അതു കൊണ്ടു തന്നെ കാസർഗോഡ് ഗവൺമെന്റ് ആശുപത്രിയിൽ രോഗികളും കൂട്ടിരിപ്പുകാരും ഒരുപോലെ പറയുന്നു ചികിത്സ രോഗികൾക്ക് മാത്രം പോര ഈ കൂറ ശല്ല്യത്തിനും അടിയന്തിര ചികിത്സ ആവശ്യമാണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
cockroaches need treatment in government hospital

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്