കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോംട്രസ്റ്റ് കോഴിക്കോടിന്റെ മുഖമുദ്ര: ഏറ്റെടുക്കാത്തത് സർക്കാറിന്റെ ആർജ്ജവമില്ലായ്മ: ബിജെപി

നഗരത്തിന്റെ കണ്ണായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്ഥാപനം സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട വിവിധ തൊഴിലാളി യൂണിയനുകള്‍ വർഷങ്ങളായി സമരത്തിലാണ്

Google Oneindia Malayalam News
comtrust-

കോഴിക്കോട്: കോംട്രസ്റ്റ്‌ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി പ്രത്യക്ഷസമര രംഗത്തിറങ്ങുന്നു.,കോഴിക്കോടിന്‍റെ മുഖമുദ്രയായിരുന്ന കോംട്രസ്റ്റ് ഭൂമി ഭൂമാഫിയകള്‍ക്ക് വിട്ടുകൊടുക്കാന്‍ അനുവദിച്ചുകൂടായെന്നും സ്ഥാപനം ഏറ്റെടുക്കാത്തത് സർക്കാറിന്റെ ആർജ്ജവമില്ലായ്മ: കാരണമാണെന്നും ബി ജെ പി ജില്ലാ നേതൃത്വം ആരോപിക്കുന്നു.

അനില്‍ ആന്റണിയുടെ രാജി: രാജ്യസ്നേഹികൾക്ക് കോൺഗ്രസിൽ നില്‍ക്കാനാവാത്ത സാഹചര്യം: കെ.സുരേന്ദ്രൻഅനില്‍ ആന്റണിയുടെ രാജി: രാജ്യസ്നേഹികൾക്ക് കോൺഗ്രസിൽ നില്‍ക്കാനാവാത്ത സാഹചര്യം: കെ.സുരേന്ദ്രൻ

നിയമവിരുദ്ധമായി അടച്ചുപൂട്ടിയ കോൺട്രസ്റ്റ്‌ 14 വർഷം പിന്നിടുമ്പോഴും നിയമനടപടികൾ പൂർത്തിയാക്കി തുറക്കാത്തതിൽ പ്രതിഷേധിച്ചാണ് ബിജെപി പ്രത്യക്ഷ സമരത്തിനിറങ്ങുന്നത്. 2018 ഫെബ്രുവരി ഒന്നിന് രാഷ്ട്രപതി ഏറ്റെടുക്കൽ ബില്ല് ഒപ്പിട്ട് നൽകി അഞ്ചുവർഷം പൂർത്തിയാകുന്ന ഫെബ്രുവരി ഒന്നിന് കോംട്രസ്റ്റ്‌ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് ബിജെപിയുടെ നേതൃത്വത്തിൽ കോംട്രസ്റ്റ് പരിസരത്ത് സഹനസമരം നടത്താൻ തീരുമാനിച്ചിരിക്കുന്നതെന്ന് നേതാക്കള്‍ അറിയിച്ചു.

bjp

രാജ്യത്തിന്റെ അഭിമാനമായ, കോഴിക്കോടിന്റെ മുഖമുദ്രയായ ഈ സ്ഥാപനം 2009 ൽ അടച്ചു പൂട്ടിയതിനെ തുടർന്ന് തൊഴിലാളികളുടെ നേതൃത്വത്തിലും രാഷ്ട്രീയപാർട്ടികളുടെയും സംഘടനകളുടെയും നേതൃത്വത്തിലും നിരവധി ബഹുതല സമരങ്ങൾ നടന്നിരുന്നു. ഒടുവിൽ കേരള സർക്കാർ ഏറ്റെടുക്കാൻ ഓഡിനൻസ് ഇറക്കി കേരള നിയമസഭ പാസാക്കിയ രാഷ്ട്രപതി ബില്ലിൽ ഒപ്പിട്ടത്തിനു ശേഷം കേരള സർക്കാർ ഗസറ്റിൽ വിജ്ഞാപനം നടത്തി ഫാക്ടറിയും സ്വത്തുക്കളും തൊഴിലാളികളും കെഎസ്ഐഡിസിയുടെ ഭാഗമാണെന്ന് പ്രഖ്യാപിച്ചിരുന്നു. തുടർന്നും ഏറ്റെടുക്കൽ നടപടികൾക്ക് പകരം കോൺട്രസ്റ്റ്‌ ഭൂമാഫിയകൾക്ക് കൈമാറാനുള്ള ഒത്താശയാണ് ഭരണ നേതൃത്വം നടത്തിയത്. ഈ സ്വത്തുക്കൾ കൈക്കലാക്കാൻ നേരത്തെ നടന്ന നീക്കങ്ങൾ തന്നെയാണ് ഇപ്പോഴും തുടരുന്നതെന്നും ബി ജെ പി ചൂണ്ടിക്കാട്ടുന്നു.

രാഷ്ട്രപതി ഒപ്പിട്ട് നിയമമാക്കിയത് പൂർത്തീകരിക്കാൻ, കോടതിയിൽ ഭൂമി തട്ടിയെടുക്കാൻ നൽകിയവർ നൽകിയ പരാതിയാണോ തടസ്സം നില്‍ക്കുന്നതെന്ന സാധാരണജനങ്ങളുടെ ചോദ്യത്തിന് ഉത്തരമില്ല.എൽഡിഎഫ് സർക്കാറിന് രണ്ടാമൂഴം ലഭിച്ചിട്ടും ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കാത്തത് സർക്കാറിന്റെ ആർജ്ജവം ഇല്ലായ്മയാണ്. ഇടത് സർക്കാരിന്റെ ഏറ്റവും വലിയ വ്യവസായ തൊഴിലാളി വിരുദ്ധ നയമാണ് കോൺട്രസ്റ്റിന്റെ കാര്യത്തിൽ നടക്കുന്നത്. തൊഴിലാളികൾ നടത്തിയ സമരങ്ങൾക്ക് എല്ലാ ഘട്ടത്തിലും ബിജെപിയുടെയും ബിഎംഎസിന്റെയും പൂർണ്ണ പിന്തുണയുണ്ടായിരുന്നു. തൊഴിലാളികൾ വീണ്ടും സമര രംഗത്തിറങ്ങിയിട്ടും സര്‍ക്കാര്‍ അത് അവഗണിച്ച് മുന്നോട്ട് പോകുകയാണ്. ഈ സാഹചര്യത്തിലാണ് കോംട്സ്റ്റ് ഏറ്റെടുക്കല്‍ ബില്ലില്‍ രാഷ്ട്രപതി ഒപ്പിട്ട് അഞ്ചുവര്‍ഷം പൂര്‍ത്തിയാവുന്ന ഫെബ്രവരി ഒന്നിന് ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ.വി.കെ.സജീവന്‍ ഏകദിന ഉപവാസസമരം നടത്തും.

രാഷ്ട്രപതിയുടെ ഉത്തരവില്‍ പറയുന്നതുപോലെ വ്യവസായ മ്യൂസിയവും,ഉല്പാദന കേന്ദ്രവും നടപ്പിലാക്കി കോഴിക്കോട് നഗരത്തിനുളളിലെ കോംട്സ്റ്റ് സ്ഥാപനം അഭിമാനകരമായി നിലനിര്‍ത്താനുളള പോരാട്ടത്തിന് സര്‍വ്വരുടേയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നുവെന്നും ജില്ലാ നേതൃത്വം കൂട്ടിച്ചേർത്തു.

English summary
Comtrust is face of Kozhikode: Non-takeover Government's lack of energy: BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X