Get Updates
Get notified of breaking news, exclusive insights, and must-see stories!

ധീരജ് കൊലപാതകത്തിലെ കോൺഗ്രസ് ഗൂഢാലോചന വെളിവാക്കി: സിപി മാത്യുവിനെ അറസ്റ്റ് ചെയ്യണമെന്ന് എസ്എഫ്ഐ

തിരുവനന്തപുരം: ധീരജ് കൊലപാതകത്തിലെ കോൺഗ്രസ് ഗൂഢാലോചന വെളിവാക്കിയ ഇടുക്കി ഡി സി സി പ്രസിഡന്റ് സി പി മാത്യുവിന്റെ കൊലവിളി പ്രസംഗത്തിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യണമെന്ന് എസ് എഫ് ഐ. ഇടുക്കി മുരിക്കാശേരിയിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ ഡി സി സി പ്രസിഡൻ്റ് സി.പി മാത്യു നടത്തിയ കൊലവിളി പ്രസംഗത്തിലൂടെ കോൺഗ്രസിൻ്റെ യഥാർത്ഥ മുഖം പുറത്തായെന്നും എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെടുന്നു.

ധീരജ് പഠിച്ചിരുന്ന ഇടുക്കി എഞ്ചിനീയറിങ് കോളേജ് സ്ഥിതി ചെയ്യുന്ന ഇടുക്കി ജില്ലയിലെ ഡിസിസി പ്രസിഡൻ്റ് തന്നെ "എസ്.എഫ്.ഐ പ്രവർത്തകർക്ക് ധീരജിൻ്റെ അനുഭവം ഉണ്ടാകും" എന്ന് പറഞ്ഞതിലൂടെ ധീരജിൻ്റെ കൊലപാതകത്തിൻ്റെ ഭാഗമായി നടന്ന ഉന്നതതല ഗൂഢാലോചന പുറത്തു വരികയാണ്. കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ ധീരജിൻ്റെ രക്തസാക്ഷിത്വത്തെ ' ഇരന്നു വാങ്ങിയത് ' എന്ന് പറഞ്ഞതിനെയും ഇതിൻ്റെ കൂടെ കൂട്ടിവായിക്കണം. വയനാട്ടിലെ സമരവുമായി ബന്ധപ്പെട്ട് എസ് എഫ് ഐയെ ആകെ ആക്രമികളായി ചിത്രീകരിക്കാൻ ശ്രമിക്കുന്ന കെ എസ്. യുക്കാരും കോൺഗ്രസുകാരുമാണ് യഥാർത്ഥ ആക്രമകാരികൾ എന്ന് ഇതിലൂടെ പൊതുസമൂഹത്തിന് ബോധ്യപ്പെട്ടു.

sfi-

ധീരജ് വധവുമായി ബന്ധപ്പെട്ട് പ്രതികളായ ഒരു പ്രവർത്തകന് എതിരെ പോലും നടപടിയെടുക്കാതെ കൊലപാതകികളെ സംരക്ഷിക്കുന്ന സമീപനം സ്വീകരിച്ച കോൺഗ്രസിൻ്റെയും കെ.എസ്.യുവിൻ്റെയും മനുഷ്യത്വവിരുദ്ധ നയത്തെക്കുറിച്ച് കേരളം നേരത്തെതന്നെ ചർച്ച ചെയ്തതാണ്. കൊലവിളി നടത്തിയും ഭീഷണിപ്പെടുത്തിയും എസ്.എഫ്.ഐയെ ഇല്ലാതാക്കാമെന്ന് കിനാവ് കാണുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണ്. വലതുപക്ഷത്തിൻ്റെ നാനാവിധ ആക്രമണങ്ങളെ ചെറുത്തു തോൽപ്പിച്ച് എസ് എഫ് ഐയുടെ ശുഭ്രപതാക കേരളത്തിലെ ക്യാമ്പസുകളിൽ കൂടുതൽ ഉയരത്തിൽ പാറുമെന്നും എസ് എഫ് ഐ വ്യക്തമാക്കുന്നു.

വയസ്സായാലും ഉൻ സ്റ്റൈൽ അഴക് ഉന്നെ വിട്ട് പോകലെ: പുത്തന്‍ ലുക്കില്‍ ഞെട്ടിച്ച് രമ്യ കൃഷ്ണന്‍

കേരളത്തിലാകമാനം എസ് എഫ് ഐ ഓഫീസുകൾക്കും പ്രവർത്തകർക്കും നേരെ ആക്രമണം അഴിച്ചുവിട്ട് കലാപം സൃഷ്ടിക്കാൻ കോൺഗ്രസും കെ എസ് യുവും നടത്തുന്ന ശ്രമങ്ങളെ മുഴുവൻ എസ് എഫ് ഐ പ്രവർത്തകരും സമചിത്തതയോടെ നേരിടണമെന്നും കൊലവിളി പ്രസംഗം നടത്തിയ ഇടുക്കി ഡിസിസി പ്രസിഡൻ്റ് സി.പി മാത്യുവിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യണമെന്നും എസ് എഫ് ഐ നേതാക്കള്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+