പരാതിക്കാരി വിദേശത്ത്, പോലീസ് നീക്കങ്ങൾ അതീവ രഹസ്യം; 'ചെരുപ്പ് വാങ്ങാൻ രാഹുൽ 10,000 രൂപ കൈപ്പറ്റി'
പത്തനംതിട്ട: കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാമത്തെ ലൈംഗിക പീഡനക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പത്തനംതിട്ട തിരുവല്ല സ്വദേശിനിയായ പരാതിക്കാരി നിലവിൽ വിദേശത്താണുള്ളത്. ഇമെയിൽ വഴി നൽകിയ പരാതിയിൽ മൊഴിയെടുക്കൽ ഉൾപ്പെടെ നടന്നത് വീഡിയോ കോൺഫറൻസിങ് വഴിയാണെന്നാണ് വിവരം. ഇന്ന് രാത്രിയോടെ പരാതിക്കാരി നാട്ടിലെത്തും. ശേഷമായിരിക്കും ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്തുക.
മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നതോടെ രാഹുലിന്റെ സാധ്യതകൾ അടയുകയാണ്. ഗുരുതരമായ പരാമർശങ്ങളാണ് യുവതിയുടെ മൊഴിയിൽ ഉള്ളത്. മറ്റ് രണ്ട് കേസുകളിലും ഇല്ലാതിരുന്ന സാമ്പത്തിക ചൂഷണം ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഈ കേസിൽ പരാതിക്കാരി ഉന്നയിക്കുന്നുണ്ട്. പലപ്പോഴായി രാഹുൽ പണം ആവശ്യപ്പെട്ടുവെന്നാണ് പരാതിക്കാരി ചൂണ്ടിക്കാണിക്കുന്നത്.

രാഹുല്‍ ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയെന്നും യുവതി ആരോപിച്ചിട്ടുണ്ട്. ചെരുപ്പ് വാങ്ങാനെന്ന പേരില്‍ പതിനായിരം രൂപ യുവതിയില്‍ നിന്നും വാങ്ങിയെന്ന് മൊഴിയിൽ പറയുന്നുണ്ട്. ആഡംബര വാച്ച് കൈവശപ്പെടുത്തി. സൗന്ദര്യവര്‍ധക വസ്‌തുക്കള്‍ വാങ്ങിപ്പിച്ചു. പീഡനവിവരം പുറത്തുപറഞ്ഞാല്‍ സഹോദരിയുടെ വിവാഹം മുടക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
യൂത്ത് കോൺഗ്രസ് അധ്യക്ഷനായിരിക്കെയാണ് രാഹുൽ മാങ്കൂട്ടത്തിൽ യുവതിയുമായി ബന്ധം പുലർത്തിയതെന്നാണ് വിവരം. എന്നാൽ പിന്നീട് ബന്ധം രാഹുൽ ഉപേക്ഷിച്ചു. ഫോണിൽ ബ്ലോക്ക് ചെയ്‌തു, വാങ്ങിയ പണം തിരിച്ച് നൽകിയില്ല. പിന്നീട് രാഹുൽ പാലക്കാട് എംഎൽഎയായി. ഈ ഘട്ടത്തിൽ യുവതിയെ പാലക്കാടേക്ക് വിളിക്കുകയും ഫ്ലാറ്റ് എടുക്കാമെന്ന് വാഗ്‌ദാനം ചെയ്‌തെങ്കിലും അതൊന്നും നടന്നില്ല.
ഗർഭിണിയായ ശേഷം ഒരു സുപ്രഭാതത്തിൽ താനുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ചു എന്നാണ് യുവതി പറയുന്നത്. ഈ കേസിലും രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാന്റെ പേര് പരാതിക്കാരി പരാമർശിച്ചിട്ടുണ്ടെന്നാണ് വിവരം. ഗർഭഛിദ്ര വിവരം പറയാന്‍ രാഹുലിനെ വിളിച്ചെങ്കിലും ബ്ലോക്ക് ചെയ്‌തതോടെ ഫെന്നി നൈനാനെ വിവരം അറിയിക്കുകയായിരുന്നു എന്നാണ് യുവതി പറയുന്നത്.
ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് വടകരയിലേക്ക് വരാന്‍ പലവട്ടം ആവശ്യപ്പെട്ടുവെന്നും പരാതിക്കാരി ആരോപിച്ചിട്ടുണ്ട്. പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ശേഷം വീണ്ടും ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചെന്നും മൊഴിയിലുണ്ട്. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന് ഇ മെയിൽ വഴിയിലാണ് യുവതി പരാതി നൽകിയത്.
അതീവ രഹസ്യമായാണ് കേസിലെ നടപടി ക്രമങ്ങൾ എല്ലാം തന്നെ പ്രത്യേക അന്വേഷണ സംഘം പൂർത്തിയാക്കിയത്. അതീവരഹസ്യമായാണ് രാഹുലിനെ അര്‍ധരാത്രിയില്‍ ഹോട്ടലില്‍ എത്തി എസ്‌ഐടി അറസ്‌റ്റ് ചെയ്‌തത്. ഇന്നലെ ഉച്ച മുതല്‍ രാഹുല്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. പാലക്കാട് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം പാലക്കാട് നിന്ന് പോലീസ് സംഘമെത്തിയാണ് ഇന്ന് അര്‍ധരാത്രി 12.30ഓടെ കസ്‌റ്റഡിയിലെടുത്തത്.
രാഹുലിന്റെ മൊബൈല്‍ ഫോണുകളും മറ്റും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവ തിരുവനന്തപുരത്തെ ഫോറന്‍സിക് സയന്റിഫിക് ലാബിലേക്ക് അയച്ച് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് വിവരം. അഞ്ച് ദിവസം മുന്‍പാണ് യുവതിയുടെ പരാതി ജി പൂങ്കുഴലിയിലേക്ക് എത്തുന്നത്. പരാതി വിശദമായി പരിശോധിച്ചശേഷം കസ്‌റ്റഡിയിലേക്ക് നീങ്ങുകയായിരുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പത്തനംതിട്ട എആർ ക്യാമ്പിൽ ചോദ്യം ചെയ്യുകയാണ്. പ്രത്യേക അന്വേഷണസംഘത്തിന്റെ മേധാവി ജി പൂങ്കുഴലിയും എആർ ക്യാമ്പിലുണ്ട്. ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധമെന്നാണ് രാഹുലിന്റെ ആദ്യമൊഴി. കേസിൽ മെഡിക്കൽ രേഖകളും ഭ്രൂണഹത്യയ്ക്ക് ശേഷമുള്ള സാമ്പിളും പരാതിക്കാരി അന്വേഷണ സംഘത്തിന് നൽകിയിട്ടുണ്ട്. രാവിലെ 11 മണിയോടെ രാഹുലിനെ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കും.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്‌തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications