ദിലീപിനെ കുടുക്കിയത്, തെളിവില്ല; പിന്നില്‍ സിനിമയെ വെല്ലും തിരക്കഥ, പുറത്തുവരും!!

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെ അനുകൂലിച്ച് നിരവധി പ്രമുഖര്‍ രംഗത്തെത്തുന്നു. പ്രതിയെ കുറ്റവാളിയെ പോലെ കാണുന്നത് ശരിയല്ലെന്ന നിലപാടുമായാണ് പ്രമുഖരുടെ രംഗപ്രവേശം. അതേസമയം, ദിലീപിനെ കേസില്‍ കുടുക്കിയതാണെന്ന് ചൂണ്ടിക്കാട്ടി സഹോദരന്‍ അനൂപും രംഗത്തുണ്ട്.

ദിലീപിനെ കുടുക്കാന്‍ സിനിമയെ വെല്ലുന്ന തിരക്കഥയാണ് ഒരുക്കിയതെന്ന് അനൂപ് പറയുന്നു. അതേസമയം, കുറ്റം ചെയ്‌തെന്ന് തെളിയിക്കപ്പെടും വരെ ഒരാളും കുറ്റവാളി അല്ലെന്നാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി പറഞ്ഞത്. മറ്റു ചിലരും ദിലീപിനെ രൂക്ഷമായി വിമര്‍ശിക്കുന്നതിനെ എതിര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട്.

നടന്‍ സിദ്ദീഖ് എപ്പോഴും കൂടെ

നടന്‍ സിദ്ദീഖ് എപ്പോഴും കൂടെ

ദിലീപിനെ ആലുവ പോലീസ് ക്ലബ്ബില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തപ്പോള്‍ ആദ്യം അന്വേഷിച്ചെത്തിയത് നടന്‍ സിദ്ദീഖ് ആണ്. ഇപ്പോഴും ദിലീപിന് അദ്ദേഹം പിന്തുണ നല്‍കുന്നുമുണ്ട്.

കുറ്റവാളി പരിവേഷം

കുറ്റവാളി പരിവേഷം

കുറ്റവാളിയെ പോലെ ദിലീപിനെ കാണുന്നതും ചിത്രീകരിക്കുന്നതും ശരിയല്ലെന്ന നിലപാടാണ് പലരും പങ്കുവച്ചത്. കോടതി കണ്ടെത്തിയതിന് ശേഷം പോരെ ഈ കുറ്റവാളി പരിവേഷം നല്‍കല്‍ എന്നാണ് ഇത്തരം വാദം ഉന്നയിക്കുന്നവരുടെ അഭിപ്രായം.

ക്രൂശിക്കരുതെന്ന് ശ്രീശാന്ത്

ക്രൂശിക്കരുതെന്ന് ശ്രീശാന്ത്

ദിലീപിനെ ക്രൂശിക്കരുതെന്ന് നടനും ക്രിക്കറ്റ് താരവുമായ ശ്രീശാന്ത് അഭിപ്രായപ്പെട്ടു. കുറ്റം തെളിയും വരെ താന്‍ ദിലീപിനെ തള്ളിപ്പറയില്ല. കേസില്‍ ആരോപണ വിധേയന്‍ മാത്രമാണ് ദിലീപെന്നും ശ്രീശാന്ത് പറഞ്ഞു.

 വിധി വരുന്നത് വരെ കാത്തിരിക്കണം

വിധി വരുന്നത് വരെ കാത്തിരിക്കണം

കോടതി വിധി വരുന്നത് വരെ കാത്തിരിക്കണം. അനുഭവത്തിന്റെ വെളിച്ചത്തിലാണ് താന്‍ ഈ നിലപാട് സ്വീകരിച്ചതെന്നും ശ്രീശാന്ത് പറഞ്ഞു. ശ്രീശാന്തിനെതിരേ ക്രിക്കറ്റ് ലോകത്തുനിന്നു ഉയര്‍ന്ന ആരോപണങ്ങള്‍ പരോക്ഷമായി സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം.

സിനിമയെ വെല്ലുന്ന തിരക്കഥ

സിനിമയെ വെല്ലുന്ന തിരക്കഥ

ദിലീപിനെ കുടുക്കാന്‍ സിനിമയെ വെല്ലുന്ന തിരക്കഥയാണ് നടന്നത്. നിരപരാധിത്വം തെളിയിച്ച് ദിലീപ് പുറത്തുവരും. അപ്പോള്‍ മാധ്യമങ്ങള്‍ ഒപ്പം നിന്നാല്‍ മതിയെന്നും സഹോദരന്‍ അനൂപ് അങ്കമാലി കോടതി പരിസരത്ത് വച്ച് മാധ്യമങ്ങളോട് പറഞ്ഞു.

തെളിവുകളുടെ അടിസ്ഥാനത്തിലല്ല

തെളിവുകളുടെ അടിസ്ഥാനത്തിലല്ല

ദിലീപിനെ അറസ്റ്റ് ചെയ്തത് തെളിവുകളുടെ അടിസ്ഥാനത്തിലല്ല. ഇത് എല്ലാവര്‍ക്കും സംഭവിക്കാവുന്നതാണെന്നും അനൂപ് കൂട്ടിച്ചേര്‍ത്തു. ഒരു തെളിവുമില്ലാതെയാണ് ദിലീപിനെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരാകുന്ന അഡ്വ. രാംകുമാര്‍ കോടതിയില്‍ വാദിച്ചു.

ഹര്‍ജി വെള്ളിയാഴ്ച

ഹര്‍ജി വെള്ളിയാഴ്ച

അതേസമയം, ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ സര്‍ക്കാര്‍ വാദം കേള്‍ക്കുന്നത് കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. പ്രോസിക്യൂഷന്‍ വാദം നടത്താനിരുന്ന അഭിഭാഷകന് ഹാജരാകേണ്ട റിപ്പോര്‍ട്ട് അന്വേഷണ സംഘം നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് കേസ് മാറ്റിവച്ചത്.

മുരളി ഗോപിയുടെ പോസ്റ്റ്

മുരളി ഗോപിയുടെ പോസ്റ്റ്

മുരളി ഗോപി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിഷയത്തില്‍ പ്രതികരിച്ചത്. കൈയടിയുടേയും കൂക്കുവിളിയുടെയും ഇടയില്‍, കരുണയുടെയും ക്രൂരതയുടെയും ഇടയില്‍ ഒരു ഇടമുണ്ട്. പരിഷ്‌കൃതമായ ലോകം ഈ ഇടങ്ങളിലാണ് നിലയുറപ്പിക്കുന്നത്. നിയമം നടക്കട്ടെ, നീതി പുലരട്ടെ, കോലാഹലം അല്ല ഉത്തരം, ഇതായിരുന്നു പോസ്റ്റ്.

അറസ്റ്റിന് ശേഷം നിലപാട് മാറ്റി

അറസ്റ്റിന് ശേഷം നിലപാട് മാറ്റി

ആദ്യം ദിലീപിനൊപ്പം നിലയുറപ്പിച്ച താരങ്ങളും താരസംഘടനകളും അറസ്റ്റിന് ശേഷം നിലപാട് മാറ്റുകയായിരുന്നു. നാണം കെടുത്തിയ സംഭവമാണെന്നാണ് താരങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചത്. യുവതാരങ്ങള്‍ ദിലീപിനെതിരേ ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു.

യുവതാരങ്ങളുടെ നിലപാട്

യുവതാരങ്ങളുടെ നിലപാട്

അമ്മയില്‍ നിന്നു ദിലീപിനെ പുറത്താക്കിയ തീരുമാനമെടുത്തത് യുവതാരങ്ങളുടെ ശക്തമായ ആവശ്യത്തെ തുടര്‍ന്നായിരുന്നു. യുവതാരങ്ങള്‍ പലരും ആക്രമിക്കപ്പെട്ട നടിയുടെ ഭാഗത്ത് തുടക്കം മുതല്‍ നിലകൊള്ളുന്നവരാണ്. ഇനിയും നടിക്കൊപ്പമുണ്ടാകുമെന്നും അവര്‍ വ്യക്തമാക്കുന്നു.

English summary
Actress Attack Case: Dileep brother Anoop alleges conspiracy to trap
Please Wait while comments are loading...