കാര്‍ത്തികേയന്‍റെ ശവസംസ്ക്കാരം ഞായറാഴ്ച വൈകിട്ട് ശാന്തി കവാടത്തില്‍

തിരുവനന്തപുരം: സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മൃതദേഹം നാളെ (8 മാര്‍ച്ച് 2015) സംസ്‌ക്കരിയ്ക്കും. വൈകിട്ട് ആറിന് ശാന്തി കാവാടത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌ക്കരിയ്ക്കുക.

ബെംഗളൂരുവിലെ ആശുപത്രിയല്‍ നിന്നും പ്രത്യേക വിമാനത്തില്‍ വൈകിട്ട് അഞ്ച് മണിയോടെ മതൃദേഹം തലസ്ഥാനത്ത് എത്തിയ്ക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉള്‍പ്പടെയുള്ള മന്ത്രിമാരുടെ സംഘം പ്രത്യേക വിമാനത്തില്‍ ബെംഗളൂരുവില്‍ എത്തി. ഈ വിമാനത്തിലാണ് മൃതദേഹം തലസ്ഥാനത്ത് എത്തിയ്ക്കുക. ഔദ്യോഗിക വസതിയിലാണ് മൃതദേഹം ആദ്യം എത്തിയ്ക്കുക.

G Karthikeyan

ഔദ്യോഗിക വസതിയില്‍ എത്തിയ്ക്കുന്ന മൃതദേഹം ഞായറാഴ്ച രാവിലെ ഒന്‍പത് മണിയ്ക്ക് നിയമസഭ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. പത്ത് മണിയോടെ ദര്‍ബാര്‍ ഹാളിലും 11 കെപിസിസിയിലും പൊതുദര്‍ശനത്തിന് വയ്ക്കും.

ഉച്ചയ്ക്ക് ഒരു മണിയോടെ അദ്ദേഹത്തിന്റെ മണ്ഡലമായ ആര്യനാട്ടെ സര്‍ക്കാര്‍ സ്‌കൂളിലും 3.30 ന് ശാസ്തമംഗലത്തെ കുടുംബവസതിയായ അഭയയിലും പൊതുദര്‍ശനത്തിന് വയ്ക്കും. വൈകിട്ട് ആറ് മണിയോടെ മൃതദേഹം ശാന്തി കവാടത്തില്‍ സംസ്‌ക്കരിയ്ക്കും. സ്പീക്കറുടെ മരണത്തെത്തുടര്‍ന്ന് ഇന്ന് (7 മര്‍ച്ച് 2015) ഉച്ചയ്ക്ക് ശേഷം പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+