Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫ് ഇനി എഴുന്നേല്‍ക്കരുത്, പതനം പൂര്‍ണ്ണമാക്കാന്‍ പിണറായി; മന്ത്രിസഭാ രൂപീകരണത്തിലും തന്ത്രം

തിരുവനന്തപുരം: ഇരുപതാം തിയതി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന രണ്ടാം പിണറായി സര്‍ക്കാരില്‍ ആരൊക്കെ മന്ത്രിമാരായി എത്തും എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തയും ഉണ്ടായിട്ടില്ല. ആകെ മന്ത്രി സ്ഥാനം ഉറപ്പിച്ചുവെന്ന് പറയാന്‍ കഴിയുന്നത് കേരള കോണ്‍ഗ്രസിലെ റോഷി അഗസ്റ്റിന്‍ മാത്രം. സിപിഎമ്മില്‍ നിന്നും സിപിഐയില്‍ നിന്നും മന്ത്രിമാരാവുന്നവരെ കുറിച്ച് സൂചനകള്‍ പുറത്ത് വരുന്നുണ്ടെങ്കിലും അതൊന്നും സ്ഥിരീകരിക്കാന്‍ പാര്‍ട്ടി കേന്ദ്രങ്ങള്‍ തയ്യാറായിട്ടില്ല. അതേസമയം ഏകാംഗ കക്ഷികളില്‍ നിന്നും മന്ത്രിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരുടെ കാര്യത്തില്‍ ചില മാനദണ്ഡങ്ങള്‍ കൂടി സിപിഎം പരിഗണിച്ചേക്കും.

ഒറ്റയാള്‍ കക്ഷികള്‍

ഒറ്റയാള്‍ കക്ഷികള്‍

കോണ്‍ഗ്രസ് എസ്, ഐഎന്‍എല്‍, എല്‍ജെഡി, ജനാധിപത്യ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് ബി എന്നിങ്ങനെ അഞ്ച് ഏകാംഗ ക്ഷികളാണ് യുഡിഎഫില്‍ ഉള്ളത്. ഇവര്‍ക്ക് പുറമെയാണ് മുന്നണിക്ക് പുറത്ത് നിന്നും പിന്തുണയ്ക്കുന്ന കോവൂര്‍ കുഞ്ഞുമോനും ഉള്ളത്. കുഞ്ഞുമോന്‍ അടക്കം എല്ലാവരും മന്ത്രിപദവി ആവശ്യപ്പെട്ടിട്ടുണ്ട്.

പരിഗണിച്ചേക്കില്ല

പരിഗണിച്ചേക്കില്ല

നിലവില്‍ ഇതില്‍ മന്ത്രിസ്ഥാനം ഉള്ളത് കോണ്‍ഗ്രസ് എസിന് മാത്രമാണ്. കേരള കോണ്‍ഗ്രസ് ബിയില്‍ നിന്നും വിജയിച്ച കെബി ഗണേഷ് കുമാര്‍ കഴിഞ്ഞതവണ സഭയില്‍ ഉണ്ടായിരുന്നെങ്കിലും മന്ത്രിസ്ഥാനം നല്‍കാന്‍ സിപിഎം തയ്യാറായിരുന്നില്ല. കോവുര്‍ കുഞ്ഞുമോന്‍റെ കാര്യത്തില്‍ മുന്നണിയിലേക്ക് ഉള്‍പ്പെടുത്തണമെന്ന ആവശ്യം പോലും പരിഗണിക്കപ്പെട്ടിട്ടില്ല.

ആര്‍ക്കൊക്കെ നല്‍കും

ആര്‍ക്കൊക്കെ നല്‍കും

ഐഎന്‍എല്‍, എല്‍ജെഡി, ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നിവരാണ് ഇത്തവണ പുതുതായി ജയിച്ചവര്‍. എല്ലാവരും മന്ത്രി സ്ഥാനം ചോദിക്കുന്നുണ്ടെങ്കിലും അത് സാധ്യമാവാനുള്ള യാതൊരു സാഹചര്യവും നിലവിലില്ല. ഇവര്‍ക്ക് പുറമെ മുന്നണിയിലേക്ക് പുതുതായി കടന്ന് വരികയും 5 സീറ്റില്‍ വിജയിക്കുകയും ചെയ്ത കേരള കോണ്‍ഗ്രസും നില്‍ക്കുന്നുണ്ട്.

അന്‍റണി രാജുവിനും ഗണേഷ് കുമാറിനും

അന്‍റണി രാജുവിനും ഗണേഷ് കുമാറിനും

ഏകാംഗ കക്ഷികളില്‍ അന്‍റണി രാജുവിനും ഗണേഷ് കുമാറിനും മാത്രമാണ് മന്ത്രി സ്ഥാനം കിട്ടാനുള്ള സാധ്യത. ഇവരെ രണ്ട് പേരെയും പരിഗണിക്കുന്നതിലൂടെ സാമുദായിക സമവാക്യങ്ങളും പാലിക്കാന്‍ കഴിയുമെന്ന അനുകൂല ഘടകവും എല്‍ഡിഎഫ് കാണുന്നത്. മുന്നണിയോട് അകന്ന് നില്‍ക്കുന്ന ലത്തീന്‍, നായര്‍ വിഭാഗങ്ങളെ ഒപ്പം കൂട്ടാമെന്നാണ് ലക്ഷ്യം.

ലത്തീന്‍ സഭ

ലത്തീന്‍ സഭ

ലത്തീന്‍ സഭയില്‍ നിന്നുള്ള ആന്‍റണി രാജു മന്ത്രിയായി വരുന്നത് അത് ആ വിഭാഗങ്ങളില്‍ നിന്നുള്ള പിന്തുണ വര്‍ധിപ്പിക്കും എന്നാണ് പ്രതീക്ഷ. ആഴക്കടല്‍ മത്സ്യ ബന്ധനം പ്രതിപക്ഷം വലിയ ആരോപണം ഉയര്‍ത്തിയെങ്കിലും സഭാ വിശ്വാസികള്‍ സര്‍ക്കാറിനെ പൂര്‍ണ്ണമായും കൈവിടാന്‍ തയ്യാറിയിരുന്നില്ല.

യുഡിഎഫിന് പിന്തുണ

യുഡിഎഫിന് പിന്തുണ

എന്നിരുന്നാലും എ​റണാകുളം പോലുള്ള ജില്ലകളില്‍ യുഡിഎഫിന് പിടിച്ച് നില്‍ക്കാന്‍ സാധിച്ചത് സഭയുടെ കൂടെ പിന്‍ബലത്തിലായിരുന്നു. ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ആന്‍റണി രാജുവിനെ മന്ത്രിയായി പരിഗണിക്കുന്നതിലൂടെ ലത്തീന്‍ സമുദായത്തെ പൂര്‍ണ്ണമായും സര്‍ക്കാര്‍ അനുകൂലമാക്കാമെന്നാണ് പ്രതീക്ഷ.

പതനംപൂര്‍ത്തിയാവും

പതനംപൂര്‍ത്തിയാവും

കേരള കോണ്‍ഗ്രസ് എമ്മിലൂടെ കത്തോലിക്ക വോട്ടുകള്‍ ഉറപ്പിച്ച എല്‍ഡിഎഫ് കോട്ടയം ഉള്‍പ്പടെയുള്ള ജില്ലയില്‍ യുഡിഎഫിന്‍റെ പതനത്തിന്‍റെ ആക്കം വര്‍ധിപ്പിച്ചു. ആന്‍റണി രാജുവിലൂടെ ലത്തീന്‍ സഭയേയും കൂടെ നിര്‍ത്താന്‍ കഴിഞ്ഞാല്‍ യുഡിഎഫിന്‍റെ പതനം പൂര്‍ത്തിയാവുമെന്നാണ് എല്‍ഡിഎഫ് കണക്ക് കൂട്ടുന്നത്.

കെബി ഗണേഷ് കുമാര്‍

കെബി ഗണേഷ് കുമാര്‍

നിയമസഭയിലെ ദീര്‍ഘകാല പരിചയവും മന്ത്രിയെന്ന നിലയിലെ മികവുമാണ് ആദ്യഘട്ടത്തില്‍ തന്നെ ഗണേഷ് കുമാറിനെ പരിഗണിക്കാന്‍ കാരണം. ഇതിനൊപ്പം നായര്‍ വിഭാഗങ്ങളുടെ പിന്തുണയും നിര്‍ണ്ണായകമാണ്. എന്‍എസ്എസ് സര്‍ക്കാറിനെതിരെ പരസ്യമായ നിലപാട് എടുത്തെങ്കിലും സംഘടനയ്ക്ക് അതീതമായി നായര്‍ വിഭാഗത്തില്‍ നിന്നും വലിയ പിന്തുണ എല്‍ഡിഎഫിന് ലഭിച്ചു.

പിണക്കം ലഘൂകരിക്കാം

പിണക്കം ലഘൂകരിക്കാം

എന്നിരുന്നാലും നിലപാട് മാറ്റാന്‍ തയ്യാറായാല്‍ എന്‍എസ്എസുമായി സഹകരിക്കാന്‍ ഇടതുപക്ഷം തയ്യാറാണ്. ആര്‍ ബാലകൃഷ്ണപിള്ളയും എന്‍എസ്എസുമായി നല്ല ബന്ധം നിലനിര്‍ത്തിയിരുന്നു. ഗണേഷ് കുമാറിനും ഈ പിന്തുണ ലഭിച്ചേക്കും. ഗണേഷിനെ മന്ത്രിയാക്കുന്നതിലൂടെ നിലവിലെ പിണക്കം ലഘൂകരിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.

Recommended Video

cmsvideo
    Congress sent letter to Sonia Gandhi for complete change in party | Oneindia Malayalam
    ഐഎന്‍എല്‍

    ഐഎന്‍എല്‍

    ഐഎന്‍എല്ലിനേയും പരിഗണിക്കാന്‍ സിപിഎമ്മിന് താല്‍പര്യമുണ്ട്. ഐഎന്‍എല്ലിന് മന്ത്രി സ്ഥാനം നല്‍കിയാല്‍ മലബാറില്‍ മുസ്ലിം വിഭാഗങ്ങള്‍ക്കും സംഘടനകള്‍ക്കും നല്‍കുന്ന കൃത്യമായ സൂചനയാവും അത്. ലീഗിനെയാണ് അത് കൂടുതല്‍ ക്ഷീണിപ്പിക്കുക. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഐഎന്‍എല്ലിനെ മറ്റേതെങ്കിലും പദവി നല്‍കി തൃപ്തിപ്പെടുത്താനാവും ശ്രമിക്കുക.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+