• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പറ്റിയ തെറ്റ് തിരുത്താൻ ഗവർണർ തയ്യാറാകണമെന്ന് ചെന്നിത്തല, ഗവർണറുടെ നിലപാട് നിയമവിരുദ്ധമെന്ന് സതീശൻ

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരുമായുളള ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ ചാന്‍സലര്‍ സ്ഥാനം ഒഴിയാമെന്ന് ആവര്‍ത്തിച്ചിരിക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാരുമായി ഏറ്റുമുട്ടലിന് ഇല്ലെന്നും തെറ്റ് ആവര്‍ത്തിക്കാനില്ലെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. അതേസമയം ചാന്‍സലര്‍ പദവി ഒഴിയും എന്നുളള ഗവര്‍ണറുടെ നിലപാടിന് എതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നിരിക്കുകയാണ്.

എന്തുകൊണ്ട് മോഹൻലാൽ? എന്തുകൊണ്ട് മമ്മൂട്ടി 'അമ്മ'യുടെ പ്രസിഡണ്ടായില്ല? നടൻ നാസർ ലത്തീഫ് പറയുന്നുഎന്തുകൊണ്ട് മോഹൻലാൽ? എന്തുകൊണ്ട് മമ്മൂട്ടി 'അമ്മ'യുടെ പ്രസിഡണ്ടായില്ല? നടൻ നാസർ ലത്തീഫ് പറയുന്നു

കണ്ണൂർ വിസി നിയമനത്തിൽ തനിക്ക് പറ്റിയ തെറ്റ് തിരുത്താൻ ഗവർണർ തയ്യാറാകണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ചാൻസിലർ പദവിയിൽ തുടരില്ല എന്ന വാദം തെറ്റായി അംഗീകരിച്ച വിസി നിയമനത്തെ ന്യായീകരിക്കാൻ മാത്രമേ സഹായിക്കു എന്നും രമേശ് ചെന്നിത്തല പറഞ്ഞു. ചാന്‍സലര്‍ പദവിയില്‍ തുടരില്ലെന്ന ഗവർണറുടെ നിലപാട് നിയമവിരുദ്ധമാണ് എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അഭിപ്രായപ്പെട്ടു.

രമേശ് ചെന്നിത്തലയുടെ പ്രതികരണം: '' ഗവർണ്ണർ, ചാൻസിലർ പദവി ഒഴിയുന്നത് സർവ്വകലാശാലകളുടെ സ്വതന്ത്രവും സുതാര്യവുമായ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കും. കണ്ണൂർ വിസി നിയമനത്തിൽ തനിക്ക് പറ്റിയ തെറ്റ് തിരുത്താൻ ഗവർണർ തയ്യാറാവുകയാണ് വേണ്ടത്. പകരം താൻ ചാൻസിലർ പദവിയിൽ തുടരില്ല എന്ന വാദം തെറ്റായി അംഗീകരിച്ച വിസി നിയമനത്തെ ന്യായീകരിക്കാൻ മാത്രമേ സഹായിക്കു. നിയമസഭ പസ്സാക്കിയ നിയമത്തിലൂടെ സ്ഥാപിതമായ ചാൻസിലർ പദവി ഗവർണ്ണർ പൊടുന്നനെ വേണ്ടെന്നു വെയ്ക്കുന്നത് സർവകലാശാലയെ ഭരണ പ്രതിസന്ധിയിലേക്ക് നയിക്കും.

വിസി നിയമന കാര്യത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി നേരിട്ട് കത്ത് എഴുതിയത് തെറ്റാണെന്നു ഗവർണ്ണർ നിരവധി തവണ പറഞ്ഞിട്ടും, കത്ത് എഴുതിയതിനെ ന്യായീകരിച്ച മന്ത്രിയെ പുറത്താക്കാൻ മുഖ്യമന്ത്രിയോട് ഗവർണ്ണർ ആവശ്യപ്പെടണം. ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘ നമാണു മന്ത്രി നടത്തിയത്. എന്നിട്ടും ഗവർണ്ണറെ വെല്ലുവിളിച്ച മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ടതെ ചാൻസിലർ പദവി ഒഴിയുന്നുവെന്ന പ്രഖ്യാപനം മന്ത്രിക്കും ഗവൺമെൻ്റിനും കുടുതൽ തെറ്റുകൾ ചെയ്യാൻ അവസരമൊരുക്കു൦.

മന്ത്രിക്കെതിരായി ലോകായുക്തയെ സമീപിക്കാനുള്ള രേഖകൾ വിവരവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും ഗവർണറുടെ ഓഫീസിൽ നിന്നും ലഭ്യമാകാത്തതു കൊണ്ടാണ് ലോകായുക്തയെ സമീപിക്കാൻ വൈകുന്നത്. Honorable Governor excusing himself from the role of Chancellor will adversly affect the functioning of universities. It's a constitutional post and Governor shying away from his duties shall create an administrative lock down of universities''.

സ്വർണ്ണക്കടത്ത് കേസില്‍ മാധ്യമങ്ങളിലൂടെ ചിലർ അജണ്ട സെറ്റ് ചെയ്തു: വൈറലായി അരുണ്‍കുമാറിന്റെ പ്രസംഗംസ്വർണ്ണക്കടത്ത് കേസില്‍ മാധ്യമങ്ങളിലൂടെ ചിലർ അജണ്ട സെറ്റ് ചെയ്തു: വൈറലായി അരുണ്‍കുമാറിന്റെ പ്രസംഗം

വിഡി സതീശന്റെ പ്രതികരണം: '' ചാന്‍സലര്‍ പദവിയില്‍ തുടരില്ലെന്ന ഗവർണറുടെ നിലപാട് നിയമവിരുദ്ധമാണ്. കുട്ടികളെ പോലെ പെരുമാറേണ്ട ആളല്ല ഗവര്‍ണര്‍. കേരള നിയമസഭ പാസാക്കിയ നിയമത്തിലൂടെയാണ് ചാന്‍സലറെ നിയമിച്ചത്. അത് മറികടക്കാന്‍ ഗവര്‍ണര്‍ക്ക് എങ്ങനെ സാധിക്കും? വൈസ് ചാന്‍സലര്‍ നിയമനത്തില്‍ നിയമപരമായ നടപടികള്‍ ഗവര്‍ണര്‍ പൂര്‍ത്തിയാക്കണം. തെറ്റായ നടപടികള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് റദ്ദാക്കി തുടര്‍ നടപടികള്‍ സ്വീകരിക്കുകയാണ് ഗവര്‍ണര്‍ ചെയ്യേണ്ടത്.

കേന്ദ്ര സര്‍ക്കാര്‍ ഒരു ലക്ഷത്തി പതിനായിരം കോടി ചെലവഴിച്ച് മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ നടപ്പാക്കാന്‍ പാടില്ലെന്നു പറയുന്നവരാണ് കേരളത്തില്‍ ഒരു ലക്ഷത്തി മുപ്പത്തി മൂവായിരം കോടി രൂപയുടെ സില്‍വര്‍ ലൈന്‍ നടപ്പാക്കുമെന്നു പറയുന്നത്. ഇതിലെ യുക്തി എന്താണ്? കോടിയേരി ബാലകൃഷ്ണന്‍ പോലും ഡി.പി.ആര്‍ കണ്ടിട്ടില്ല. പ്രതിപക്ഷം ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാകൂ. അല്ലാതെ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ അനുവദിക്കില്ല''.

English summary
Congress leaders against Governor's stand of quiting Chancelor post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
Desktop Bottom Promotion