'വിഎസ് അപഹാസ്യനായി, ഉമ്മൻചാണ്ടിയുടെ മനസാക്ഷി തന്നെയാണ് ശരി', ആഞ്ഞടിച്ച് കോൺഗ്രസ് നേതാക്കൾ
തിരുവനന്തപുരം: സോളാർ അഴിമതി ആരോപണത്തിൽ ഉമ്മൻചാണ്ടിക്ക് മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ 10.10 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ ഉത്തരവിട്ടിരിക്കുകയാണ് കോടതി. 2014ൽ ഉമ്മൻചാണ്ടി വിഎസിന് എതിരെ നൽകിയ മാനനഷ്ടക്കേസിലാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്.
സത്യം ജയിക്കും എന്നാണ് അനുകൂല വിധിയോട് ഉമ്മൻചാണ്ടിയുടെ പ്രതികരണം. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അടക്കമുളള കോൺഗ്രസ് നേതാക്കൾ വിധിയോട് പ്രതികരിച്ച് വിഎസിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഉമ്മൻചാണ്ടിക്കൊപ്പമുളള ചിത്രം ഫേസ്ബുക്കിന്റെ കവർ ചിത്രമാക്കിയാണ് പിസി വിഷ്ണുനാഥ് പ്രതികരിച്ചത്.

കെ സുധാകരന്റെ പ്രതികരണം ഇങ്ങനെ: "നുണ ഒരു ആയുധമാണ് " സി പി എമ്മിൻ്റെ എറ്റവും വലിയ ആയുധമായി ആ പ്രസ്ഥാനത്തെ നിലനിർത്തുന്നതും നുണകൾ തന്നെയാണ്. അത്തരത്തിൽ ഒരു വലിയ നുണ കോടതി പൊളിച്ചിരിക്കുന്നു. പ്രിയ സഹപ്രവർത്തകൻ ഉമ്മൻ ചാണ്ടിയ്ക്കെതിരെ സോളാറിൽ വ്യാജ അഴിമതി ആരോപണം ഉന്നയിച്ച വി.എസിൽ നിന്ന് 10.10 ലക്ഷം രൂപയും 6 ശതമാനം പലിശയും നഷ്ടപരിഹാരം ഈടാക്കാൻ വിധി വന്നിരിക്കുന്നു.

അടിസ്ഥാന രഹിത ആരോപണം ഉന്നയിച്ച വി.എസ് അച്ചുതാനന്ദൻ അപഹാസ്യനായിരിക്കുന്നു. ഈ വിധി വി.എസിന് മാത്രമല്ല, നുണക്കഥകൾ കൊണ്ട് എതിരാളികളെ വ്യക്തിഹത്യ ചെയ്യുന്ന സിപിഎമ്മിന് ഒന്നടങ്കം മുഖത്തേറ്റ പ്രഹരമാണ്. വ്യാജ ആരോപണങ്ങളിൽ പതറാതെ നിന്ന് നിയമ പോരാട്ടം നടത്തി വിജയിച്ച പ്രിയപ്പെട്ട ഉമ്മൻ ചാണ്ടിയ്ക്ക് അഭിവാദ്യങ്ങൾ''.

പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം: '' മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച വി.എസ് അച്ച്യുതാനന്ദൻ10,10,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. എല്ലാ കാലങ്ങളിലും തെരഞ്ഞെടുപ്പ് വിജയം മാത്രമാണ് സി.പി.എമ്മിൻ്റെ ലക്ഷ്യം. അതിനു വേണ്ടി എന്ത് ദുരാരോപണങ്ങൾ ഉന്നയിക്കാനും ആരുമായും വോട്ട് കച്ചവടം നടത്താന്നും അവർ മടിക്കാറില്ല. ഒരു നുണ ആയിരം വട്ടം ആവർത്തിച്ച് സത്യമെന്നു വരുത്തി തീർക്കാനുള്ള ശ്രമമാണ് സി.പി.എം നേതാക്കൾ കാലങ്ങളായി നടത്തുന്നത്. ഇത്തരം നീചമായ രാഷ്ട്രീയ പ്രവർത്തനത്തിനുള്ള താക്കീതാണ് കോടതി ഉത്തരവിലൂടെ ഉണ്ടായിരിക്കുന്നത്. സിപിഎം. ഇത് ഒരു പാഠമായി എടുത്തു ഉത്തരവാദിത്വ ബോധത്തോടെ പ്രവർത്തിക്കാൻ തയാറാവണം''.

ഷാഫി പറമ്പിൽ എംഎൽഎയുടെ പ്രതികരണം: '' മനസാക്ഷിയുടെ കോടതിയിൽ മാത്രമല്ല നീതിന്യായ കോടതിയിലും അടിസ്ഥാനരഹിത ആരോപണങ്ങൾക്ക് അൽപ്പായുസ്സേ ഉണ്ടാവുകയുള്ളു. ഉമ്മൻ ചാണ്ടി സർക്കാരിനെ താഴെയിറക്കുവാൻ സിപിഎം കൊണ്ട് നടന്ന പ്രധാന നുണക്കേസുകളിലെല്ലാം, എതിരാളികളെ അപകീർത്തിപ്പെടുത്താനും അവരെ തകർക്കുവാൻ കോടതി വ്യവഹാരങ്ങൾ ഉൾപ്പടെ ഏതറ്റവും വരെ പോകുന്ന സിപിഎമ്മും അന്ന് അതിന്റെ മുഖമായിരുന്ന വി എസ് പോലും തോറ്റ് പോകുന്ന വിധികളുണ്ടാവുകയാണ്.
Recommended Video

സോളാർ കേസും ബാർ കോഴയും എന്തായി എന്ന് കേരളം ആലോചിക്കണം. കോഴ മാണി എന്ന് വരെ വിളിച്ച് ആക്ഷേപിച്ചവർ തന്നെ മാണി സാറിനെ പിന്നീട് വിശുദ്ധനായി പ്രഖ്യാപിച്ചത് കേരളം കണ്ടു. മകനെ കൂടെ കൂട്ടി രാജ്യസഭാ MP സ്ഥാനവും പാർട്ടിക്ക് സർക്കാരിൽ മന്ത്രി സ്ഥാനവും വരെ കൊടുത്തു.നോട്ടെണ്ണൽ മെഷീൻ പഴങ്കഥളായി. ഇരട്ടത്താപ്പും അവസരവാദവും ചെങ്കൊടി കുത്തി വാണു. സോളാറിൽ സരിത പറഞ്ഞതും സിപിഎം പറഞ്ഞതുമായ എല്ലാ നുണക്കൂമ്പാരങ്ങളും ഓരോ ദിവസം ചെല്ലുന്തോറും തകർന്നടിയുന്നു. അന്ന് വേട്ടയാടിയ ഗണേഷ് കുമാറിനെയും കൂടെ കൂടിയപ്പോൾ വിശുദ്ധനാക്കി. ഉമ്മൻ ചാണ്ടിയുടെ മനസാക്ഷി തന്നെയാണ് ശരി...''
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications