കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിസാം കേസ്; കമ്മീഷണറുടെ ഇടപെടല്‍ സംശയാസ്പദമെന്ന് ഐജി റിപ്പോര്‍ട്ട്

  • By Gokul
Google Oneindia Malayalam News

തൃശ്ശൂര്‍: ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ അതിക്രൂരമായി കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമുമായുള്ള മുന്‍ തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ജേക്കബ്ബ് ജോബിന്റെ കൂടിക്കാഴ്ച സംശയാസ്പദമാണെന്ന് ഐ.ജിയുടെ അന്വേഷണ റിപ്പോര്‍ട്ട്. തൃശ്ശൂര്‍ റേഞ്ച് ഐജി ടി.കെ. ജോസാണ് ഉത്തരമേഖലാ റേഞ്ച് എ.ഡി.ജി.പി. ശങ്കര്‍റെഡ്ഡിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

നിലവില്‍ പത്തനംതിട്ട എസ്പിയായ ജേക്കബ് ജോബ് പ്രതിയുടെ കസ്റ്റഡി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് തൊട്ടു മുന്‍പായിരുന്നു നിസാമുമായി കൂടിക്കാഴ്ച നടത്തിയത്. ഏകദേശം ഒന്നരമണിക്കൂറോളം അദ്ദേഹം നിസാമുമായി രഹസ്യ ചര്‍ച്ച നടത്തി. മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരെയും സ്ഥലത്തുനിന്നും മാറ്റിയശേഷമായിരുന്നു അത്.

nizam

സംഭവം വിവാദമായതോടെയാണ് തൃശ്ശൂര്‍ റേഞ്ച് ഐജി ടി.കെ. ജോസിനെ പ്രാഥമിക അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്. നിസാമുമായി ജേക്കബ് ജോബിന് സാമ്പത്തിക ഇടപാടുള്ളതായി സംശയിക്കുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും ടികെ ജോസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഫെബ്രുവരി 10 നാണ് ജേക്കബ് ജോബ് നിസാമുമായി കൂടിക്കാഴ്ച നടത്തിയത്. വിവരം മാധ്യമങ്ങളിലൂടെ പറത്തുവന്നതോടെ നിസാമുമായുള്ള കൂടിക്കാഴ്ചയെ അദ്ദേഹം ന്യായീകരിച്ചു. നിസാമിന്റെ കേസില്‍ പോലീസ് ഇടപെടുന്നുണ്ടോ എന്നു പരിശോധിക്കുകയായിരുന്നെന്നും പോലീസുകാര്‍ നിസാമില്‍ നിന്നും പണം പറ്റാന്‍ ശ്രമിച്ചുവെന്നും പറഞ്ഞിരുന്നു.

English summary
Commissioner meets Nizam; Probe recommended against Jacob Job
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X