ചിത്രം തെളിയുന്നു; സുധാകരനെതിരെ സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ഗ്രൂപ്പുകള്‍, ചെന്നിത്തല വരുമോ?
തിരുവനന്തപുരം: അംഗത്വ വിതരണം തുടങ്ങുന്നതിന് മുമ്പ് തന്നെ കേരളത്തില്‍ കോണ്‍ഗ്രസ് സംഘടന തിരഞ്ഞെടുപ്പിനുള്ള പോര് ആരംഭിച്ച് കഴിഞ്ഞു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രഖ്യാപനമാണ് തിരഞ്ഞെടുപ്പിനെ ഇപ്പോള്‍ തന്നെ വാര്‍ത്തയില്‍ നിറച്ചത്. സുധാകരന്റെ പ്രഖ്യാപനത്തിനെതിരെ ഉടന്‍ തന്നെ എ-ഐ ഗ്രൂപ്പുകളും രംഗത്ത് എത്തി.
സമവയാവത്തിനുള്ള സാധ്യതകള്‍ പോലും തേടാതെ സുധാകരന്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത് ശരിയല്ലെന്നാണ് ഗ്രൂപ്പുള്‍ ഉയര്‍ത്തുന്ന വാദം. മാത്രവുമല്ല സുധാകരന്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അദ്ദേഹത്തിന് കീഴില്‍ ഇനി പുനഃസംഘടനയുമായി മുന്നോട്ട് പോവാന്‍ പാടില്ലെന്ന നിലപാടും ഗ്രൂപ്പുകള്‍ സ്വീകരിക്കുന്നു.

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ഒരാള്‍ തലപ്പത്ത് നിന്നുകൊണ്ട് നടത്തുന്ന പുനഃസംഘടന ഏകപക്ഷീയമായിരിക്കുമെന്നാണ് ഗ്രൂപ്പുകളുടെ ആരോപണം. തങ്ങളുടെ ആശങ്ക എ ഐ സി സി നേതൃത്വത്തെ അറിയിക്കാനും ഗ്രൂപ്പുകള്‍ തീരുമാനിച്ചിട്ടുണ്ട്. എന്നിട്ടും പുനസംഘടനയുമായി മുന്നോട്ട് പോവാനാണ് തീരുമാനമെങ്കില്‍ ഡി സി സി ഭാരവാഹികളുടെ കാര്യത്തില്‍ അടക്കം സഹകരിക്കില്ലെന്ന മുന്നറിയിപ്പും ഗ്രൂപ്പുകള്‍ നല്‍കുന്നു. സംഘടനാ തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കേണ്ട അധ്യക്ഷൻ മത്സരിക്കുമ്പോൾ പിന്നെ എങ്ങിനെ സമവായമെന്നാണ് ഗ്രൂപ്പുകളുടെ പ്രധാന ചോദ്യം.
ഡാ... ജോജു ഇതെങ്ങനെ ഉണ്ടടാ..; വൈറലായി ദിലീപ് സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍

എന്നാല്‍ ഇന്ന് ഗ്രൂപ്പുകള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തി വിഡി സതീശന്‍ രംഗത്ത് വന്നത് ശ്രദ്ധേയമാണ്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന കെ സുധാകരന്റെ പ്രഖ്യാപനത്തെ അദ്ദേഹം അനുകൂലിക്കുകയും ചെയ്യുന്നു. സുധാകരൻ കെ പി സി സി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തിട്ട് മാസങ്ങൾ മാത്രമേ ആയിട്ടുള്ളു എന്നും അതിനാൽ മത്സരിക്കുമെന്ന പ്രസ്താവനയിൽ തെറ്റില്ല. സത്യസന്ധമായി കാര്യങ്ങള്‍ പറയുന്ന രീതിയാണ് സുധാകരന്റേത്. കോൺഗ്രസിൽ ഗ്രുപ്പ് ഉണ്ടന്നത് യാഥാർത്ഥ്യമാണ്. എന്നാല്‍ ഗ്രൂപ്പ് പാർട്ടിക്ക് അതീതമാകരുതെന്ന് മുന്നറയിപ്പും നല്‍കി.

വാദങ്ങളും പ്രതിവാദങ്ങളും ശക്തമായതോടെ മത്സരിക്കുമോ ഇല്ലയോ എന്ന് ഉറപ്പിച്ച് പറയാനാകില്ലെന്ന വിശദീകരണവുമായി സുധാകരനും രംഗത്ത് എത്തി. സമവായത്തിന് നേതൃത്വം തയ്യാറായില്ലെങ്കില്‍ മത്സരവുമായി മുന്നോട്ട് പോവാന‍് തന്നെയാണ് ഗ്രൂപ്പ് നേതൃത്വത്തിന്റെ തീരുമാനം. ഗ്രൂപ്പുകള്‍ സംയുക്തമായി പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നാണ് നിര്‍ദേശം.

ഫലത്തില്‍ മത്സരം നടക്കുകയാണെങ്കില്‍ കെ സുധാകരനും ഗ്രൂപ്പുകളുടെ പൊതുസ്ഥാനാര്‍ത്ഥിയും തമ്മിലാവും മത്സരം. സ്ഥാനാര്‍ത്ഥി കാര്യം ഗ്രൂപ്പുകള്‍ ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. ശക്തമയാ തിരിച്ച് വരവ് ലക്ഷ്യമിട്ട് രമേശ് ചെന്നിത്തല തന്നെ മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല. അദ്ദേഹം മത്സരത്തിന് തയ്യാറായില്ലെങ്കില്‍ എ ഗ്രൂപ്പില്‍ നിന്നും ഒരു സ്ഥാനാനാര്‍ത്ഥി രംഗത്ത് വന്നേക്കും.

വിഷയത്തിൽ അങ്ങോട്ട് പോയി സമവായം ആവശ്യപ്പെടേണ്ടെന്നാണ് എ-ഐ ഗ്രൂപ്പുകളുടം നിലപാട്. ഇങ്ങോട്ട് വന്നാൽ ചർച്ചയാകാം. അല്ലെങ്കില്‍ മത്സരിച്ച് തീരുമാനിക്കട്ടേയെന്നാണ് നിലപാട്. ചര്‍ച്ച നടക്കുമ്പോള്‍ സുധാകരന്റെ ഏകപക്ഷീയ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിക്കാനും ഗ്രൂപ്പുകള്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, മേല്‍ത്തട്ടില്‍ നടക്കുന്ന മത്സരം ഒഴിവാക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടാനുള്ള സാധ്യതയും ശക്തമാണ്.












Click it and Unblock the Notifications