കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഫ്രോഡ്' വിളി പാരയായി; 1.5 കോടി നഷ്ടപരിഹാരം നല്‍കാന്‍ നോട്ടീസ്; നടന്‍ ശ്രീനിവാസന് പുതിയ കുരുക്ക്

Google Oneindia Malayalam News

കൊച്ചി : വ്യാജ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന്റെ വീട് നടന്‍ ശ്രീനിവാസന്‍ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ വിശദീകരണവുമായി ശ്രീനിവാസന്‍ തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ സംഭവവുമായി ബന്ധപ്പെട്ട് പുതിയ കുരുക്കില്‍പ്പെട്ടിരിക്കുകയാണ് നടന്‍.

ഇതാണ് യഥാര്‍ത്ഥ ഗ്ലാമറസ് ലുക്ക്; മാളവികയുടെ ഹോട്ട് ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

മോന്‍സന്‍ മാവുങ്കലിനെതിരെ പരാതി നല്‍കിയവര്‍ ഫ്രോഡുകളാണെന്ന് ശ്രീനിവാസന്‍ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തിനെതിരെ നടന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരിക്കുകയാണ് ഒരാള്‍. വടക്കാഞ്ചേരി സ്വദേശിയായ അനൂപ് വി മുഹമ്മദാണ് ഒന്നരക്കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്. . .

ടാറ്റ എയർലൈൻസ് അങ്ങനെ എയർ ഇന്ത്യ ആയ കഥ... ടാറ്റയുടെ മിശ്രണം, സർക്കാരിന്റെ പാക്കിങ്! ഒടുവിൽ ടാറ്റയുടെ കൈയ്യിൽടാറ്റ എയർലൈൻസ് അങ്ങനെ എയർ ഇന്ത്യ ആയ കഥ... ടാറ്റയുടെ മിശ്രണം, സർക്കാരിന്റെ പാക്കിങ്! ഒടുവിൽ ടാറ്റയുടെ കൈയ്യിൽ

1

മോന്‍സന്‍ മാവുങ്കലുമായി കൂടിക്കാഴ്ച നടത്തിയതുമായി ബന്ധപ്പെട്ട് ശ്രീനിവസാന്‍ നേരത്തെ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ഡോക്ടര്‍ എന്ന നിലയ്ക്കാണ് മോന്‍സണ്‍ മാവുങ്കലിനെ പരിചയപ്പെട്ടത് എന്നാണ് നടനും സംവിധായകനുമായ ശ്രീനിവാസന്‍ വിശദീകരിക്കുന്നത്. ഹരിപ്പാട്ടുളള ഒരു ആയുര്‍വേദ ആശുപത്രിയില്‍ മോന്‍സണ്‍ തനിക്ക് ചികിത്സ ഏര്‍പ്പാടാക്കിയിരുന്നുവെന്നും അതിനുളള പണവും മോന്‍സണ്‍ തന്നെ അടച്ചിരുന്നു എന്നും ശ്രീനിവാസന്‍ പറയുന്നു.

2

മോന്‍സണ്‍ തട്ടിപ്പുകാരനാണ് എന്ന് അറിഞ്ഞിരുന്നില്ല എന്നും ശ്രീനിവാസന്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചിരുന്നു. ഈ വിശദീരകണത്തിനിടെയാണ് ശ്രീനിവാസന്‍ പരാതിക്കാരെ ഫ്രോഡുകളെന്ന് വിശേഷിപ്പിച്ചത്. മോന്‍സണിന് എതിരെ പരാതി നല്‍കിയവരില്‍ രണ്ട് പേരെ തനിക്ക് അറിയാം. പത്ത് കോടി മോന്‍സണ് കൊടുത്തു എന്നാണ് ആദ്യം പരാതി ഉയര്‍ന്നത് എന്നും ഈ പരാതിക്കാര്‍ തരക്കേടില്ലാത്ത ഫ്രോഡുകള്‍ ആണെന്നാണ് ശ്രീനിവാസന്‍ പറഞ്ഞത്.

3

സ്വന്തം അമ്മാവനെ പറ്റിച്ച ആളാണ് അതിലൊരാളെന്നും കൊടുത്തതിന്റെ പത്തിരട്ടി തിരിച്ച് കിട്ടും എന്ന് കരുതിയാണ് അവര്‍ മോന്‍സണ് പണം കൊടുത്തത്. ആ പണം പലയിടത്ത് നിന്നായി ശേഖരിച്ചത് ആയിരുന്നു. മോന്‍സണ് കൊടുത്ത പണം ഇരട്ടിയായി തിരിച്ച് കിട്ടുമ്പോള്‍ തനിക്ക് പണം തന്നവരെ പറ്റിക്കാം എന്ന് കരുതിയാണ് അത് ചെയ്തത് എന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു. ഈ പ്രസ്താവനകളാണ് ഇപ്പോള്‍ വിവാദത്തില്‍ കൊണ്ടെത്തിച്ചിരിക്കുന്നത്.

4

എന്നാല്‍ ആരെ ഉദ്ദേശിച്ചാണ് ശ്രീനിവാസന്‍ ഇങ്ങനെ പറഞ്ഞതെന്ന് വ്യക്തമല്ല. തനിക്ക് നേരിട്ടറിയുന്ന ആളാണെന്നും പേര് പറയില്ലെന്നും സുഹൃത്തിന്റെ സഹോദരി പുത്രനാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒന്നരക്കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് വക്കീല്‍ നോട്ടീസ് അയച്ച അനൂപ് വി മുഹമ്മദ് ആവശ്യപ്പെട്ടിരിക്കുന്നത്.

5

അതേ സമയം , മോന്‍സന്റെ വീട്ടില്‍ എത്തിയതിനെ സംബന്ധിച്ചും ശ്രീനിവാസന്‍ വിശദീകരിച്ചിരുന്നു . മോന്‍സണന്റെ വീട്ടില്‍ പോയപ്പോള്‍ പുരാ വസ്തുക്കളെ കുറിച്ച് ഒന്നും തന്നെ സംസാരിച്ചിരുന്നില്ല. ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് പറഞ്ഞപ്പോള്‍ ഹരിപ്പാടുള്ള ആയുര്‍വേദ ചികിത്സ കേന്ദ്രത്തിലേക്ക് പോകാനാണ് പറഞ്ഞത് . 15 ദിവസം അവിടെ കിടന്ന് ചികിത്സിച്ചാല്‍ അസുഖം മാറുമെന്നും അത് പ്രകാരം താന്‍ ചികിത്സയ്ക്ക് പോയെന്നും ശ്രീനിവാസന്‍ പറയുന്നു .

6

പത്ത് പതിനഞ്ച് ദിവസം ഉഴിച്ചലും പിഴിച്ചലുമൊക്കെ നടത്തി. ചികിത്സ കഴിഞ്ഞ് ബില്‍ അടയ്ക്കാന്‍ ചെന്നപ്പോള്‍ എല്ലാ ബില്ലും മോന്‍സണ്‍ അടച്ചുവെന്ന് പറഞ്ഞു. വലിയ മനസ്സുളളവര്‍ അങ്ങനെ ആണല്ലോ എന്നോര്‍ത്ത് താന്‍ സമാധാനിച്ചു. തന്റെ കാശ് പോയില്ലല്ലോ എന്നുളള സുഖവും അന്നുണ്ടായി. അതിന് ശേഷം താന്‍ മോന്‍സണെ കണ്ടിട്ടില്ലെന്നും ശ്രീനിവാസന്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

Recommended Video

cmsvideo
Actress Lakshmi Priya against Monson Mavunkal

English summary
complainants were called frauds; Notice to Sreenivasan seeking Rs 1.5 crore compensation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X