മാണിയെ എല്ലാദിവസവും ക്ഷണിക്കേണ്ട; ഹസനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍,ഉത്തരംമുട്ടി കെപിസിസി പ്രസിഡന്റ്...

  • By: Afeef
Subscribe to Oneindia Malayalam

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയെ യുഡിഎഫിലേക്ക് തിരിച്ചുവിളിച്ച കെപിസിസി പ്രസിഡന്റ് എംഎം ഹസനെതിരെ കോണ്‍ഗ്രസില്‍ നിന്ന് രൂക്ഷ വിമര്‍ശനം. കെഎം മാണിയെ നിരന്തരം യുഡിഎഫിലേക്ക് ക്ഷണിക്കുന്ന എംഎം ഹസനെതിരെയാണ് കെപിസിസി യോഗത്തില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നത്.

പിടി തോമസ്, ജോസഫ് വാഴയ്ക്കന്‍, എംഎം ജേക്കബ് തുടങ്ങിയവരാണ് കെപിസിസി യോഗത്തില്‍ ഹസനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്. യുഡിഎഫിനെ നിരന്തരം അപമാനിക്കുന്ന കെഎം മാണിയെ ഇങ്ങനെ ക്ഷണിക്കേണ്ടതില്ലെന്നാണ് പിടി തോമസ് യോഗത്തില്‍ പറഞ്ഞത്. ജോസഫ് വാഴയ്ക്കനാണ് യോഗത്തില്‍ ഹസനെതിരെയും മാണിക്കെതിരെയും രൂക്ഷമായ വിമര്‍ശനമുന്നയിച്ചത്. കെപിസിസി നേതാക്കളില്‍ നിന്നും എതിര്‍പ്പ് ശക്തമായതോടെ മാണിയെ ക്ഷണിച്ചത് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞതായിരുന്നുവെന്നാ് ഹസന്‍ വ്യക്തമാക്കിയത്.

മലപ്പുറം തിരഞ്ഞെടുപ്പിന് പിന്നാലെ...

മലപ്പുറം തിരഞ്ഞെടുപ്പിന് പിന്നാലെ...

മലപ്പുറം തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ കേരള കോണ്‍ഗ്രസും കെഎം മാണിയും യുഡിഎഫിലേക്ക് മടങ്ങി വരണമെന്ന് ആവശ്യപ്പെട്ടത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മാണി തിരികെ യുഡിഎഫിലെത്തണമെന്നാണ് ആഗ്രഹമെന്നും പറഞ്ഞിരുന്നു.

യുഡിഎഫിനെ അപമാനിക്കുന്നു....

യുഡിഎഫിനെ അപമാനിക്കുന്നു....

എന്നാല്‍ കെഎം മാണിയെ നിരന്തരം യുഡിഎഫിലേക്ക് ക്ഷണിക്കുന്ന എംഎം ഹസനെതിരെ കെപിസിസി യോഗത്തില്‍ രൂക്ഷ വിമര്‍ശനമാണുയര്‍ന്നത്. യുഡിഎഫിനെയും കോണ്‍ഗ്രസിനെയും അപമാനിക്കുന്ന കെഎം മാണിയെ യുഡിഎഫിലേക്ക് ക്ഷണിക്കേണ്ടതില്ലെന്നാണ് പിടി തോമസ് അഭിപ്രായപ്പെട്ടത്.

മാണിക്ക് ഇല്ലാത്ത പ്രധാന്യം നല്‍കേണ്ട...

മാണിക്ക് ഇല്ലാത്ത പ്രധാന്യം നല്‍കേണ്ട...

എല്ലാ ദിവസം മാണിയെ യുഡിഎഫിലേക്ക് ക്ഷണിക്കേണ്ട കാര്യമില്ലെന്നും, കേരള കോണ്‍ഗ്രസിനും മാണിക്കും ഇല്ലാത്ത പ്രധാന്യം ഉണ്ടാക്കി കൊടുക്കേണ്ടതില്ലെന്നുമാണ് ജോസഫ് വാഴയ്ക്കന്‍ യോഗത്തില്‍ പറഞ്ഞത്. കേരള കോണ്‍ഗ്രസിന് ഇല്ലാത്ത ശക്തി പെരുപ്പിച്ച് കാണിക്കേണ്ടതില്ലെന്നും, പാലായിലെ തദ്ദേശ ഉപതിരഞ്ഞെടുപ്പുകളില്‍ ഇടതുമുന്നണിയുടെ വോട്ട് നേടിയാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗം വിജയിച്ചതെന്നുമാണ് ജോസഫ് വാഴയ്ക്കന്‍ അഭിപ്രായപ്പെട്ടത്.

എംഎം ജേക്കബും ഹസനെതിരെ...

എംഎം ജേക്കബും ഹസനെതിരെ...

ആരേയും പിന്നാലെ നടന്ന് യുഡിഎഫിലേക്ക് ക്ഷണിക്കേണ്ട കാര്യമില്ലെന്നാണ് കോണ്‍ഗ്രസ് നേതാവായ എംഎം ജേക്കബ് യോഗത്തില്‍ അഭിപ്രായപ്പെട്ടത്. നിരന്തരം മാണിയെ യുഡിഎഫിലേക്ക് ക്ഷണിക്കുന്ന ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ യോഗത്തില്‍ രൂക്ഷ വിമര്‍ശനമാണുയര്‍ന്നത്.

മാധ്യമങ്ങളോട് മറുപടി പറഞ്ഞത്...

മാധ്യമങ്ങളോട് മറുപടി പറഞ്ഞത്...

വിമര്‍ശം കടുത്തതോടെ ഹസന്‍ നിലപാട് മാറ്റി. മാണിയെ താന്‍ ക്ഷണിച്ചിട്ടില്ലെന്ന് പറഞ്ഞ ഹസന്‍, മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയാണുണ്ടായതെന്നുമാണ് ഹസന്‍ യോഗത്തില്‍ വ്യക്തമാക്കിയത്.

English summary
Congress leaders against mm hassan, on km mani issue.
Please Wait while comments are loading...