നായികാ വേഷം വാഗ്ദാനം ചെയ്ത് പീഡനം; കമലിന്റെ പരാമർശത്തിനെതിരെ പോലീസിൽ പരാതി
തിരുവനന്തപുരം; നായികാ വേഷം വാഗ്ദാനം ചെയ്ത് പെൺകുട്ടിയ പീഡിപ്പിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് സംവിധായകൻ കമൽ ചാനലിൽ നടത്തിയ പരാമർശത്തിനെതിരെ പോലീസിൽ പരാതി. തിരുവനന്തപുരം പാങ്ങപ്പാറ സ്വദേശിയാണ് സംവിധായകനെതിരെ ശ്രീകാര്യം പോലീസിൽ പരാതി നൽകിയിരിക്കുന്നത്.

കമൽ സംവിധാനം ചെയ്ത'പ്രണയമീനുകളുടെ കടൽ' എന്ന സിനിമയിൽ നായികാ വേഷം വാഗ്ദാനം ചെയ്ത് ഔദ്യോഗിക വസതിയിൽ വെച്ച് പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവനടി കമലിനെതിരെ വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജനം ടിവിയിൽ ചർച്ച നടത്തുന്നതിനിടെയാണ് പരാതിക്കാധാരമായ പരാമർശം കമൽ നടത്തിയത്.'അത് നമ്മുടെ സിനിമയിൽ പണ്ട് നടന്ന സംഭവമാണെന്നും അത് ഞാൻ സെറ്റിൽ ചെയ്തെന്നുമായിരുന്നു കമൽ പറഞ്ഞത്.
എന്നാൽ ശിക്ഷ ലഭിക്കേണ്ട കുറ്റം നടത്തിയ ആൾ തന്നെ പരസ്യമായി കുറ്റസമ്മതം നടത്തിയെന്നും സംവിധായകനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്താൽ മാത്രമേ കുറ്റകൃത്യം സംബന്ധിച്ച് കൂടുതൽ വ്യക്തത ഉണ്ടാവുകയുള്ളൂവെന്നും പരാതിയിൽ പറയുന്നു.
2019 ഏപ്രിലില്‍ അയച്ച വക്കീല്‍ നോട്ടീസ് ആധാരമാക്കി ബിജെപിയുടെ നിയന്ത്രണത്തിലുള്ള ജനം ടിവിയായിരുന്നു കമലിനെതിരായ ലൈംഗിക ആരോപണ പരാതി ആദ്യം പുറത്തുവിട്ടത്.ഇടപ്പള്ളിയിലെ സ്‌കൈലൈന്‍ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് 2018 ഡിസംബര്‍ 26 നാണ് കമലിനെ നടി ആദ്യമായി കാണുന്നതെന്നും പിന്നീട് കമലിന്റെ ആവശ്യപ്രകാരം അദ്ദേഹത്തെ കണ്ടെന്നും 2019 ജനുവരി ഒന്നിന് തിരുവനന്തപുരം പിടിപി നഗറിലെ എസ്എഫ്എസ് സിറ്റിസ്‌കേപ്‌സ് എന്ന അപാര്‍ട്ട്‌മെന്റിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് സംവിധായകനെതിരായ ആരോപണം.
ബലാത്സംഗവും വിശ്വാസവഞ്ചനയും നടത്തിയ കമല്‍ നോട്ടീസ് കൈപ്പറ്റി ഒരാഴ്ചയ്ക്കുള്ളില്‍ മാപ്പ് പറയണമെന്നും പെണ്‍കുട്ടിക്കേറ്റ മാനഹാനിക്ക് നഷ്ടപരിഹാരം നൽകണമെന്നും വക്കീൽ നോട്ടീസിൽ വ്യക്തമാക്കിയിരുന്നു. അതേസമയം ആരോപണം തള്ളി സംവിധായകൻ രംഗത്തെത്തിിരുന്നു. ആരോപണത്തിന് പിന്നില്‍ ചലച്ചിത്ര അക്കാദമിയില്‍ നിന്ന് പുറത്തായ ഉദ്യോഗസ്ഥനാണെന്ന് സംശയിക്കുന്നതായും കമൽ പ്രതികരിച്ചിരുന്നു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications