കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീഷണിക്കു പുല്ലുവില; രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സ്ഥാനമേറ്റു

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: ചലചിത്ര പ്രവര്‍ത്തകരുടെ രാജിഭീഷണിക്കു പുല്ലുവില കല്‍പ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചലച്ചിത്ര വികസ കോര്‍പറേഷന്‍ (കെ.എസ്.എഫ്.ഡി.സി) ചെയര്‍മാനായി ചുമതലയേറ്റു. ബുധനാഴ്ച ഉച്ചയോടെ കോര്‍പറേഷന്‍ ആസ്ഥാനത്തെത്തിയ രാജ്‌മോഹന്‍ ഉണ്ണിത്താല്‍ എല്ലാവരുടെയും പിന്തുണ അഭ്യര്‍ഥിച്ചുകൊണ്ടാണ് സ്ഥാനമേറ്റെടുത്തത്.

സിനിമാക്കാരെ മാത്രമേ ചലച്ചിത്ര വികസന കോര്‍പറേഷന്‍ ആക്കാന്‍ പാടുള്ളു എന്ന് എവിടെയും എഴുതിവെച്ചിട്ടില്ലെന്ന് സ്ഥാനം ഏറ്റെടുത്തശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. തന്റെ വരവില്‍ പ്രതിഷേധിച്ച് രാജിവെച്ചവര്‍ പുറത്തു തന്നെയായിരിക്കുമെന്നും അവരുമായി ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചയുടെ പ്രശ്‌നം ഉദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

rajmohan-unnithan

മലയാള സിനിമ ഏറെ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് രാജ്‌മോഹന്‍ ഉണ്ണിത്താനെ കെ.എസ്.എഫ്.ഡി.സി ചെയര്‍മാനായി സര്‍ക്കാര്‍ നിയമിക്കുന്നത്. എന്നാല്‍ ഉണ്ണിത്താന്‍ രാഷ്ട്രീയക്കാരന്‍ മാത്രമാണെന്നും സിനിമയ്ക്കുവേണ്ടി എന്തെങ്കിലും നേട്ടമുണ്ടാക്കുവാന്‍ പ്രാപ്തനല്ലെന്നും ഭരണസമിതിയിലെ ഒരു വിഭാഗം ആരോപിച്ചു.

രാഷ്ട്രീയ നേതാക്കളെ ഇത്തരം സ്ഥലങ്ങളില്‍ അവരോധിക്കുന്നത് തെറ്റാണെന്നും ആരോപണം ഉയര്‍ന്നു. എന്നാല്‍ തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചതോടെ വൈസ് ചെയര്‍മാന്‍ ഇടവേള ബാബു അംഗങ്ങളായ ദിലീപ്, ഇബ്രാഹിംകുട്ടി, കാലടി ഓമന, മണിയന്‍ പിള്ള രാജു, സിദ്ദീഖ് എന്നിവര്‍ രാജിവെക്കുകയായിരുന്നു.

English summary
Congress leader Rajmohan Unnithan takes charge as new KSFDC chairman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X