കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടതുകോട്ട പിടിക്കാന്‍ നവതന്ത്രവുമായി കോണ്‍ഗ്രസ്; ഹൈക്കമാന്റിന്റെ പ്രത്യേക നിര്‍ദേശം, പ്രിയങ്ക വന്നാല്‍...

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരാണം തീരാന്‍ ഒരാഴ്ച കൂടി ബാക്കി നില്‍ക്കെ പുതിയ ചില തീരുമാനങ്ങളുമായി കോണ്‍ഗ്രസ് ഹൈക്കമാന്റ്. കേന്ദ്ര നേതാക്കളെ ഇറക്കുന്നതിനൊപ്പം അവരെ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കന്ന രീതി കൂടി നിര്‍ദേശിച്ചിരിക്കുകയാണ് നേതൃത്വം. മാത്രമല്ല, ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമുള്ള മണ്ഡലങ്ങളിലാണ് ഇനി ശ്രദ്ധ പതിപ്പിക്കുക. രാഹുല്‍ ഗാന്ധി എംപി കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ പ്രചാരണം നടത്തിയത് കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ്. ഇനി പ്രിയങ്ക ഗാന്ധി വരികയാണ്. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ....

തമിഴ്‌നാട്ടില്‍ ബിജെപി നേതാവ് ഖുശ്ബു സുന്ദറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം

മധ്യകേരളത്തില്‍ രാഹുല്‍

മധ്യകേരളത്തില്‍ രാഹുല്‍

രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കേന്ദ്രീകരിച്ചത് മധ്യകേരളത്തിലാണ് എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ അദ്ദേഹം കഴിഞ്ഞ ദിവസങ്ങള്‍ പ്രചരാണം പൂര്‍ത്തിയാക്കി കഴിഞ്ഞു. അയ്യപ്പനെയും വാവരെയും കണ്ടാണ് രാഹുലിന്റെ മടക്കം. ഇനി പ്രിയങ്ക ഗാന്ധി വരികയാണ്.

പ്രിയങ്കയുടെ വരവിന്റെ ലക്ഷ്യം

പ്രിയങ്കയുടെ വരവിന്റെ ലക്ഷ്യം

പ്രിയങ്ക ഗാന്ധിയെ അനുകൂലിക്കുന്നവരും അവരുടെ രാഷ്ട്രീയ വരവില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നതുമായ വലിയൊരു വിഭാഗം യുവജനങ്ങള്‍ കേരളത്തിലുണ്ട് എന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്റ് മനസിലാക്കുന്നത്. അതുകൊണ്ടുതന്നെയാണ് പ്രിയങ്കയെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതും.

30, 31 തിയ്യതികളില്‍

30, 31 തിയ്യതികളില്‍

ഈ മാസം 30, 31 തിയ്യതികളിലാണ് പ്രിയങ്ക് കേരളത്തിലെത്തുക. കൊല്ലം, തിരുവനന്തപുരം ജില്ലകളിലായിരിക്കും പ്രധാനമായും പ്രചാരണം. ഇടതുപക്ഷത്തിനും ബിജെപിക്കും ശക്തമായ താക്കീത് നല്‍കുകയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് ആവേശം നല്‍കുകയുമാണ് പ്രിയങ്കയെ ഇറക്കുന്നതിലൂടെ നേതൃത്വം ലക്ഷ്യമിടുന്നത്.

ഇടതുകോട്ട ഇളകുമോ

ഇടതുകോട്ട ഇളകുമോ

ആദ്യദിനത്തില്‍ കൊല്ലം ജില്ലയിലായിരിക്കും പ്രിയങ്ക ഗാന്ധിയുടെ പ്രചാരണം. ജില്ലയിലെ മിക്ക മണ്ഡലങ്ങളിലും പ്രിയങ്ക സന്ദര്‍ശനം നടത്തും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും കോണ്‍ഗ്രസിന് ലഭിക്കാത്ത ജില്ലയാണ് കൊല്ലം. ഇവിടെയാണ് ബിന്ദു കൃഷ്ണയും പിസി വിഷ്ണുനാഥും ഉള്‍പ്പെടെയുള്ളവര്‍ ജനവിധി തേടുന്നത്.

പ്രിയങ്കയിലൂടെ ഇന്ദിര ഗാന്ധി...

പ്രിയങ്കയിലൂടെ ഇന്ദിര ഗാന്ധി...

പ്രിയങ്കയിലൂടെ ഇന്ദിരാ ഗാന്ധിയെ കാണുന്നവര്‍ ഏറെയാണ്. ഇത്തവണ കേരളത്തില്‍ പ്രചാരണത്തിന് എത്തുമ്പോള്‍ പ്രിയങ്കയെ കോണ്‍ഗ്രസ് അവതരിപ്പിക്കുക ഇന്ദിരയുടെ പ്രതീതി ഉണര്‍ത്തുന്ന വിധത്തിലാകും. പോസ്റ്ററിലെല്ലാം അത് തെളിയും. ഹൈക്കമാന്റ് ഇക്കാര്യത്തില്‍ പ്രത്യേക നിര്‍ദേശം സംസ്ഥാന നേതാക്കള്‍ക്ക് നല്‍കിയിട്ടുണ്ട്.

അന്തര്‍ധാര

അന്തര്‍ധാര

അതേസമയം, സിപിഎമ്മും ബിജെപിയും തമ്മില്‍ അന്തര്‍ധാരയുണ്ട് എന്ന പ്രചാരണത്തിന് കൊഴുപ്പേകാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. കിറ്റ് വിതരണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകുമ്പോള്‍ തിരിച്ചടി ലഭിക്കാതിരിക്കാന്‍ പ്രത്യേക നിര്‍ദേശവും നേതൃത്വം നല്‍കി. ഏഴിടത്ത് സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരണയുണ്ട് എന്നാണ് ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്.

യുഡിഎഫ് സൗജന്യ അരി, എല്‍ഡിഎഫ് 2 രൂപ അരി

യുഡിഎഫ് സൗജന്യ അരി, എല്‍ഡിഎഫ് 2 രൂപ അരി

അരി വിതരണത്തില്‍ യുഡിഎഫ് ആണ് മികച്ചത് എന്ന് അടിവരയിടുകയാണ് ഉമ്മന്‍ ചാണ്ടി. യുഡിഎഫ് അരി നല്‍കിയത് സൗജന്യമായിട്ടായിരുന്നു എന്ന് അദ്ദേഹം പറയുന്നു. അതേസമയം ഇടതുപക്ഷം രണ്ടു രൂപ വാങ്ങി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 7 സീറ്റില്‍ ബിജെപിയുമായി സിപിഎം ധാരണയുണ്ടാക്കിയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അടിപതറുമെന്ന് ആശങ്ക; അടവ് മാറ്റി കാരാട്ട് റസാഖ്, ജയം ഉറപ്പിച്ച് എംകെ മുനീര്‍... ആദ്യ കടമ്പ കടന്ന് മുന്നേറ്റംഅടിപതറുമെന്ന് ആശങ്ക; അടവ് മാറ്റി കാരാട്ട് റസാഖ്, ജയം ഉറപ്പിച്ച് എംകെ മുനീര്‍... ആദ്യ കടമ്പ കടന്ന് മുന്നേറ്റം

ആ നീക്കം നടക്കാന്‍ പോകുന്നില്ല; ചുട്ട മറുപടിയുമായി ശശി തരൂര്‍, നിങ്ങള്‍ ആദ്യം നേമത്തുള്ളവരോട് ചോദിക്കൂ...ആ നീക്കം നടക്കാന്‍ പോകുന്നില്ല; ചുട്ട മറുപടിയുമായി ശശി തരൂര്‍, നിങ്ങള്‍ ആദ്യം നേമത്തുള്ളവരോട് ചോദിക്കൂ...

സയ്യാമി ഖേറിന്റെ ഏറ്റവും പുതിയ ഫോട്ടോകള്‍

English summary
Congress high Command special direction to KPCC with Priyanka Gandhi visit in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X