ലിംഗം മുറിച്ചപ്പോള്‍ സ്വാമി നിലവിളിച്ചില്ല..! പെണ്‍കുട്ടിക്ക് നുണപരിശോധന നടത്തണം..!! ദുരൂഹം..!!

  • By: Anamika
Subscribe to Oneindia Malayalam

തിരുവനന്തപുരം: ബലാത്സംഗ ശ്രമത്തിനിടെ ഗംഗേശാനന്ദ തീര്‍ത്ഥപാദ സ്വാമിയുടെ ലിംഗം മുറിച്ച പെണ്‍കുട്ടിയെ അഭിനന്ദിച്ചും നടപടി ശരിയായില്ലെന്ന് വിമര്‍ശിച്ചും രണ്ട് തരത്തില്‍ അഭിപ്രായ പ്രകടനങ്ങള്‍ പ്രചരിക്കുന്നുണ്ട്. അതേസമയം പെണ്‍കുട്ടിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. പൊതുപ്രവര്‍ത്തകനായ പായ്ച്ചിറ നവാസാണ് ഡിജിപി ടിപി സെന്‍കുമാറിന് പരാതി നല്‍കിയിരിക്കുന്നത്.

Read Also: ഷൂട്ടിംഗിനിടെ ചെങ്കല്‍ച്ചൂളയില്‍ മഞ്ജുവാര്യര്‍ക്ക് നേരെ നടന്നത് .!! നടി തുറന്ന് പറയുന്നു..!

Read Also:  മഞ്ജുവാര്യര്‍ അടക്കമുള്ളവരെ 'കോഴി' കളാക്കി നടന്‍..!! ഒടുക്കം പോസ്റ്റ് മുക്കി മലക്കംമറിച്ചില്‍..!!

പെൺകുട്ടിക്കെതിരെ പരാതി

പീഡനം ചെറുക്കാന്‍ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിക്കെതിരെ നടപടി സ്വീകരിക്കണമെന്നും പെണ്‍കുട്ടിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും പായ്ച്ചിറ നവാസിന്റെ പരാതിയില്‍ ആവശ്യപ്പെടുന്നു. പെണ്‍കുട്ടി ലിംഗം മുറിച്ചപ്പോള്‍ സ്വാമി നിലവിളിക്കാത്തത് ദുരൂഹമാണെന്നും പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ ദുരൂഹത

പെണ്‍കുട്ടിയെ സ്വാമി വര്‍ഷങ്ങളായി പീഡിപ്പിക്കുകയാണെന്ന് പറയപ്പെടുന്നു. അങ്ങനെയെങ്കില്‍ അക്കാര്യം പെണ്‍കുട്ടി ഇത്രയും കാലം മറ്റാരോടും പറയാത്തത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കണമെന്നും ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ആരോപിക്കപ്പെടുന്നു.

ലിംഗം ഛേദിച്ചത് എന്തിന്

പെണ്‍കുട്ടി ഒരു നിയമവിദ്യാര്‍ത്ഥിനിയാണ്. പീഡിപ്പിച്ചയാളിന്റെ ലൈംഗികശേഷി പരിശോധന നടത്താതെ കേസ് കോടതിയില്‍ വിജയിക്കില്ലെന്ന് അറിയാവുന്ന പെണ്‍കുട്ടി സ്വാമിയുടെ ലിംഗം ഛേദിച്ചത് എന്തിനാണെന്ന് കണ്ടെത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

സാമ്പത്തിക, ബാഹ്യഇടപെടലുകള്‍

സംഭവത്തില്‍ സാമ്പത്തിക, ബാഹ്യഇടപെടലുകള്‍ എന്തെങ്കിലും ഉണ്ടോ എന്നും അന്വേഷിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. ഗംഗേശാനന്ദയും പെണ്‍കുട്ടിയുടെ കുടുംബവും തമ്മില്‍ ചില സാമ്പത്തിക ഇടപാടുകള്‍ നടന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിരുന്നില്ല.

40 ലക്ഷം രൂപ തട്ടിയെടുത്തു

ഗംഗേശാനന്ദ സ്വാമി തങ്ങളുടെ 40 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കഴിഞ്ഞ ദിവസം പോലീസിന് മൊഴി നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ അച്ഛന്‍ രോഗിയാണ്. ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനും മറ്റുമായി വാങ്ങിയ കാര്‍ സ്വാമി തട്ടിയെടുത്തുവെന്നും സൂചനയുണ്ട്. ഇക്കാര്യങ്ങള്‍ കുടുംബം ഇതുവരെ പരാതിപ്പെട്ടിട്ടില്ല.

അമ്മയെ വീണ്ടും ചോദ്യം ചെയ്‌തേക്കും

കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മയെ പോലീസ് വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നാണ് അറിയുന്നത്. ലിംഗം ഛേദിക്കപ്പെട്ട സ്വാമിയെ മെഡിക്കല്‍ കോളേജിലെ പ്രത്യേക സെല്ലിലേക്ക് മാറ്റിയിരിക്കുകയാണ്. സ്ഥിതി മെച്ചപ്പെട്ട ശേഷം ഇയാളെ ജയിലിലേക്ക് മാറ്റും. താന്‍ സ്വയം ലിംഗച്ഛേദം നടത്തിയെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി.

English summary
Complaint filed against girl who chopped off Godman's penis off in thiruvananthapuram
Please Wait while comments are loading...