• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോല്‍ക്കളി വിധികര്‍ത്താക്കള്‍ പനകോല് പോലും പിടിക്കാത്തവരെന്ന് പരാതി!!!

കണ്ണൂര്‍ : കേരള സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിലെ ഹയര്‍സെക്കണ്ടറി വിഭാഗം കോല്‍ക്കളി മത്സരം കഴിഞ്ഞപ്പോള്‍ കളി ആസ്വാദകര്‍ ഒന്നടങ്കം മനസ്സില്‍ കുറിച്ചു വെച്ചിരുന്നു കോല്‍ക്കളിയില്‍ ഒന്നാം സ്ഥാനം എടരിക്കോടിനാണെന്ന് എന്നാല്‍ കോല്‍ക്കളിയുടെ പനകോലു പോലും പിടിക്കാത്ത ആളുകളാണ് വിധികര്‍ത്താക്കളായി എത്തിയതെന്നും അത് കൊണ്ട് തന്നെയാണ് എടരിക്കോട് ടീം രണ്ടാം സ്ഥാനം കൊണ്ട് ത്യപ്തിപ്പെടേണ്ടി വന്നതെന്നും ആക്ഷേപം ഉയരുന്നു.

ചടുല താളം കൊണ്ട് അഭ്യാസ ചുവടുകള്‍ തീര്‍ത്ത എടരിക്കോടിന്റെ കളി കരഘോഷത്തോടെയാണ് സദസ് ഒന്നടങ്കം വരവേറ്റത്. കളിയുടെ എല്ലാ മേഖലളിലും ഏറ്റവും മികവാര്‍ന്ന രീതിയില്‍ കളിച്ചത് എടരിക്കോട് പി കെ എം എം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ആണെന്നും ആക്ഷേപം ഉന്നയിച്ചവര്‍ വ്യക്തമാക്കുന്നു. പാട്ട്, കോല്‍ അടക്കം, താളം, മെയ്‌വഴക്കം, അടിച്ച് മറിയല്‍, അവതരണം തുടങ്ങിയ സമസ്ത മേഖലങ്ങളിലും മറ്റു ടീമുകളേക്കാള്‍ ടീം ഏറെ മികച്ചു നിന്നു. എന്നാല്‍ വിധി വന്നപ്പോള്‍ കളിയുടെ മേന്‍മ പരിശോധിക്കാതെ എടരിക്കോട് ടീമിനെ രണ്ടാം സ്ഥാനത്തേക്ക് അവര്‍ കുടിയിരുത്തിയതായി ദുബായിലുളള എടരിക്കോട് കോല്‍ക്കളി സംഘം പറയുന്നു.

കോല്‍ക്കളി വിധിനിര്‍ണയം നടത്തിയവരില്‍ രണ്ട് പേര്‍ക്ക് കോല്‍ക്കളിയുമായി യാതൊരു ബന്ധവുമില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു. മറ്റു മാപ്പിള കലാരൂപങ്ങളില്‍ നിന്ന് വ്യത്യസ്തമായി കോല്‍ക്കളി ഒരു ശാസ്ത്രീയ കലയാണ്. ഇതിന് ക്യത്യമായ ക്രമമുണ്ട്. അത് അറിഞ്ഞാലാണ് ഈ കളി മനസിലാക്കാന്‍ കഴിയുകയുള്ളുവെന്നും ഇവര്‍ അഭിപ്രായപ്പെട്ടു. ഇത്തവണത്തെ മാപ്പിള കലാരൂപങ്ങളുടെ വിധിനിര്‍ണ്ണയത്തെ കുറിച്ച് നിരവധി പരാതികള്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്. തങ്ങളോട് കാണിച്ച അനീതി ചൂണ്ടി കാണിച്ച് എടരിക്കോട് സ്‌കൂള്‍ കലോല്‍സവ കമ്മിറ്റിക്ക് പരാതി നല്‍കിയതായും ഇവര്‍ അറിയിച്ചു.

അപ്പീല്‍ കമ്മിറ്റിയില്‍ നിന്ന് ന്യായമായ വിധിയുണ്ടാകുമെന്നാണ് കോല്‍ക്കളി പ്രേമികള്‍ പ്രതീക്ഷിക്കുന്നത്. അസീസ് മണമ്മലിന്റെ സംഗീതത്തില്‍ മണ്ണിന്റെ മാറിടത്തില്‍ ... വിണ്ണിന്റെ ...എന്ന് തുടങ്ങുന്ന ടി പി ആലിക്കുട്ടി ഗുരുക്കളുടെ വരികളുടെ ചുവടു പിടിച്ചാണ് എടരിക്കോട് കളി തുടങ്ങിയത്. വട്ടകോലില്‍ തുടര്‍ന്ന അഭ്യാസ ചുവട് വലിയ താളകളിയും കടന്ന് ഒഴിച്ചെടി മുട്ടില്‍ അടക്കം വെച്ച് കളി അവസാനിപ്പിച്ചപ്പോള്‍ സദസ്സ് പൂര്‍ണ്ണമായും കരഘോഷം മുഴക്കി.

മഹാകവി മോയിന്‍കുട്ടിയുടെയും ആലികുട്ടി ഗുരുക്കളുടെയും അസീസ് മണമ്മലിന്റെയും വരികള്‍ ഒത്താണ് ചെറുകളികള്‍ കളിച്ചത്. ആലികുട്ടി ഗുരുക്കളുടെ ശിഷ്യന്‍മാരുടെ പരിശീലനത്തിലാണ് എടരിക്കോട് കളിച്ചത്. ഇതിന് മുന്‍പ് 18 തവണ കോല്‍ക്കളിയില്‍ എടരിക്കോട് ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. കോല്‍ക്കളി എന്ന നാടന്‍ കലാരൂപത്തെ കേരളത്തിലും വിദേശ രാജ്യങ്ങളിലും ജനകീയമാക്കിയത് എടരിക്കോടും സ്‌കൂളും അന്തരിച്ച കോല്‍ക്കളി ആചാര്യന്‍ ടി പി ആലിക്കുട്ടി ഗുരുക്കളുമാണ്. അദ്ദേഹത്തിന്റെ പേരിലുള്ള മാപ്പിള കലാ പഠന കേന്ദം കോല്‍ക്കളിയുടെ പ്രചാരണത്തില്‍ ഇന്ന് ഏറെ സജീവമാണ്. കോല്‍ക്കളി എന്നത് ഒരു ആയോധനകലാരൂപമാണ്. നില,നീക്കം,ചുവട് എന്നി ഭാഗങ്ങള്‍ ക്യത്യമായി ശ്രദ്ധിച്ചാല്‍ മാത്രമാണ് കോല്‍കളിയുടെ യഥാര്‍ത തനിമ സദസിന് പകര്‍ന്ന് നല്‍കാന്‍ കഴിയുകയുള്ളുവെന്നും പഴയ കോല്‍ക്കളി കലാകാരന്മാര്‍ വ്യക്തമാക്കി.

English summary
Complaint about judjes of 'Kolkali' Kerala School Youth Fest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X