വിടി ബല്‍റാമിനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത; ഗ്രൂപ്പില്ലാത്തത് തിരിച്ചടി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കമ്യൂണിസ്റ്റ് നേതാവ് എകെ ഗോപാലനെ അധിക്ഷേപിച്ച തൃത്താല കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാമിനെതിരെ പാര്‍ട്ടിയില്‍ അച്ചടക്ക നടപടിയുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന രീതിയില്‍ പലതവണ ഫേസ്ബുക്കിലൂടെ പരാമര്‍ശം നടത്തിയ ബല്‍റാമിനെതിരെ നടപടിവേണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.

യാത്രക്കാര്‍ക്ക് ആശ്വാസം; രാജ്യത്തെ എല്ലാ റെയില്‍വെ സ്റ്റേഷനുകളിലും ഇനി വൈഫൈ

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി അധ്യക്ഷന്‍ എം.എം. ഹസ്സന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ ബല്‍റാമിനെതിരെ രംഗത്തെത്തിയിരുന്നു. കേരളത്തിലെ മുഴുവന്‍ ജനങ്ങളുടേയും ആദരവാര്‍ജിച്ച എകെജിയെ അധിക്ഷേപിച്ചത് ശരിയായില്ലെന്ന് ഇവര്‍ പരസ്യമായും ബല്‍റാമിനോട് ഫോണിലൂടെയും പറഞ്ഞു.

balram

ഇതാദ്യമായല്ല ബല്‍റാം പാര്‍ട്ടിയെ കുഴപ്പത്തില്‍ ചാടിക്കുന്നത്. പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പുകള്‍ക്കെതിരെയും അടുത്തിടെ ടിപി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ടും ബല്‍റാം കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി. ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുന്നതോടെ കടുത്ത നടപടി ബല്‍റാമിനെതിരെ വേണമെന്നാണ് ആവശ്യം.

ഒരു എംഎല്‍എയുടെ സ്ഥാനത്തിരുന്ന് ബല്‍റാം നടത്തുന്ന പരാമര്‍ശങ്ങള്‍ ചെറുതായി കാണാന്‍ പാര്‍ട്ടി ഒരുക്കമല്ല. അടുത്തതവണ എംഎല്‍എ സ്ഥാനാര്‍ഥിത്വം ബല്‍റാമിന് നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് ഇപ്പോഴത്തെ വിവാദങ്ങള്‍ കാരണമായേക്കാം. ഡിവൈഎഫ്‌ഐയും സിപിഎമ്മും ബല്‍റാമിനെതിരെ പ്രതിഷേധം നടത്തുമ്പോഴും പാര്‍ട്ടി പിന്തുണയ്ക്കാത്തത് ബല്‍റാമിന് ഗ്രൂപ്പില്ലാത്തതുകൊണ്ടുകൂടിയാണ്. ഏതെങ്കിലും ഗ്രൂപ്പില്‍ അംഗമല്ലാത്തവര്‍ കോണ്‍ഗ്രസില്‍ ഒറ്റപ്പെടുന്നത് പുതിയ കാര്യമല്ല.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Congress flays Balram for comments on AKG

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്