Get Updates
Get notified of breaking news, exclusive insights, and must-see stories!

പരാതികളും വിജിലന്‍സ് അന്വേഷണവും കാസര്‍കോട് നഗരസഭാ ഭരണത്തിന്റെ ശോഭ കെടുത്തുന്നു

കാസര്‍കോട്: കാസര്‍കോട് നഗരസഭ ഭരണത്തിനെതിരെ ഇടക്കിടെ ഉയരുന്ന ആക്ഷേപങ്ങളും വിജിലന്‍സ് റെയ്ഡുകളും ഭരണത്തിന്റെ ശോഭ കെടുത്തുമ്പോള്‍ ഭരണകക്ഷി ഗൗരവമായി എടുക്കുന്നില്ലെന്ന പരാതി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും സജീവമാകുന്നു. മുസ്ലിം ലീഗ് ഭരിക്കുന്ന കാസര്‍കോട് നഗരസഭക്കെതിരെ നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു.

ഉദ്യോഗസ്ഥ ഭരണമാണിവിടെ നടക്കുന്നതെന്നും നികുതി അടക്കുന്നതടക്കമുള്ള സൗകര്യങ്ങളില്‍ ജനങ്ങള്‍ അതൃപ്തരാണെന്നും പരാതിയുണ്ട്. ടെണ്ടറുകള്‍ വിളിക്കാതെ കരാറുകാരെ വിളിച്ച് ജോലികള്‍ നല്‍കുന്നതായ ആക്ഷേപങ്ങളും ഭരണസമിതിക്കെതിരെ ഉയര്‍ന്നിരുന്നു. ഇടക്കിടെ നഗരസഭയില്‍ വിജിലന്‍സ് പരിശോധനകളും ഉണ്ടാകുന്നു. ടെണ്ടര്‍ നടപടികളുമായി ബന്ധപ്പെട്ട ഫയലുകള്‍ പരിശോധിക്കാന്‍ ഇന്നലെയും വിജിലന്‍സ് അധികൃതര്‍ എത്തിയിരുന്നു.

kasarcode-map

നിരന്തരം ഉയരുന്ന ആക്ഷേപങ്ങള്‍ ഭരണസമിതിയുടെ ശോഭ കെടുത്തുന്നുണ്ടെന്നും പാര്‍ട്ടി ഇടപെട്ട് നേരായ ഭരണം നടത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നുമാണ് പ്രവര്‍ത്തകരില്‍ ഒരു വിഭാഗത്തിന്റെ പരാതി. പാര്‍ട്ടി നേതാക്കളില്‍ ചിലര്‍ക്കും ഇതേ അഭിപ്രായം തന്നെയാണത്രെ ഉള്ളത്. പാര്‍ട്ടിയുടെ ഇടപെടലുകള്‍ ഇല്ലാത്തത് കൊണ്ടാണ് ഭരണം താളം തെറ്റുന്നതെന്ന ആക്ഷേപമാണ് ഇവര്‍ ഉന്നയിക്കുന്നത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+