മുഖ്യമന്ത്രിക്കെതിരായ വിമാനത്താവള പ്രതിഷേധത്തെ തള്ളി ചെന്നിത്തല; രാഷ്ട്രീയ നിലവാരം നിലനിര്‍ത്തണം
കൊച്ചി: വിമാനത്താവള പ്രതിഷേധത്തില്‍ വിവാദങ്ങള്‍ കത്തി നില്‍ക്കെ അമ്പരപ്പിച്ച് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഈ പ്രതിഷേധത്തെ തള്ളിയിരിക്കുകയാണ് അദ്ദേഹം. കോണ്‍ഗ്രസില്‍ നിന്ന് പ്രതീക്ഷിക്കുന്ന രാഷ്ട്രീയ നിലവാരം നിലനിര്‍ത്തണമെന്നാണ് തന്റെ അഭിപ്രായമെന്ന് ചെന്നിത്തല പറഞ്ഞു.

എന്നോട് പറഞ്ഞത്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരു ബഹളവും ഉണ്ടാക്കിയിട്ടില്ലെന്നാണ്. പക്ഷേ കോണ്‍ഗ്രസില്‍ നിന്ന് പ്രതീക്ഷിക്കുന്ന രാഷ്ട്രീയ നിലവാരം നിര്‍ത്തണം. കേരള രാഷ്ട്രീയ മാന്യമായ ഒരു ഘട്ടത്തിലൂടെയല്ല കടന്നുപോകുന്നതെന്നും ചെന്നിത്തല പറഞ്ഞു.നമ്മള്‍ പിന്തുടരേണ്ട രാഷ്ട്രീയമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ കേരളം ചര്‍ച്ച ചെയ്യുന്നത് സാധാരണക്കാരെ ബാധിക്കുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളല്ല. സെമി കേഡര്‍ കോണ്‍ഗ്രസിനെ മാറ്റുമോ എന്നതിന് കാത്തിരുന്ന് കാണാമെന്ന മറുപടിയാണ് ചെന്നിത്തല നല്‍കുന്നത്. കോണ്‍ഗ്രസിന് അതിന്റേതായ രാഷ്ട്രീയമാണ്. സിപിഎമ്മിന് അവരുടേതായതും. രണ്ട് വ്യത്യസ്തമാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്‍ പൂര്‍ണ പരാജയമാണ്. എന്താണ് സംഭവിക്കുന്നതെന്നും അറിയില്ല. ആരുടെയും ഉപദേശം കേള്‍ക്കാനും തയ്യാറല്ല. പോലീസിനെ നിയന്ത്രിക്കാന്‍ പിണറായിക്ക് കഴിയുന്നില്ല. താന്‍ രണ്ടരവര്‍ഷത്തോളം ആഭ്യന്തര മന്ത്രിയായിരുന്നു. ആ സമയം ഇത്തരമൊരു പ്രശ്‌നവുമില്ലായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസിലെ പ്രധാനിയാണ് മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ ശ്രദ്ധയെല്ലാം തെറ്റുകള്‍ മറയ്ക്കുന്നതിനാണെന്നും ചെന്നിത്തല ആരോപിച്ചു. അതേസമയം ശ്രീറാം വെങ്കിട്ടറാമിനെ ആലപ്പുഴയുടെ പുതിയ കളക്ടറായി നിയമച്ചതിനെതിരെയും ചെന്നിത്തല രംഗത്ത് വന്നു. ജനങ്ങളോടുള്ള വെല്ലുവിളിയാണ് ഈ നിയമനം. ആലപ്പുഴക്കാര്‍ക്ക് ഈ നിയമനം അംഗീകരിക്കാനാവില്ല.
മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ടയാളെ കളക്ടറായി നിയമിച്ചത് ശരിയല്ല. നടപടി സര്‍ക്കാര്‍ പുനപരിശോധിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അതേസമയം കെ കരുണാകരനെതിരെ പാര്‍ട്ടിയിലുണ്ടായ കലാപത്തിന് പിന്തുണ നല്‍കിയതില്‍ പശ്ചാത്താപമുണ്ടെന്നും മുന്‍ പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ പേരില്‍ കരുണാകരനെ തകര്‍ക്കാന്‍ നടന്ന കലാപത്തിന് കൂട്ടുനിന്നതില്‍ തനിക്ക് പശാത്താപമുണ്ട്. അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളാണ് അങ്ങനെ ചെയ്യിച്ചത്. ഒരിക്കലും അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. കരുണാകരനോളം നിലവാരമുള്ള മറ്റൊരു നേതാവും കേരളത്തിലോ ഇന്ത്യയിലോ ഇപ്പോള്‍ ഇല്ല.
ജി കാര്‍ത്തികേയനെയും ഷാനവാസിനെയും തന്നെയും അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളാണ് അതിന് പ്രേരിപ്പിച്ചത്. അത്രയേറെ ആത്മാര്‍ത്ഥതയുള്ള നേതാവായിരുന്നു അദ്ദേഹം. ലീഡറുടെ പാത പിന്തുടര്‍ന്ന് എല്ലാ മലയാള മാസവും ഒന്നാം തിയതി ഞാന്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്താന്‍ തീരുമാനിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications