കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹകരണ റൂറൽ ബാങ്ക് തെരഞ്ഞെടുപ്പ്; സോഷ്യലിസ്റ്റ് ആധിപത്യത്തിൽ നിന്നും സിപിഎം പിടിച്ചെടുത്തു; സി ഭാസ്കരൻ പ്രസിഡണ്ടായേക്കും

  • By Desk
Google Oneindia Malayalam News

വടകര: സംസ്ഥാനത്തെ മികച്ച സഹകരണ ബാങ്കായ വടകര സഹകരണ റൂറൽ ബാങ്ക് ഭരണം ഇനി സിപിഎമ്മിന്റെ കൈകളിലേക്ക്.ബാങ്ക് സ്ഥാപിച്ച അന്ന് മുതൽ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ നിയന്ത്രണത്തിലായിരുന്ന ഭരണ സമിതിയാണ് ജനതാ പരിവാർ സംഘടനകളുടെ തൊഴുത്തിൽ കുത്ത് കാരണം സിപിഎമ്മിന്റെ കൈകളിലെത്തിയത്.

സുരഭിയെ വെട്ടിമാറ്റി ഐഎഫ്എഫ്കെ, അവൾക്കൊപ്പം നിൽക്കുന്നവർ അടുപ്പിക്കുന്നില്ല, സിനിമ കാണാൻ പാസ്സുമില്ല
വടകരയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ നിലനിൽപ്പ് തന്നെ ഈ ബാങ്ക് ഭരണം തങ്ങളുടേതാണെന്ന ദാഷ്ട്യമായിരുന്നു.മുൻ എം.എൽ.എ.യും,സോഷ്യലിസ്റ്റും,പ്രമുഖ സഹകാരിയുമായിരുന്ന എം.കൃഷ്ണന്റെ നേതൃത്വത്തിൽ സ്ഥാപിച്ച ഈ ബാങ്ക് പിന്നീട് വന്ന ഭരണ സമിതിയ്ക്ക് ചുക്കാൻ പിടിച്ചവരുടെ സ്വാർത്ഥതയാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം.

cbaskaran

നിയമനങ്ങൾക്കടക്കം കോഴ വാങ്ങി ശീലമാക്കിയ പല സോഷ്യലിസ്റ്റ് നേതാക്കളും ബാങ്ക് ഭരണം നഷ്ട്ടപെട്ടതോടെ വിഭ്രാന്തിയിലായിരിക്കയാണ്.പതിമൂന്നോളം ബ്രാഞ്ചുകളും,നൂറോളം ജീവനക്കാരുമുള്ള ഈ ബാങ്കിന്റെ ആസ്തി 240 കോടിയാണ്. ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടത്-വലത് മുന്നണികളിലെ ജനതാ പരിവാർ സംഘടനകളിലും ഭിന്നത രൂക്ഷമായിരിക്കുകയാണ്.ജനതാദൾ(എസ്)ന്റെ നാലോളം പ്രതിനിധികൾ നോമിനേഷൻ പിൻവലിക്കേണ്ട സമയപരിധി അവസാനിച്ച ശേഷമാണ് പിന്മാറുന്നതായി അറിയിച്ചത്.

ഇതോടെ 13 അംഗ ഭരണ സമിതി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.സിപിഎം-7,സിപിഐ-1 ,ജനതാദൾ(എസ്)-1,ജനതാദൾ(യു)-4 എന്നിങ്ങനെയാണ് കക്ഷിനില.ഭരണ സമിതി പ്രസിഡണ്ടായി സിപിഎം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.ഭാസ്കരൻ മാസ്റ്റർ തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത.വൈസ് പ്രസിഡണ്ട് സ്ഥാനത്തിന് വേണ്ടി ജനതാദൾ(യു)പിടിമുറുക്കിയിട്ടുണ്ടെങ്കിലും ഇന്നത്തെ സാഹചര്യത്തിൽ സിപിഎം നൽകാൻ സാധ്യതയില്ല.

English summary
Cooperative rural bank election; C Bhaskaran might become the president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X