കളറൊന്ന് മാറി...ഇപ്പോൾ കയറാൻ ആളില്ല; ഇരുട്ടടി കിട്ടി കെഎസ്ആര്‍ടിസി ഫീഡർ ബസ്; വർക്‌ഷോപ്പ് വണ്ടിയോ ?
കൊച്ചി: ബസ്സിന് അടിച്ച നിറം കൊണ്ട് പ്രതിസന്ധിയിലായി കെ എസ് ആർ ടി സി. ഫീഡർ ബസുകളുടെ സർവീസുകളാണ് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്. ബസ്സിന് അടിച്ച നിറം കാരണം യാത്രക്കാർ അധികം ഇതിലേക്ക് കയറാറില്ല.
ഈ കാരണം കൊണ്ട് സർവീസ് നടത്തുന്ന ബസ്സുകളുടെ കളക്ഷനും തീരെ കുറവാണ്. സമയവും ഇന്ധനവും ലഭിക്കുന്നതിന് വേണ്ടി തുടങ്ങിയ സർവീസാണ് ഫീഡര്‍ ബസ്സുകൾ. ചുവപ്പും വെളുപ്പും കലർന്ന നിറമാണ് ബസ്സിന്. വെളുപ്പിൽ ചെരിഞ്ഞ കട്ടി ഉള്ള ചുവന്ന വരകൾ ആണ് കാണാൻ കഴിയുക.
ഈ അടിച്ചിരിക്കുന്ന അപരിചിതം ആയ ബസിന്റെ നിറമാണ് യാത്രക്കാരെ ബസിനുള്ളിലേക്ക് കയറ്റാതെ അകറ്റി നിർത്തുന്നത്. കെ എസ് ആർ ടി സിയുടെ വർക്ക്ഷോപ്പ് വണ്ടി ആണെന്നും ആക്ഷേപം ഉണ്ട്.

കാഴ്ചയിൽ യാത്രക്കാർക്ക് ഇങ്ങനെ തോന്നുന്നുണ്ടെന്നാണ് പ്രതികരണം. കാഴ്ചയിൽ തോന്നിയാലും കുറ്റം പറയാൻ കഴിയില്ല എന്നതാണ് വസ്തുത. കെ എസ് ആർ ടി സിയുടെ ഓഡിനറി ബസ്സിന് ഈടാക്കുന്ന അതേ ചാർജ്ജാണ് ഫീഡർ ബസിനും ഈടാക്കുന്നത്. ഫീഡർ ബസിന് മുന്നിൽ ഇക്കാര്യം എഴുതി തൂക്കാൻ ഒരുങ്ങുകയാണ് കെ എസ് ആർ ടി സി അധികൃതർ.

എന്നാലും, സംശയം നില നിൽക്കുന്നത് നിറത്തിന്റെ കാര്യത്തിൽ ആണ്. ഓടുന്ന ഒരു ഫീഡർ ബസ്സിൽ നിന്ന് പ്രതിദിനം 12000 രൂപ എങ്കിലും കിട്ടണം. എന്നാൽ, മാത്രമേ നഷ്ടം ഇല്ലെന്ന് പറയാൻ കഴിയൂ. എന്നാൽ പ്രതിദിനം ഇപ്പോൾ ഒരു ബസിൽ നിന്നും കിട്ടുന്നത് കൂടിപ്പോയാൽ 1200 രൂപ മാത്രം.
ഞാനായി കണ്ടുപിടിച്ച 3 ഭാവങ്ങൾ..അതാണിത്; അനുശ്രീയുടെ പുത്തൻ ഭാവങ്ങൾ കണ്ടാല്ലോ ?
അഞ്ച് ബസ്സുകൾ ആണ് നിലവിൽ എറണാകുളം സ്റ്റാൻഡിൽ മാത്രം ഓടുന്നത്. രാവിലെ 6 മണി മുതൽ രാത്രി എട്ട് മണി വരെ കെ എസ് ആർ ടി സി ഫീഡർ ബസുകൾ സർവീസ് നടത്തും. വൈറ്റില ഹബ്ബിൽ നിന്നും ആരംഭിച്ച് പള്ളിമുക്ക്, ഹൈക്കോടതി, മേനക, പാലാരിവട്ടം, കലൂർ, പൈപ്പ് ലൈൻ, ചക്കരപ്പറമ്പ് എന്നിങ്ങനെ കറങ്ങിയാണ് ഫീഡർ ബസ്സുകളുടെ സർവീസുകൾ.

അതേസമയം, കൊച്ചിയിൽ ഏറ്റവും കൂടുതൽ ജന തിരക്ക് കൂടുതലുള്ള സ്ഥലം ഇടപ്പള്ളിയാണ്. എന്നാൽ, ഇവിടെ ഫീഡർ ബസുകളുടെ സർവീസ് ഇല്ല എന്ന ആക്ഷേപവും ഉണ്ട്. എന്നാൽ, സർവീസ് ഉണ്ടാകണം എന്നാണ് യാത്രക്കാർ മുന്നോട്ട് വയ്ക്കുന്ന ആവശ്യം. നിലവിൽ കെ എസ് ആർ ടി സി നിന്നും ഇത് സംബന്ധിച്ച് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

അതേസമയം, ബൈപ്പാസ് റൈഡര്‍ ബസുകളില്‍ എത്തുന്ന യാത്രക്കാര്‍ക്ക് നഗരത്തിലേക്ക് എത്താന്‍ ഫീഡര്‍ ബസുകളില്‍ ടിക്കറ്റ് എടുക്കേണ്ട എന്ന ഇളവും ഉണ്ട്. പകരം, ബൈപ്പാസ് റൈഡറിലെ ടിക്കറ്റ് കാണിച്ചാല്‍ മതിയാകും. എന്നാൽ, ഈ കാര്യങ്ങൾ ഒന്നും യാത്രക്കാരിലേക്ക് എത്തിയിട്ടില്ല എന്നാണ് വിവരം.

'കെ.സ്വിഫ്റ്റ് അപകടത്തില്‍ ദുരൂഹത, മനപ്പൂർവം സൃഷ്ടിച്ചതെന്ന് സംശയിക്കുന്നു'- ആൻറണി രാജു
തിരുവനന്തപുരം: കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടതിൽ പ്രതികരണവുമായി ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു. ബസ് അപകടത്തിപ്പെട്ടതിൽ ദുരൂഹതയുണ്ടെന്നാണ് മന്ത്രി ആരോപിക്കുന്നത്. അപകടം മനപ്പൂർവ്വം സൃഷ്ടിച്ചതാണോ എന്ന് സംശയിക്കുന്നു. സംഭവത്തിൽ സ്വകാര്യ ലോബികളുടെ പങ്ക് അന്വേഷിക്കും എന്ന് മന്ത്രി വ്യക്തമാക്കി. മനപ്പൂർവ്വം അല്ലെങ്കിൽ ഇതിന് എതിരെ കർശന നടപടി സ്വീകരിക്കും. വിശദമായ അന്വേഷണം നടത്താൻ ആണ് തീരുമാനം എന്നും ആൻറണി രാജു പറഞ്ഞിരുന്നു.












Click it and Unblock the Notifications