കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കുട്ടികളെ എങ്ങനെയൊക്കെ വിളിയ്ക്കാം... ഈ കോളേജ് മാഗസിന്‍ വിവാദത്തില്‍

Google Oneindia Malayalam News

അഞ്ചല്‍(കൊല്ലം): യുവാക്കള്‍ക്ക് യുവാക്കളുടേതായ ഒരു ഭാഷയുണ്ട്. അത് ചിലപ്പോള്‍ പ്രായമായവര്‍ക്ക് മനസ്സിലായിക്കോളണം എന്നില്ല. കാമ്പസ്സിനകത്ത് കുറേ 'കോഡ്' പ്രയോഗങ്ങളുണ്ടാകും. അത് തന്നെ ചിലപ്പോള്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പരസ്പരം മനസ്സിലായിക്കോളണം എന്നില്ല.

ഇത്തരം ഭാഷകള്‍ ഉണ്ടാകുന്നതില്‍ തെറ്റില്ല. എന്നാല്‍ അതെല്ലാം കോളേജ് മാഗസിനില്‍ എത്തുകയും പലതും സ്ത്രീ വിരുദ്ധമാവുകയും ചെയ്താല്‍ എങ്ങനെയുണ്ടാകും? എന്നാല്‍, അതാണ് കൊല്ലം അഞ്ചലിലെ സെന്റ് ജോണ്‍സ് കോളേജില്‍ സംഭവിച്ചത്.

College Magazine

കോളേജ് യൂണിയന്‍ പുറത്തിറക്കിയ സീസണ്‍സ് എന്ന മാഗസിനില്‍ കാമ്പസ് നിഘണ്ടു എന്ന കോളത്തില്‍ കൊടുത്തിരിയ്ക്കുന്ന വാക്കുകളില്‍ പലതും സ്ത്രീ വിരുദ്ധമാണ്. സംഭവം വിവാദമായപ്പോള്‍ മാഗസിന്‍ എഡിറ്ററായ വിദ്യാര്‍ത്ഥിയെ സസ്‌പെന്‍ഡ് ചെയ്തു.

ചരക്ക്, പീസ്, ഐറ്റം, മൊതല്‍, കളര്‍ തുടങ്ങിയ പദങ്ങളാണ് സുന്ദരികളായ പെണ്‍കുട്ടികളെ വിശേഷിപ്പിയ്ക്കാന്‍ ഉപയോഗിച്ചിരിയ്ക്കുന്നത്. മറ്റ് പല പ്രയോഗങ്ങളും പ്രസിദ്ധീകരണ യോഗ്യം പോലും അല്ല.

കെഎസ് യുവിന്റെ പാനലില്‍ മത്സരിച്ച് ജയിച്ച ബിബിന്‍ ബോബിച്ചനാണ് മാഗസിന്‍ എഡിറ്റര്‍. എന്നാല്‍ മാഗസിന്‍ തയ്യാറാക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തം സ്റ്റുഡന്റ് എഡിറ്റര്‍ക്ക് ആണോ എന്ന ചോദ്യം ബാക്കിയാണ്. കാരണം പ്രിന്‍സിപ്പാളും അധ്യാപകരും മറ്റ് വിദ്യാര്‍ത്ഥികളും ഒക്കെ അടങ്ങുന്നതാണ് പത്രാധിപ സമിതി.

English summary
College Magazine with Anti-Woman remarks makes controversy. Student editor of Anchal St John's College suspended.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X