'ഇനിയും ചോദിക്കരുത്,കിട്ടിയില്ല'; എകെജി സെന്റര്‍ ആക്രമണത്തില്‍ സര്‍ക്കാരിനെ ട്രോളി വി.ടി ബലറാം
എകെജി സെന്റര്‍ ആക്രമണത്തില്‍ സര്‍ക്കാരിനെ ട്രോളി കോണ്‍ഗ്രസ് നേതാവ് വി.ടി ബലറാം. 'കിട്ടിയില്ല' എന്ന കുറിപ്പോടുകൂടിയുള്ള എകെജി സെന്റിന്‍റെ കാര്‍ട്ടൂണ്‍ പങ്കുവെച്ചാണ് ബലറാമിന്‍റെ പരിഹാസം. 'ഇനിയും ചോദിക്കരുത്' എന്ന തലക്കെട്ടോടുകൂടിയാണ് ഫേസ്ബുക്ക് പേജില്‍ ചിത്രം ബലറാം പങ്കുവച്ചിരിക്കുന്നത്.
ഏകെജി സെന്‍റര്‍ വിഷയത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെ രൂക്ഷമായി വിമര്‍ശിച്ചും കഴിഞ്ഞ ദിവസം ബലറാം പോസ്റ്റിട്ടിരുന്നു.'എകെജി സെന്ററിലേക്ക് പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അതിന്റെ പേരിൽ ഇ പി ജയരാജൻ നടത്തിയ കലാപാഹ്വാനത്തേത്തുടർന്ന് കേരളം മുഴുവൻ കോൺഗ്രസ് ഓഫീസുകൾക്കു നേരെ സിപിഎം ക്രിമിനലുകൾ അക്രമമഴിച്ചുവിട്ടതിന് ഇന്നേയ്ക്ക് ഒരു മാസം'. എന്നായിരുന്നു ബലറാമിന്‍റെ വിമര്‍ശനം.

വിഷയത്തില്‍ സര്‍ക്കാരിനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടവും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. 'ഒരു മാസം കൊണ്ട് സുകുമാരക്കുറുപ്പിനെ കിട്ടിയില്ലല്ലോ, അപ്പോൾ പിന്നെ എ.കെ.ജി സെന്റർ ആക്രമിച്ചയാളെ കിട്ടുമ്പോൾ പറയാം' എന്നായിരുന്നു രാഹുലിന്‍റെ പരിഹാസം.കോൺഗ്രസ് ഓഫീസുകൾക്കു നേരെ സിപിഎം ആക്രമണം അഴിച്ചുവിട്ടിട്ട് ഇന്നേയ്ക്ക് ഒരുമാസം തികയുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

അതേസമയം കേസില്‍ ഒരു മാസം കഴിയുമ്പോഴും പ്രതിയെ പിടിക്കാൻ കഴിയാത്ത അവസ്ഥയിലാണ് പൊലീസ്. ജൂൺ 30ന് അർദ്ധരാത്രിയോടെയായിരുന്നു തലസ്ഥാനത്ത് എകെജി സെന്‍ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞത്. സ്കൂട്ടറിലെത്തിയ വ്യക്തി സ്ഫോടക വസ്തു എറിയുന്ന ദൃശ്യങ്ങൾ അന്ന് തന്നെ പുറത്ത് വന്നെങ്കിലും ഇതാരാണെന്ന് കണ്ടെത്താൻ കേസ് ആദ്യം അന്വേഷിച്ച പോലീസിനോ, പിന്നീട് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചിനോ കഴിഞ്ഞിട്ടില്ല.

പ്രതി സഞ്ചരിച്ച വാഹനം ഡിയോ ഡി.എൽ.എക്‌സ് സ്‌കൂട്ടറാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ, നൂറോളം സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചെങ്കിലും പ്രതിയെ സംബന്ധിച്ച ഒരു സൂചനയും ലഭിച്ചിട്ടില്ല. തിരുവനന്തപുരം ജില്ലയിലെ രണ്ടായിരത്തോളം ഡിയോ സ്‌കൂട്ടറുകളാണ് പരിശോധിച്ചത്.അക്രമിക്ക് മുന്‍പില്‍ ഒരു സ്വിഫ്റ്റ് കാർ സഞ്ചരിച്ചതിന്റെ ദൃശ്യങ്ങൾ ലഭിച്ചെങ്കിലും വാഹനത്തിന്റെ നമ്പറും തിരിച്ചറിയാനായിട്ടില്ല.

ആകെ ലഭിച്ച മൊഴി ചെങ്കൽചൂള സ്വദേശിയായ വിജയ് എന്ന യുവാവിന്റേതാണ്. സ്‌ഫോടകവസ്തു എറിഞ്ഞ വ്യക്തി പോകുന്നത് കണ്ടെന്നാണ് പ്രത്യേക സംഘത്തോട് ഇദ്ദേഹം സമ്മതിച്ചത്.സംഭവത്തിന് പിന്നിലെ സി.പി.എം ബന്ധം കാരണമാണ് കേസ് അന്വേഷണം അട്ടിമറിച്ചതെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. സംഭവത്തില്‍ സിപിഎം പ്രതിക്കൂട്ടിലാണെന്ന് സിപിഐയും ആരോപിച്ചിരുന്നു. സിപിഐ തിരുവനന്തപുരം ജില്ല സമ്മേളനത്തിലായിരുന്നു വിമര്‍ശനം.എന്നാൽ, കേസില്‍ അന്വേഷണം തുടരുകയാണെന്നാണ് സർക്കാർ വാദം.
അടിപൊളി ഗെറ്റപ്പില്‍ ഞെട്ടിച്ച് അന്ന ബെന്‍; എജ്ജാതി ലുക്കെന്ന് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications