മാണിയെ കണ്ട് ബിജെപി പനിക്കേണ്ട..!! ഒരു കാരണവശാലും മാണി ബിജെപി പാളയത്തിലെത്തില്ല..!!

  • By: അനാമിക
Subscribe to Oneindia Malayalam

കോട്ടയം: സിപിഎം ബാന്ധവത്തെ തുടര്‍ന്ന് അടിപതറിയ കെഎം മാണി എല്‍ഡിഎഫിലേക്കാണോ അതോ ബിജെപിയോട് ചേരുമോ എന്ന ആശയക്കുഴപ്പത്തിന് ഇനി സാധുതയില്ല. മാണിയെ എല്‍ഡിഎഫിലെടുക്കാന്‍ ഉദ്ദേശമില്ലെന്ന് സിപിഎം പ്രഖ്യാപിച്ചതോടെ ആ ചര്‍ച്ചകള്‍ വഴിമുട്ടി. പിന്നെയുള്ളത് ബിജെപിയാണ്. എന്നാല്‍ ഒരു കാരണവശാലും മാണിയെ ബിജെപിയോട് അടുപ്പിക്കില്ലെന്ന തീരുമാനത്തിലാണ് കോണ്‍ഗ്രസ്സുള്ളത്

Read Also: പ്രവാസികളെ ഉന്നമിട്ട് വന്‍പെണ്‍വാണിഭ സംഘം..!! സീരിയല്‍ നടികളെ എത്തിച്ച് നല്‍കും..!!

Read Also: ഗള്‍ഫുകാരന്റെ ഭാര്യയോട് പോലീസുകാരന് മോഹം...!! ഭര്‍ത്താവ് നാട്ടിൽ തിരിച്ചെത്തിയപ്പോള്‍..!!

മാണി വഞ്ചകനെന്ന്

കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സിപിഎം പിന്തുണ സ്വീകരിച്ചതോടെ കെഎം മാണിക്കും മകന്‍ ജോസ് കെ മാണിക്കുമെതിരെ കടുത്ത നിലപാടാണ് കോണ്‍ഗ്രസ്സ് സ്വീകരിച്ചത്. മാണിയും മകനും കാണിച്ചത് രാഷ്ട്രീയ വഞ്ചനയാണെന്ന് കോണ്‍ഗ്രസ്സ് പ്രമേയം പാസ്സാക്കുക പോലുമുണ്ടായി. എന്നാല്‍ പിന്നീട് നിലപാട് മയപ്പെടുത്തുകയും ചെയ്തു.

നിലപാട് മാറ്റി കോൺഗ്രസ്

ഈ നിലപാട് മാറ്റത്തിന് പിന്നില്‍ കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡിന്റെ ഇടപെടലാണ് എന്നാണ് വിവരം. മാണി എല്‍ഡിഎഫിലേക്ക് പോയാലും കുഴപ്പമില്ല, ഒരു കാരണവശാലും ബിജെപി പാളയത്തിലെത്തരുതെന്നാണ് ഹൈക്കമാന്‍ഡ് കരുതുന്നത്. ഇതിനുള്ള നിര്‍ദേശം ഹൈക്കമാന്‍ഡ്, കെപിസിസിക്ക് നല്‍കിയിട്ടുമുണ്ട്.

മാണിയെ റാഞ്ചാൻ ബിജെപി

കേരളത്തില്‍ അടിത്തറ ഉറപ്പിക്കാന്‍ ആവുന്ന പണിയെല്ലാം എടുക്കുന്ന ബിജെപി മാണിയെ ലക്ഷ്യമിടുന്നതായുള്ള സൂചന നേരത്തെ തന്നെയുണ്ട്. കേരളത്തിലെ രണ്ട് മുന്നണിയിലുമില്ലാത്ത കേരള കോണ്‍ഗ്രസ്സിനെ എന്‍ഡിഎയോട് ചേര്‍ക്കാന്‍ സാധിച്ചാല്‍ അത് ക്രിസ്ത്യന്‍ വിഭാഗത്തിനിടയില്‍ നേട്ടമുണ്ടാക്കുമെന്ന് ബിജെപി കണക്ക് കൂട്ടുന്നു.

അയിത്തമില്ലെന്ന് മാണി

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കെ എം മാണിയുമായി ചര്‍ച്ച നടത്തുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. കേരളത്തിലെ ബിജെപി നേതൃത്വം മാണിയുമായി അനദ്യോഗിക ചര്‍ച്ചകള്‍ നടത്തുന്നതായും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ബിജെപിയോട് അയിത്തമില്ലെന്ന് ഒരിക്കല്‍ മാണി പറഞ്ഞതും ഇതിനോട് കൂട്ടി വായിക്കപ്പെടുന്നു.

കോൺഗ്രസിന് ക്ഷീണമാവും

എന്നാല്‍ യുഡിഎഫുമായി വര്‍ഷങ്ങളുടെ ബന്ധമുണ്ടായിരുന്ന മാണിയും പാര്‍ട്ടിയും ബിജെപിയോട് ചേര്‍ന്നാല്‍ അത് കോണ്‍ഗ്രസ്സിന് വന്‍ ക്ഷീണമുണ്ടാക്കുമെന്നാണ് ഹൈക്കമാന്‍ഡ് കണക്ക് കൂട്ടുന്നത്. അതുകൊണ്ടുതന്നെ മാണിയോട് കടുത്ത നിലപാട് ഇനി വേണ്ടെന്നാണ് കോണ്‍ഗ്രസ്സ് തീരുമാനം.

തദ്ദേശത്തിൽ സഹകരണം

യുഡിഎഫ് വിട്ടെങ്കിലും തദ്ദേശ സ്ഥാപനങ്ങളില്‍ സഹകരണം തുടരാന്‍ മാണിയും കോണ്‍ഗ്രസ്സും തമ്മില്‍ ധാരണയുണ്ടായിരുന്നു. ഇതിന് വിരുദ്ധമായായിരുന്നു കോട്ടയത്തെ സിപിഎം ബന്ധം. എന്നാല്‍ ഇനിയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ മാണിയുമായി സഹകരണം കോണ്‍ഗ്രസ്സ് തുടരും.

English summary
Congress decided to soften its stand against KM Mani
Please Wait while comments are loading...