തോക്ക് ചൂണ്ടിയ പിസിക്ക് പണികിട്ടും? മനുഷ്യാവകാശ കമ്മീഷനിൽ പരാതി!! നിയമലംഘനമത്രേ....!!

  • Posted By:
Subscribe to Oneindia Malayalam

കോട്ടയം: കോട്ടയം മുണ്ടക്കയത്ത് തൊഴിലാളികൾക്ക് നേരെ പൂഞ്ഞാർ എംഎൽഎ പിസി ജോർജ് തോക്ക് ചൂണ്ടിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനിൽ പരാതി. തിരുവനന്തപുരം സ്വദേശി പികെ രാജുവാണ് പരാതി നൽകിയിരിക്കുന്നത്. പിസി ജോർജ് തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ പരാതി പോലീസിനെക്കൊണ്ട് സമഗ്ര അന്വേഷണം നടത്തണമെന്നാണ് പരാതിയിലെ ആവശ്യം.

എംഎൽഎ പദവിയിലിരിക്കുന്ന ഒരാൾക്ക് സംഘർഷ സാധ്യതകളുണ്ടാകുന്ന സാഹചര്യത്തിൽ ഏതു നിമിഷവും പോലീസ് സേനയുടെ സഹായം തേടാവുന്നതാണ്. കൂടാതെ ഗൺമാന്റെ സുരക്ഷയുള്ള എംഎൽഎ അവരുടെ ജോലി കൈയ്യിലെടുത്ത് നിയമലംഘനം നടത്തിയെന്ന് അദ്ദേഹം പറയുന്നു. കൂടാതെ തൊഴിലാളികൾക്ക് മരണഭീതി ഉണ്ടാക്കി സംഘർഷാവസ്ഥ സൃഷ്ടിച്ചെന്നും പരാതിക്കാരൻ പറയുന്നു.

pc george

ഇതിനു പിന്നാലെ തോക്കു വീശുക മാത്രമല്ല വേണ്ടിവന്നാൽ വെടി ഉതിർക്കുമെന്ന് ജോർജ് വെല്ലുവിളിച്ചതായും പരാതിക്കാരൻ പറയുന്നു. എന്നിട്ടും എംഎൽഎയ്ക്കെതിരെ കേസെടുത്തിട്ടില്ലെന്നാണ് പരാതിക്കാരൻ പറയുന്നത്. പിസി ജോർജിനെ മനുഷ്യാവകാശ കമ്മീഷൻ വിളിച്ചു വരുത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നു.

മണിമലയാറിന്റെ ചെക്ക് ഡാമിനോടു ചേർന്നുള്ള റബർ എസ്റ്റേറ്റിന്റെ അതിർത്തി തർക്കം പരിഹരിക്കാനെത്തിയപ്പോഴായിരുന്നു ജോര്‍ജ് തൊഴിലാളികൾക്ക് നേരെ തോക്കു ചൂണ്ടിയത്.

English summary
complaint against pc george in human right commission on gun issue
Please Wait while comments are loading...