കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് പരാജയപ്പെടാന്‍ കാരണം? വീക്ഷണം തുറന്നടിക്കുന്നു, അണ്ടനും മൊശകൊടനും!!

  • By Desk
Google Oneindia Malayalam News

കൊച്ചി: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാര്‍ട്ടി നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം. നേതൃത്വത്തിന്റെ വീഴ്ചകളും സംഘടനാ പ്രവര്‍ത്തനത്തിലെ പാളിച്ചകളും എടുത്തുപറയുന്ന മുഖപ്രസംഗത്തില്‍ നേതാക്കളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നു. കാലത്തിന് അനുസരിച്ച് വരുത്തേണ്ട മാറ്റത്തെ കുറിച്ചാണ് മുഖപ്രസംഗത്തിലെ ഊന്നല്‍. താഴേ തട്ടിലുള്ള പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നും ഗ്രൂപ്പിസത്തിന് അതീതമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കണമെന്നും ഓര്‍മിപ്പിക്കുന്ന വീക്ഷണം യുവതലമുറയെ നേതൃത്വം ഏല്‍പ്പിച്ച് പ്രായമായവര്‍ ഉപദേശികളാകേണ്ട കാലം അതിക്രമിച്ചുവെന്നനും തുറന്നടിക്കുന്നു. നേതാക്കളെ വിമര്‍ശിക്കുന്ന വീക്ഷണം മുഖപ്രസംഗത്തിലെ പ്രധാന ഭാഗങ്ങള്‍ ഇങ്ങനെ...

അണ്ടനും മൊശകൊടനും

അണ്ടനും മൊശകൊടനും

എന്തുകൊണ്ടാണ് കോണ്‍ഗ്രസ് പരാജയപ്പെടാന്‍ കാരണമെന്ന് മുഖപത്രത്തില്‍ വിശദീകരിക്കുന്നു. ഗ്രൂപ്പിസമാണ് പ്രധാന പ്രശ്‌നം. ഗ്രൂപ്പിന്റെ പേരില്‍ അണ്ടനും മൊശകൊടനും നേതൃസ്ഥാനത്ത് എത്തുന്നതിനാലാണ് പരാജയപ്പെടുന്നത്. കെപിസിസി, ഡിസിസി പുനസംഘടനയില്‍ മാത്രമാണ് നേതാക്കളുടെ താല്‍പ്പര്യം. താഴേ തട്ട് മരിച്ചപോലെയാണൈന്നും കുറ്റപ്പെടുത്തുന്നു.

കമ്മിറ്റികള്‍ ജഡാവസ്ഥയില്‍

കമ്മിറ്റികള്‍ ജഡാവസ്ഥയില്‍

പാര്‍ട്ടിയുടെ നട്ടെല്ലായ മണ്ഡലം, ബൂത്ത് കമ്മിറ്റികള്‍ ജഡാവസ്ഥയിലാണ്. പാര്‍ട്ടി പുനസംഘടന രാമേശ്വരത്തെ ക്ഷൗരം പോലെയാണെന്നും മുഖപ്രസംഗം വിമര്‍ശിക്കുന്നു. നേതാക്കളെ പുകഴ്ത്തുവര്‍ക്ക് അമിതമായ പ്രാധാന്യം ലഭിക്കുന്നു. നേതാക്കള്‍ക്ക് ഛത്രവും ചാമരവും വീശുന്നവരുടെ തള്ളാണ് പാര്‍ട്ടിയുടെ മുന്‍നിരയിലെന്നുള്ള വിമര്‍ശനവും വീക്ഷണം നടത്തുന്നു.

നേതൃത്വം കൈമാറണം

നേതൃത്വം കൈമാറണം

കര്‍മശേഷിയുള്ള നേതാക്കളെ കണ്ടെത്തണം. അതു താഴേ തട്ട് മുതല്‍ ആരംഭിക്കണം. അല്ലാത്തിടത്തോളം കാലം കോണ്‍ഗ്രസിന് ശ്രേയസുണ്ടാകില്ല. രാഷ്ട്രീയ പ്രതിബദ്ധതയുള്ള യുവതലമുറയ്ക്ക് കോണ്‍ഗ്രസിന്റെ നേതൃത്വം കൈമാറണം. ജൂബിലികള്‍ ആഘോഷിച്ച നേതാക്കള്‍ അവര്‍ക്ക് ഉപദേശികളായി മാറിനില്‍ക്കണമെന്നും വീക്ഷണം നിര്‍ദേശിക്കുന്നു.

അന്നും പാഠംപഠിച്ചില്ല

അന്നും പാഠംപഠിച്ചില്ല

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ചയ്ക്ക് സാധ്യതയുണ്ടായിരുന്നു. എന്നാല്‍ അത് കളഞ്ഞുകുളിച്ചു. ആ വീഴ്ചയില്‍ നിന്ന് യുഡിഎഫ് പാഠംപഠിച്ചില്ല. ഇനിയും ഗ്രൂപ്പുകളുടെ പോരാട്ടം മാത്രമായാല്‍ പാര്‍ട്ടി കൂടുതല്‍ ക്ഷയിക്കുമെന്ന മുന്നറിയിപ്പും നേതാക്കള്‍ക്ക് വീക്ഷണം നല്‍കുന്നു.

ആവണക്കെണ്ണ കുടിച്ച വയര്‍

ആവണക്കെണ്ണ കുടിച്ച വയര്‍

പ്രതിയോഗികള്‍ ശക്തരാണ്. അവരോട് ഏറ്റുമുട്ടാന്‍ ആവണക്കെണ്ണ കുടിച്ച വയറുമായി രംഗത്തിറങ്ങിയിട്ട് കാര്യമില്ല. ആധുനിക അടിതടകള്‍ പ്രയോഗിച്ചേ തീരൂ. കാടിയും പുല്ലും കൊടുക്കാത്ത പശു എങ്ങനെ കൂടുതല്‍ പാല് ചുരുത്തുമെന്ന നിര്‍ണായകമായ ചോദ്യവും വീക്ഷണം മുഖപ്രസംഗം ഉന്നയിക്കുന്നു.

കൊച്ചിയില്‍ നൊന്തുപ്രസവിച്ച കുഞ്ഞിനെ പള്ളിയില്‍ ഉപേക്ഷിച്ചു; ദമ്പതികളുടെ ദൃശ്യങ്ങള്‍ പുറത്ത്!!കൊച്ചിയില്‍ നൊന്തുപ്രസവിച്ച കുഞ്ഞിനെ പള്ളിയില്‍ ഉപേക്ഷിച്ചു; ദമ്പതികളുടെ ദൃശ്യങ്ങള്‍ പുറത്ത്!!

English summary
Congress mouthpiece critics Party leaders for Chengannur bypoll defeat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X