ഹൈറേഞ്ചില്‍ ചോളം കൃഷിയില്‍ വിജയഗാഥ രചിച്ച് യുവകര്‍ഷകന്‍

  • Posted By: Desk
Subscribe to Oneindia Malayalam

ഇടുക്കി: മറ്റ് തന്നാണ്ട് വിളകള്‍ക്കൊപ്പം ഹൈറേഞ്ചില്‍ ചോളം കൃഷിയും സജീവമാകുന്നു.ഇടുക്കി രാജാക്കാട് മുല്ലക്കാനം സ്വദേശി മനുവെന്ന യുവ കര്‍ഷകനാണ് പരീക്ഷണാടിസ്ഥാനത്തില്‍ ചോള കൃഷിയിറക്കി ജൈവ പരിപാലനത്തിലൂടെ വിജയത്തിലെത്തിച്ചത്. ഒട്ടേറെ ഔഷധമുള്ള ഒന്നാണ് ചോളം. നിലവില്‍ ഇടുക്കി ജില്ലയിലേയ്ക്ക് ചോളം എത്തുന്നത് തമിഴ്‌നാട്ടില്‍ നിന്നുമാണ്. ഒരെണ്ണത്തിന് പതിനഞ്ചും ഇരുപതും രൂപാ വിലയീടാക്കിയാണ്് തമിഴ്‌നാട്ടില്‍ നിന്നെത്തുന്നവര്‍ കേരളത്തിലെത്തി ചോളം വില്‍പ്പന നടത്തുന്നത്.

വരള്‍ച്ച രൂക്ഷമായതോടെ തീറ്റപ്പുല്‍ ക്ഷാമം നേരിട്ട സാഹചര്യത്തില്‍ ചോളത്തിന്റെ തണ്ട് കന്നുക്കാലികള്‍ക്ക്് തീറ്റക്കായി എത്തിക്കുന്നുണ്ട്. ചോളത്തേക്കാള്‍ വില നല്‍കിയാണ് ഇവ കേരളത്തിലേയ്ക്ക് എത്തിക്കുന്നത്. അതുകൊണ്ട് ചോളം കൃഷിയിലൂടെ ഇരട്ടി ലാഭം നേടാനാകുമെന്ന തിരിച്ചറിിവാണ് യുവകര്‍ഷകനായ മനുവിനെ ചോളകൃഷി പരീക്ഷിക്കാന്‍ പ്രേരിപ്പിച്ചത്. ഓരേക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് ഒരുലക്ഷത്തോളം ചോളതൈകളണ്നട്ടുപരിപാലിച്ചത്.

corn farming

കൃഷിഭവന്റെ സഹായവും നിര്‍ദ്ദേശവും അനുസരിച്ച് വളപ്രയോഗവും കീടരോഗ പ്രതിരോധവും തികച്ചും ജൈവ മായ രീതിയിലാണ് നടത്തിയത്. ജൈവ പരിപാലമായതിനാല്‍ കേടും കീടശല്യവും കുറവാണെന്നും മനു പറയുന്നു. രാജാക്കാട് മേഖലയിലെ ഈ കര്‍ഷകന്‍ വ്യത്യസ്ഥമായ കൃഷി രീതിയിലൂടെ സമൂഹത്തിനും മാതൃക സൃഷ്ടിക്കുകയാണ്.വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി വിപുലീകരിക്കുന്നതിനുള്ള ഒരുക്കത്തിലാണ് മനു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
corn farming in idukki, a successful story of young farme

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്