കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്തൂരൂം വിഭാഗീയതയും മുതലെടുക്കാന്‍ കോണ്‍ഗ്രസ്, സിപിഎം കോട്ടകളില്‍ സതീശന്‍ പാച്ചേനിയുടെ പദയാത

Google Oneindia Malayalam News

കണ്ണൂര്‍: ആന്തൂരില്‍ പ്രവാസി വ്യവസായി പാറയില്‍ സാജന്‍ ആത്മഹത്യ ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട് സിപിഎം പ്രാദേശിക ഘടകങ്ങളില്‍ ഉണ്ടായ വിഭാഗീയത രാഷ്ട്രീയമായി മുതലെടുക്കാന്‍ കോണ്‍ഗ്രസ്. സിപിഎമ്മിന്‍റെ ഉറച്ച കോട്ടയായ ആന്തൂരില്‍ സാജന്‍റെ ആത്മഹത്യയെ തുടന്ന് നഗരസഭാധ്യക്ഷ പികെ ശ്യാമളയ്ക്കെതിരെ കീഴ്ഘടകങ്ങളില്‍ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ശ്യാമളയ്ക്ക് എതിരായി രംഗത്ത് എത്തിയതും ശ്രദ്ധേയമായിരുന്നു.

<strong> രാഹുല്‍ അധ്യക്ഷ സ്ഥാനം ഒഴിയരുത്: എഐസിസി ഓഫീസിന് മുന്നിൽ പാര്‍ട്ടി പ്രവര്‍ത്തകന്‍റെ ആത്മഹത്യ ശ്രമം</strong> രാഹുല്‍ അധ്യക്ഷ സ്ഥാനം ഒഴിയരുത്: എഐസിസി ഓഫീസിന് മുന്നിൽ പാര്‍ട്ടി പ്രവര്‍ത്തകന്‍റെ ആത്മഹത്യ ശ്രമം

എന്നാല്‍ സാജന്‍റെ കണ്‍വെന്‍ഷന്‍ സെന്‍ററിന് അനുമതി നിഷേധിച്ചതില്‍ പികെ ശ്യാമളയ്ക്ക് തെറ്റ് പറ്റിയില്ലെന്ന നിലപാടായിരുന്നു പാര്‍ട്ടി സ്വീകരിച്ചത്. ഈ നിലപാടില്‍ ആന്തൂരിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങളുണ്ട്. ഈ അവസരത്തിലാണ് ആന്തൂര്‍ മേഖലയില്‍ രാഷ്ട്രീയ മുന്നേറ്റം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് രംഗത്ത് വരുന്നത്. സമാധാന സന്ദേശം ഉയര്‍ത്തി സിപിഎമ്മിന്‍റെ ശക്തികേന്ദ്രങ്ങളിലൂടെ പദയാത്ര നടത്താനാണ് കണ്ണൂര്‍ ഡിസിസി തീരുമാനിച്ചിരിക്കുന്നത്.

congress

യൂത്ത് കോണ്‍ഗ്രസിന്‍റെ ഇരുപത്തിനാല് മണിക്കൂര്‍ നിരാഹാര സമരത്തിന് പുറമെയാണ് ഡിസിസി പ്രസിഡന്‍റ് സതീഷന്‍ പാച്ചേനിയുടെ നേതൃത്വത്തില്‍ സമാധാന സന്ദേശവുമായി പദയാത്ര നടത്തുന്നത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ ആന്തൂര്‍ മേഖലയില്‍ 2014 ലേതിനേക്കാള്‍ കൂടുതല്‍ വോട്ട് ലഭിച്ചതും കോണ്‍ഗ്രസിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മുന്നേറ്റം ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

<strong> ഇതിലപ്പുറം പറഞ്ഞാലും ഒരു കുന്തവുമില്ലെന്ന് മണി; ചെന്നിത്തലക്ക് വായില്‍ തോന്നുന്നത് കോതക്ക് പാട്ട്</strong> ഇതിലപ്പുറം പറഞ്ഞാലും ഒരു കുന്തവുമില്ലെന്ന് മണി; ചെന്നിത്തലക്ക് വായില്‍ തോന്നുന്നത് കോതക്ക് പാട്ട്

English summary
congress acts starts election moves padayathra in anthoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X