തീവണ്ടിയില്‍ നിന്ന് വീണ് അബോധാവസ്ഥയിലായ യുവാവിന് രക്തം കിട്ടിയില്ല; പോലീസുകാരന്‍ രക്ഷക്കെത്തി

  • Posted By:
Subscribe to Oneindia Malayalam

കാസര്‍കോട്: തീവണ്ടിയില്‍ നിന്ന് വീണ് അബോധാവസ്ഥയിലായ യുവാവിന് രക്തം നല്‍കി പൊലീസുകാരന്‍ മാതൃകയായി. കുമ്പള ദേവി നഗറിലെ സുരേഷാ(37)ണ് ഇന്നലെ രാവിലെ തീവണ്ടിയില്‍ നിന്ന് വീണത്.

ഭരണ പരാജയത്തില്‍ കേരളം ഇഴഞ്ഞു നീങ്ങുന്നു: കെപി മോഹനന്‍

ചൗക്കിയില്‍ വെച്ചായിരുന്നു അപകടം. തലക്ക് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ സുരേഷിനെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചതായിരുന്നു. അടിയന്തിരമായി രക്തം നല്‍കണമെന്നും ഉടനെ മംഗളൂരുവിലെ ആസ്പത്രിയില്‍ എത്തിക്കണമെന്നും ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ബ്ലഡ് ബാങ്കില്‍ രക്തം ഉണ്ടായിരുന്നില്ല.

police

വിവരമറിഞ്ഞെത്തിയ കാസര്‍കോട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സുധീഷാണ് യുവാവിന് രക്തം നല്‍കിയത്. തുടര്‍ന്ന് സുരേഷിനെ മംഗളൂരുവിലെ ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Cop helped to rescue youth injured

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്