Get Updates
Get notified of breaking news, exclusive insights, and must-see stories!

സംഘടന തിരഞ്ഞെടുപ്പ്: സുധാകരന് പൂര്‍ണ്ണ പിന്തുണയുമായി സതീശന്‍, മത്സരിക്കും, പറഞ്ഞതില്‍ തെറ്റില്ല

തിരുവനന്തപുരം: സംഘടന തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരളത്തിലെ പാര്‍ട്ടിയില്‍ മേധാവിത്വം ഉറപ്പിക്കാനുള്ള നീക്കത്തിലാണ് എ-ഐ ഗ്രൂപ്പുകളും കെ സുധാകരന്‍ നയിക്കുന്ന ഔദ്യോഗിക വിഭാഗവും. തിരഞ്ഞെടുപ്പ് വരുമ്പോള്‍ മത്സരിക്കുമെന്ന കാര്യം കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

ഇതോടെയാണ് ഇനി പുനഃസംഘടനയുമായി മുന്നോട്ട് പോവരുതെന്ന ശക്തമായ നിലപാടുമായി ഗ്രൂപ്പുകള്‍ രംഗത്ത് എത്തിയത്. കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനിരിക്കുന്ന ആള്‍ തന്നെ പാർട്ടി പുനഃസംഘടിപ്പിക്കുന്നതിലൂടെ നിഷ്പക്ഷത ചോദ്യംചെയ്യപ്പെടുമെന്നാണ് അവർ ഉന്നയിക്കുന്ന വാദം. വിഷയം ഹൈക്കമാന്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്താനും ഗ്രൂപ്പുകള്‍ തീരുമാനിച്ചിട്ടുണ്ട്.

കെ പി സി സി പ്രസിഡന്റ് ഇനി

സംഘടന തിരഞ്ഞെടുപ്പില്‍ സമവായത്തിന്റെ സാധ്യതകള്‍ പോലും തേടാതെ സുധാകരന്‍ മത്സരം പ്രഖ്യാപിച്ചതിലും ഗ്രൂപ്പുകള്‍ക്ക് ശക്തമായ അമര്‍ഷമുണ്ട്. അംഗത്വവിതരണം പോലും തുടങ്ങുന്നതിന് മുന്‍പാണ് സുധാകരന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. ഈ സാഹചര്യത്തില്‍ കെ പി സി സി പ്രസിഡന്റ് ഇനി നടത്തുന്ന നാമനിർദേശങ്ങൾ തന്റെ വിജയത്തെ ലക്ഷ്യമിട്ടുള്ളതായിരിക്കുമെന്ന ആശങ്കയും ഗ്രൂപ്പുകള്‍ ഉയര്‍ത്തുന്നു.

ഡാ... ജോജു ഇതെങ്ങനെ ഉണ്ടടാ..; വൈറലായി ദിലീപ് സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍

എന്നാല്‍ ഗ്രൂപ്പുകളുടെ വാദം

എന്നാല്‍ ഗ്രൂപ്പുകളുടെ വാദം പൂര്‍ണ്ണമായും തള്ളി സുധാകരന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇന്ന് രംഗത്ത് എത്തി. അദ്ദേഹത്തിന്റെ മത്സര പ്രഖ്യാപനത്തില്‍ തെറ്റില്ലെന്നാണ് വിഡി സതീശന്‍ വ്യക്തമാക്കുന്നത്. സുധാകരൻ കെ പി സി സി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തിട്ട് മാസങ്ങൾ മാത്രമേ ആയിട്ടുള്ളു എന്നും അതിനാൽ മത്സരിക്കുമെന്ന പ്രസ്താവനയിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞതും.

സത്യസന്ധമായി കാര്യങ്ങള്‍ പറയുന്ന രീതി

സത്യസന്ധമായി കാര്യങ്ങള്‍ പറയുന്ന രീതിയാണ് സുധാകരന്റേത്. അതാണ് ഇവിടേയും സംഭവിച്ചത്. മത്സരിക്കുമെന്ന കാര്യം അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. അതിലപ്പുറം വേറെ ആശങ്കകള്‍ ഒന്നും വേണ്ടതില്ലെന്നും പറഞ്ഞ സതീശന്‍ ഗ്രൂപ്പുകള്‍ക്ക് എതിരേയും വിമര്‍ശനം ഉയര്‍ത്തി. കോൺഗ്രസിൽ ഗ്രുപ്പ് ഉണ്ടന്നത് യാഥാർത്ഥ്യമാണെന്ന് വിമർശിച്ച സതീശൻ ഗ്രൂപ്പ് പാർട്ടിക്ക് അതീതമാകരുതെന്ന മുന്നറയിപ്പും നല്‍കി.

കെ പി സി സി പുനസംഘടനയിൽ

കെ പി സി സി പുനസംഘടനയിൽ ഇതുവരെ ആരും പാര്‍ട്ടിക്ക് പരാതി നൽകിയിട്ടില്ല. രാഷ്ട്രീയ കാര്യസമിതി എടുത്ത തീരുമാനം ശരിയായി നടക്കുന്നു. എന്ത് പ്രശ്നം വന്നാലും തീരുമാനം നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേ സമയം, സംഘടനാ തിരഞ്ഞെടുപ്പില്‍ ബൂത്ത് തലം മുതല്‍ തന്നെ സംയുക്തമായി നീങ്ങാനാണ് എ-ഐ ഗ്രൂപ്പുകള്‍ തീരുമാനിച്ചിരിക്കുന്നത്. ഇരു ഗ്രൂപ്പുകളുടെയും നേതൃത്വം നടത്തിയ ചർച്ചയിലൂടെയാണ് ഏകീകൃത നീക്കത്തിനു തീരുമാനമായത്.

 ഡി സി സി പുനഃസംഘടനയിലും

കെ പി സി സി പട്ടികയില്‍ തങ്ങള്‍ നല്‍കിയ പട്ടികയില്‍ നിന്നുള്ളവരും ഇടം പിടിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ പൂര്‍ണ്ണമായും ഗ്രൂപ്പ് താല്‍പര്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുമെന്ന ഉറപ്പില്ല. ശക്തരായ ഗ്രൂപ്പ് വക്താക്കളെ പട്ടികയില്‍ ഉള്‍പ്പെടുത്താതിരിക്കാനും നേതൃത്വത്തിന് സാധിച്ചിട്ടുണ്ട്. ഡി സി സി പുനഃസംഘടനയിലും ഈ രീതി ആവര്‍ത്തിച്ചാല്‍ എ-ഐ ഗ്രൂപ്പുകളില്‍ നിന്നും പാര്‍ട്ടി പൂര്‍ണ്ണമായും കൈവിട്ട് പോകുന്ന സ്ഥിതിയുണ്ടാകും.

പുനഃസംഘടനയുമായി മുന്നോട്ട് പോവാനാണ്

പുനഃസംഘടനയുമായി മുന്നോട്ട് പോവാനാണ് നേതൃത്വത്തിന്റെ തീരുമാനമെങ്കില്‍ ഡി സി സി. ഭാരവാഹികളായി നിർദേശിക്കുന്നവരുടെ പട്ടിക നൽകേണ്ടതില്ലെന്നാണ് ഗ്രൂപ്പുകളില്‍ നിന്നും ഉയരുന്ന അഭിപ്രായം. സ്വന്തം നിലയ്ക്ക് തീരുമാനം എടുത്തു സുധാകരനും സതീശനും മുന്നോട്ട് പോവുകയാണെങ്കില്‍ അങ്ങനെ പോട്ടെയെന്നാണ് ഗ്രൂപ്പുകളുടെ നിലപാട്. അതേസമയം പുനഃസംഘടനയ്ക്ക് ഹൈക്കമാൻഡിന്റെ അനുമതിയുണ്ടെന്നും അതിനാല്‍ തന്നെ മുന്‍ നിശ്ചയിച്ച പ്രകാരം കാര്യങ്ങള്‍ നീക്കുമെന്നുമാണ് ഔദ്യോഗിക നേതൃത്വം വ്യക്തമാക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+