കേരളത്തില്‍ വീണ്ടും കൊറോണ; രോഗം പടരാന്‍ കാരണം ഇതാണ്, നിര്‍ദേശങ്ങളെല്ലാം ലംഘിച്ചു
തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്നെത്തിയവര്‍ക്കാണ് രോഗം. ഇവരുമായി സംസര്‍ഗം പുലര്‍ത്തിയ രണ്ടു ബന്ധുക്കള്‍ക്കും രോഗം കണ്ടെത്തി. ഇറ്റലിയില്‍ നിന്നെത്തിയവര്‍ സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ചതാണ് നാട്ടിലെ മറ്റു രണ്ടുപേര്‍ക്ക് രോഗം പടരാന്‍ ഇടയാക്കിയത്.
Recommended Video
കൊറോണ വൈറസ് രോഗം കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ വിമാനത്താവളത്തില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് പുതിയ നിര്‍ദേശം. എന്നാല്‍ പത്തനംതിട്ട റാന്നി ഐത്തല സ്വദേശികള്‍ ഇതിന് തയ്യാറായിട്ടില്ല. അച്ഛനും അമ്മയും കുട്ടിയും ഉള്‍പ്പെടെ മൂന്ന് പേരാണ് ഇറ്റലിയില്‍ നിന്ന് എത്തിയത്. ഇവര്‍ വിമാനത്താവളത്തില്‍ പരിശോധനയ്ക്ക് വിധേയരായില്ല.

മത്രമല്ല, ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന നിര്‍ദേശവും ഇവര്‍ പാലിച്ചില്ല. ഇവര്‍ സന്ദര്‍ശിച്ച വീട്ടിലുള്ള മറ്റു രണ്ടു പേര്‍ക്കും രോഗം ബാധിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ പറഞ്ഞു. രോഗ ലക്ഷണങ്ങള്‍ കണ്ടപ്പോള്‍ ആശുപത്രിയിലേക്ക് മാറാന്‍ ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കൂട്ടാക്കിയില്ല. നിര്‍ബന്ധിച്ചാണ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയതെന്നും മന്ത്രി വിശദീകരിച്ചു. രോഗം മറച്ചുവയ്ക്കുന്നത് കുറ്റകരമാണ്. ഇപ്പോള്‍ അവരുടെ അസുഖം ഭേദമാക്കാനാണ് മുന്‍ഗണന നല്‍കുന്നത്. അതിന് ശേഷം ബാക്കി കാര്യങ്ങള്‍ പറയാമെന്നും മന്ത്രി പ്രതികരിച്ചു.
ചുമയും പനിയും ജലദോഷവുമാണ് രോഗലക്ഷണം. കേരളത്തില്‍ രോഗ പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തേണ്ടത് ആവശ്യമായി വന്നിരിക്കുന്നു. പൊതുസമൂഹത്തിന്റെ സഹകരണമുണ്ടെങ്കില്‍ മാത്രമേ ഇതെല്ലാം ഫലപ്രദമായി സാധിക്കൂ. ഇന്ത്യയില്‍ ആദ്യം കൊറോണ രോഗം കണ്ടെത്തിയത് കേരളത്തിലായിരുന്നു. ചൈനയില്‍ നിന്നെത്തിയവര്‍ക്കായിരുന്നു രോഗം. എന്നാല്‍ ആദ്യഘട്ടത്തില്‍ തന്നെ രോഗം കണ്ടെത്തുകയും ചികില്‍സിക്കുകയും ചെയ്തതോടെ അസുഖം ഭേദമായി. ഇത് രാജ്യത്തിന് മൊത്തം മാതൃകയായ നടപടിയായിരുന്നു.
തുടര്‍ന്നാണ് കൊറോണ വൈറസ് രോഗമുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നല്‍കിയത്. ഈ നിര്‍ദേശങ്ങള്‍ ലംഘിച്ചതാണ് പത്തനംതിട്ട റാന്നി സ്വദേശികള്‍ക്ക് രോഗം പിടിപെടാന്‍ കാരണം. പുതിയ സംഭവത്തോടെ ഇന്ത്യയില്‍ കൊറോണ രോഗം ബാധിച്ചവരുടെ എണ്ണം 39 ആയി ഉയര്‍ന്നു. കൊറോണ രോഗം ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ചൈനയിലാണ്. ശേഷം ഇറ്റലിയിലും. ഇറ്റലിയില്‍ രോഗം കൂടുതലായി കണ്ട മേഖലയിലെ 1.60 കോടി ആളുകളെ പുറംലോകവുമായി അകറ്റി നിര്‍ത്തിയിരിക്കുകയാണ് ഇറ്റാലിയന്‍ സര്‍ക്കാര്‍.
വിദേശത്ത് നിന്ന് വരുന്നവര്‍ ഈ നമ്പറില്‍ ബന്ധപ്പെടണം. ദിശ- 0471 2552056, ടോള്‍ ഫ്രീ- 1056












Click it and Unblock the Notifications