കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിമാരെ കാണൂ

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസ്, സിപിഎം എന്നീ പ്രബല ശക്തികള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ കേരളത്തിലും തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിയ്ക്കുന്നു. പുതുമുഖങ്ങളെയും സ്വതന്ത്രരെയുമൊക്കെ പരീക്ഷിയ്ക്കാനൊരുങ്ങുകയാണ് പാര്‍ട്ടികള്‍. കോണ്‍ഗ്രസിന് പതിനഞ്ച് സീറ്റുകളാണുള്ളത്. ഇതിലെ സ്ഥാനാര്‍ത്ഥികളെയും ഇതിനോടകം തന്നെ പ്രഖ്യാപിച്ച് കഴിഞ്ഞു.

തൃശ്ശൂരും ചാലക്കുടിയും ഇടുക്കിയുമെല്ലാം കോണ്‍ഗ്രസിനെ വലച്ച മണ്ഡലങ്ങളാണെങ്കിലും സ്ഥാനാര്‍ത്ഥി നിര്‍ണയം അധികം വൈകിയില്ല. സാധാരണ ദില്ലിയില്‍ ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിടുന്നത്. ഇത്തവണ മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പട്ടിക പുറത്ത് വിടാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞു.

രണ്ട് സിറ്റിംഗ് എംപിമാര്‍ ഒഴികെ മറ്റെല്ലാ സിറ്റിംഗ് എംപിമാരും മത്സര രംഗത്തുണ്ട്. തെരഞ്ഞെടുപ്പിലേയ്ക്ക് അടുത്തുകൊണ്ടിരിയ്ക്കുന്ന ഈ അവസരത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളെ വായനക്കാര്‍ക്കായി പരിചയപ്പെടുത്തുന്നു.

തിരുവനന്തപുരം-ശശി തരൂര്‍

തിരുവനന്തപുരം-ശശി തരൂര്‍

വിവാദങ്ങളില്‍ പെട്ട് നില്‍ക്കുമ്പോഴും ഇത്തവണ തിരുവനന്തപുരം മണ്ഡലത്തില്‍ ഭാഗ്യം പരീക്ഷിയ്ക്കാനിറങ്ങുകയാണ് ശശി തരൂര്‍. സിപിഐ സ്ഥാനാര്‍ത്ഥിയായ ബെന്നറ്റ് പി എബ്രഹാം, ഒ രാജഗോപാല്‍ എന്നിവരാണ് തരൂരിന്റെ എതിരാളികള്‍

ആറ്റിങ്ങല്‍- ബിന്ദുകൃഷ്ണ

ആറ്റിങ്ങല്‍- ബിന്ദുകൃഷ്ണ

മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദുകൃഷ്ണയാണ് ഇക്കുറി ആറ്റിങ്ങലില്‍ കോണ്‍ഗ്രസിന് വേണ്ടി മത്സരിയ്ക്കുന്നത്. സിപിഎം സിറ്റിംഗ് എംപി കൂടിയായ എ സമ്പത്താണ് മുഖ്യ എതിരാളി.

പത്തനംതിട്ട-ആന്റോ ആന്റണി

പത്തനംതിട്ട-ആന്റോ ആന്റണി

സിറ്റിംഗ് എംപിയായ ആന്റോ ആന്റണിയെ തന്നെയാണ് കോണ്‍ഗ്രസ് പത്തനം തിട്ടയില്‍ മത്സരിപ്പിയ്ക്കുന്നത്.

 മാവേലിക്കര-കൊടിക്കുന്നില്‍ സുരേഷ്

മാവേലിക്കര-കൊടിക്കുന്നില്‍ സുരേഷ്

കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷാണ് മാവേലിക്കരയില്‍ നിന്ന് മത്സരിയ്ക്കുന്നത്.

ആലപ്പുഴ-കെ സി വേണുഗോപാല്‍

ആലപ്പുഴ-കെ സി വേണുഗോപാല്‍

കേന്ദ്രമന്ത്രി കെസി വേണുഗോപാല്‍ ഇത്തവണയും ആലപ്പുഴയില്‍ നിന്ന് തന്നെയാണ് മത്സരിയ്ക്കുന്നത്.

ഇടുക്കി- ഡീന്‍ കുര്യാക്കോസ്

ഇടുക്കി- ഡീന്‍ കുര്യാക്കോസ്

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസാണ് ഇടുക്കിയില്‍ നിന്ന് മത്സരിയ്ക്കുന്നത്. ഇടുക്കിയില്‍ പുതുമുഖത്തെ തന്നെയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുത്തത്.

എറണാകുളം- കെവി തോമസ്

എറണാകുളം- കെവി തോമസ്

എറണാകുളം മണ്ഡലത്തില്‍ ഇത്തവണയും ഭാഗ്യം പരീക്ഷിയ്ക്കാനെത്തുന്നത് കേന്ദ്രമന്ത്രി കെവി തോമസാണ്.

ചാലക്കുടി-പിസി ചാക്കോ

ചാലക്കുടി-പിസി ചാക്കോ

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസിന് ഏറെ തലവേദയുണ്ടാക്കിയ മണ്ഡലമാണ് ചാലക്കുടി. ചാലക്കുടിയില്‍ കോണ്‍ഗ്രസിന് വേണ്ടി മത്സരിയ്ക്കുന്നത് പിസി ചാക്കോയാണ്. ഇടത് സ്വതന്ത്രനായി മണ്ഡലത്തില്‍ മത്സരിയ്ക്കുന്നത് ചലച്ചിത്ര നടന്‍ ഇന്നസെന്റാണ്

തൃശ്ശൂര്‍-കെ പി ധനപാലന്‍

തൃശ്ശൂര്‍-കെ പി ധനപാലന്‍


സിറ്റിംഗ് സീറ്റായ ചാലക്കുടി വിട്ട തൃശ്ശൂര്‍ മണ്ഡലത്തില്‍ നിന്നാണ് കെപി ധനപാലന്‍ മത്സരിയ്ക്കുന്നത്

ആലത്തൂര്‍-കെഎസ് ഷീബ

ആലത്തൂര്‍-കെഎസ് ഷീബ

ആലത്തൂരില്‍ പുതുമുഖമായ കെഎസ് ഷീബയെയാണ് കോണ്‍ഗ്രസ് ഇത്തവണ അംഗത്തിനിറക്കുന്നത്. എസ്എഫ്‌ഐയുടെ അനിഷേധ്യ നേതാവ് പികെ ബിജുവാണ് എതിര്‍ സ്ഥാനാര്‍ഥി

കോഴിക്കോട്-എംകെ രാഘവന്‍

കോഴിക്കോട്-എംകെ രാഘവന്‍

സിറ്റിംഗ് എംപിയായ എംകെ രാഘവനാണ് ഇത്തവണയും കോഴിക്കോട് മണ്ഡലത്തില്‍ കോണ്‍ഗ്രസിന് വേണ്ടി മത്സരിയ്ക്കുന്നത്. സിപിഎം കേന്ദ്രകമ്മിറ്റി അംഗമായ എ വിജയരാഘവന്‍ ആണ് എതിര്‍ സ്ഥാനാര്‍ത്ഥി

വയനാട്-എംഐ ഷാനവാസ്

വയനാട്-എംഐ ഷാനവാസ്

വയനാട് നിയോജക മണ്ഡലം കോണ്‍ഗ്രസ് വീണ്ടും വിശ്വസിച്ച് ഏല്‍പ്പിച്ചിരിയ്ക്കുന്നത് എംഐ ഷാനവാസിനെ തന്നെയാണ്

 വടകര-മുല്ലപ്പള്ളി രാമചന്ദ്രന്‍

വടകര-മുല്ലപ്പള്ളി രാമചന്ദ്രന്‍

വടകരയ്ക്ക് വേണ്ടി എസ്‌ജെഡി പിടി മുറുക്കിയെങ്കിലും ഒടുവില്‍ കോണ്‍ഗ്രസിന് തന്നെ മണ്ഡലം ലഭിച്ചു. കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനാണ് വടകരയില്‍ നിന്ന് മത്സരിയ്ക്കുന്നത്.

 കണ്ണൂര്‍- കെ സുധാകരന്‍

കണ്ണൂര്‍- കെ സുധാകരന്‍

കണ്ണൂര്‍ നവിയോജക മണ്ഡലത്തില്‍ നിന്ന് കെ സുധാകരനാണ് മത്സരിയ്ക്കുന്നത്. സിപിഎം സ്ഥാനാര്‍ത്ഥി പികെ ശ്രീമതിയാണ് മുഖ്യ എതിരാളി

കാസര്‍കോട്-ടി സിദ്ദീഖ്

കാസര്‍കോട്-ടി സിദ്ദീഖ്

തെരഞ്ഞെടുപ്പിനെ നേരിടാനെത്തുന്ന മറ്റൊരു പുതുമുഖമാണ് ടി സിദ്ദീഖ്.

English summary
Congress Candidates for Loksabha Election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X