Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിസഭ പുന:സംഘടന വേണ്ടെന്ന് ഐ ഗ്രൂപ്പ്

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭ പുന:സംഘടനക്കെതിരെ ഐ ഗ്രൂപ്പ് ശക്തമായി രംഗത്ത്. ഇപ്പോഴത്തെ മന്ത്രിസഭയില്‍ ഉള്ളവരെല്ലാം മിടുക്കന്‍മാരാണെന്നാണ് ഐ ഗ്രൂപ്പിന്റെ വാദം. അതില്‍ മാറ്റം വരുത്തിയാല്‍ ഇപ്പോഴുള്ള സൗഹൃദാന്തരീക്ഷം നഷ്ടപ്പെടുമെന്നും ഐ ഗ്രൂപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

പുന:സംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി ദില്ലിക്ക് പോകുന്നുണ്ട്. എന്നാല്‍ ഇതിനെ ചെറുക്കാനാണ് ഐ ഗ്രൂപ്പിന്റെ തീരുമാനം. അതുകൊണ്ട് തന്നെ തങ്ങളുടെ പ്രതിഷേധം അറിയിക്കാന്‍ ഐ ഗ്രൂപ്പിന്റെ നേതാവും ആഭ്യന്തരമന്ത്രിയും ആയ രമേശ് ചെന്നിത്തലയും ദില്ലിക്ക് പോകുന്നുണ്ട്.

Oommen Chandy

മന്ത്രിസഭ അഴിച്ചുപണിതാല്‍ അതിന്റെ നഷ്ടം മുഴുവന്‍ ഐ ഗ്രൂപ്പിന് മാത്രം ആയിരിക്കും. ഇപ്പോഴത്തെ മന്ത്രിസഭയുടെ പ്രവര്‍ത്തനം തൃപ്തികരമാണെന്ന് പറഞ്ഞ് പുന:സംഘടനയെ എതിര്‍ക്കാനുള്ള പ്രധാന കാരണവും ഇതുതന്നെയാണ്. പുന:സംഘടന നടത്തേണ്ട അടിയന്തര സാഹചര്യങ്ങളൊന്നും നിലവിലില്ലെന്നാണ് ഐ ഗ്രൂപ്പിന്റെ വാദം.

കെബി ഗണേഷ് കുമാറിനേയും ജി കാര്‍ത്തികേയനേയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ ആഗ്രഹം. കേരള കോണ്‍ഗ്രസ് ബി ക്ക് നേരത്തെ മന്ത്രി സ്ഥാനം ഉണ്ടായിരുന്നതും ആണ്. എന്നാല്‍ ഇക്കാര്യത്തിലും ഐ ഗ്രൂപ്പിന് താത്പര്യമില്ല. കാര്‍ത്തികേയന്റെ രാജി സന്നദ്ധതക്കെതിരെ യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+