കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഘര്‍ വാപസി: നിര്‍ബന്ധിത പരിവര്‍ത്തനം നടന്നാല്‍ കേസെടുക്കും: ചെന്നിത്തല

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: ഘര്‍ വാപസിയുടെ പേരില്‍ സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നാല്‍ കേസെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഘര്‍ വാപസിയില്‍ നിന്നും സംഘ് പരിവാര്‍ സംഘടനകള്‍ വിട്ട് നില്‍ക്കണമെന്നും ചെന്നിച്ചല. മതസ്പര്‍ദ വളര്‍ത്താനുള്ള നീക്കമാണ് ഘര്‍ വാപസി.

ഘര്‍ വാപസിയുടെ പേരില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നെന്ന് പരാതി ലഭിച്ചാല്‍ ഉറപ്പായും കേസെടുക്കുമെന്ന് രമേശ് ചെന്നിത്തല കാസര്‍കോട് പറഞ്ഞു. മതപരിവര്‍ത്തനമല്ല പരാവര്‍ത്തനമാണ് നടക്കുന്നതെന്ന് വിശ്വഹിന്ദു പരിഷക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി വി മോഹനന്‍ വ്യക്തമാക്കിയിരുന്നു.

Chennithala

വിശ്വഹിന്ദു രൂപീകരിച്ച കാലത്തു തന്നെ എടുത്ത തീരുമാനമാണ് പരാവര്‍ത്തനം. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നതെന്നും വി മോഹനന്‍ പറഞ്ഞു. നിര്‍ബന്ധമായി ആരേയെും ഹിന്ദു മതത്തിലേയ്ക്ക് ചേര്‍ക്കുന്നില്ല, ഹിന്ദു മതത്തില്‍ നിന്നും പോയവര്‍ സ്വന്തം ഇഷ്ടപ്രകാരം തിരിക എത്തുമ്പോള്‍ അവരെ സ്വീകരിയ്ക്കുക മാത്രമാണ് ചെയ്യുന്നതെന്ന് മോഹനന്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
അതേ സമയം സംസ്ഥാനത്ത് മതസ്പര്‍ധ വളര്‍ത്താന്‍ ഷര്‍ വാപസി ഇടയാക്കുമെന്നും ഇതില്‍ നിന്ന് സംഘ് പരിവാര്‍ സംഘടനകള്‍ പിന്മാറണമെന്നുമാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറയുന്നത്.

English summary
Expressing his displeasure over Vishva Hindu Parishad's conversion campaign titled 'ghar wapsi' (home coming), Kerala Home Minister Ramesh Chennithala on Saturday said that the government will take action against it as soon as a complaint is filed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X