കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെട്ടിട നിര്‍മ്മാണ തൊഴിലാളി സ്റ്റെതസ്‌കോപ്പുമായി മഞ്ചേരി മെഡിക്കല്‍ കോളേജ് ഡോക്ടറായി വിലസി

  • By നാസര്‍
Google Oneindia Malayalam News

മലപ്പുറം: സ്റ്റെതസ്‌കോപ്പുമായി മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ വിലസിയ വ്യാജ ഡോക്ടര്‍ പിടിയിലായി. കൊണ്ടോട്ടി വെളിമുക്ക് പറമ്പില്‍പീടിക തട്ടാരിക്കല്‍ സനൂജ് (28) ആണ് പിടിയിലായത്. ഇന്നലെ രാവിലെ പത്തുമണിയോടെ ആശുപത്രിയിലെത്തിയ ഇയാള്‍ കൂട്ടികളുടെ വാര്‍ഡിലും അത്യാഹിത വിഭാഗത്തിലും കറങ്ങി നടക്കാന്‍ തുടങ്ങിയത്.

ആര്‍ക്കും സംശയം തോന്നാത്ത വിധമായിരുന്നു സ്റ്റതസ്‌കോപ് കഴുത്തില്‍ തൂക്കിയുടെ ഇയാളുടെ കറക്കം. വാര്‍ഡില്‍ വെച്ച് താന്‍ കുട്ടികളുടെ സ്‌പെഷ്യലിസ്റ്റാണെന്ന് പറഞ്ഞാതായി ആശുപത്രി ജീവനക്കാരന്‍ പറഞ്ഞു. വ്യാജ ഡോക്ടറുടെ നാട്ടുകാരായ സാന്ത്വനം വളണ്ടിയര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടതാണ് ഇയാള്‍ക്ക് വിനയായത്. വളണ്ടിയര്‍മാര്‍ ആദ്യം വിവരം ആംബുലന്‍സ് ഡ്രൈവറായ നൗഫലിനെ അറിയിച്ചു.

dctr

ഡോക്ടര്‍ ചമഞ്ഞ് സ്റ്റെതസ്‌കോപ്പുമായി സനൂജ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍

സംഭവം നൗഫല്‍ ആശുപത്രി പരിസരത്തുള്ള ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെ അറിയിക്കുകയും ചെയ്തു. ഇതിനിടയില്‍ ആശുപത്രിയില്‍ നിന്ന് ഇറങ്ങി പോയ സനൂജിനെ ഓട്ടോ ഡ്രൈവര്‍ ആനക്കയം ചെക്ക്‌പോസ്റ്റ് കക്കാട്ടുചാലില്‍ അസ്‌ക്കര്‍ (36)ന്റെ നേതൃത്വത്തില്‍ പിന്‍തുടരുകയും മലപ്പുറം റോഡില്‍വെച്ച് പിടികൂടുകയുമായിരുന്നു.

ആശുപത്രി കോംപൗണ്ടിലെ പൊലീസ് എയ്ഡ് പോസ്റ്റിലെത്തിച്ച സനൂജിനെ മഞ്ചേരി പൊലീസിന് കൈമാറി. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ ഇയാള്‍ നാട്ടില്‍ വ്യാജ ഇന്‍ഷൂറന്‍സ് ഏജന്റായി ചമഞ്ഞ് തട്ടിപ്പു നടത്തിയതായി നാട്ടുകാര്‍ പറഞ്ഞു.

കസ്റ്റഡിയിലെടുത്ത ഇയാളെ പൊലീസ് കേസ് ചാര്‍ജ്ജ് ചെയ്യാതെ വിട്ടയച്ചതായി ആരോപണമുണ്ട്. സ്റ്റെതസ്‌കോപ് മറ്റൊരു ഡോക്ടര്‍ക്ക് കൈമാറാനായി ആശുപത്രിയില്‍ വന്നതാണെന്നും ഇയാള്‍ പത്തു വര്‍ഷം മുമ്പ് മനോരോഗത്തിന് ചികിത്സയിലായിരുന്നുവെന്നുമാണ് പൊലീസ് ഭാഷ്യം.

ആദിവാസി യുവാവിനെ ജനക്കൂട്ടം കൊന്നുതള്ളിയിട്ടും കുരുടരായി മലയാള മാധ്യമങ്ങൾആദിവാസി യുവാവിനെ ജനക്കൂട്ടം കൊന്നുതള്ളിയിട്ടും കുരുടരായി മലയാള മാധ്യമങ്ങൾ

സാക്ഷര കേരളം... പത്ര ധര്‍മം..., മധുവിനെ തല്ലിക്കൊന്ന കിരാതൻമാർക്കും വാർത്ത ഒതുക്കിയവർക്കുംസാക്ഷര കേരളം... പത്ര ധര്‍മം..., മധുവിനെ തല്ലിക്കൊന്ന കിരാതൻമാർക്കും വാർത്ത ഒതുക്കിയവർക്കും

കൊലക്കേസ് പ്രതികൾക്ക് വേണ്ടി ഗംഭീര തിരച്ചിൽ; തൊണ്ടി മുതൽ പോലീസ് സ്റ്റേഷനിൽ, പോലീസിന്റെ അനാസ്ഥ...കൊലക്കേസ് പ്രതികൾക്ക് വേണ്ടി ഗംഭീര തിരച്ചിൽ; തൊണ്ടി മുതൽ പോലീസ് സ്റ്റേഷനിൽ, പോലീസിന്റെ അനാസ്ഥ...

English summary
construction worker as fake medical college doctor-arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X