കേരളത്തില്‍ ഇന്ന് 7 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; 27 പേര്‍ രോഗമുക്തര്‍
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഏഴ് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു.കണ്ണൂരില്‍ നാല് പേര്‍ക്കും കോഴിക്കോട് രണ്ട് പേര്‍ക്കും കാസര്‍ഗോഡ് ഒരാള്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. അതേസമയം 27 പേര്‍ക്ക് ഇന്ന് രോഗം ഭേഗമായിട്ടുണ്ട്. മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ വിദേശത്ത് നിന്നെത്തിയവരും രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം ബാധിച്ചതാണ്. നിലവില്‍ സംസ്ഥാനത്ത് 88,855 പേരാണ് നിരീക്ഷണത്തിലുള്ളത്. അതില്‍ 88332 പേര്‍ വീടുകളിലും 532 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് മാത്രം 108 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇതുവരേയും 17400 സാമ്പിളുകള്‍ സംസ്ഥാനത്ത് നിന്നും പരിശോധനക്കയച്ചിട്ടുണ്ട്. ഇന്ന് ആശുപത്രി വിട്ടവരില്‍ കാസര്‍ഗോഡാണ് ഏറ്റവും കൂടുതല്‍ പേര്‍ ആശുപത്രി വിട്ടത്. 24 പേര്‍ ഇവിടെ നിന്നും രോഗം ഭേദമായി ആശുപത്രി വിട്ടു. കൂടാതെ എറണാകുളം, കണ്ണൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍ നിന്നും ഓരോരിത്തരുമാണ് ആശുപത്രി വിട്ടത്.
ലോക്ക്ഡൗണ്‍ ഇളവില്‍ കേന്ദ്രമാര്‍ഗ നിര്‍ദ്ദേശം അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം
കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകള്‍ ചേര്‍ത്ത് ഒരൊറ്റ മേഖലയാക്കുന്നതാണ് നല്ലത് എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായംഈ നാല് ജില്ലകളിലും ലോക്ക് ഡൌണ്‍ ഇളവില്ലാതെ തുടരേണ്ട സാഹചര്യമാണുള്ളതെന്നും മുഖ്യമന്ത്രി വ്യക്കമാക്കി. എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളെ ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കാന്‍ കേന്ദ്രത്തിന്റെ അനുമതി വാങ്ങേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്തെ ജില്ലകളെ മൂന്ന് സോണുകളാക്കി തിരിച്ച് പ്രവര്‍ത്തനം ശക്തമാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. എന്നാല്‍ കേന്ദ്രത്തിന്റെ തീരുമാനത്തിന് പുറമേ കേരളം നാല് ജില്ലകളെ റെഡ്‌സോണുകളാക്കി പ്രഖ്യാപിച്ചിരുന്നു. കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, എന്നീ ജില്ലകളായിരിക്കും റെഡ് സോണില്‍ ഉള്‍പ്പെടുക. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച ഹോട്ട്‌സ്‌പോര്‍ട്ടുകളെ കേരളത്തിന് സ്വന്തമായി മാറ്റാനാകില്ലെന്നായിരുന്നു കേന്ദ്രആരോഗ്യമന്ത്രാലയം വ്യക്തമാക്കിയത്.
ജില്ലകളെ വേണമെങ്കില്‍ കേരളത്തിന് ഹോട്ട്‌സ്‌പോര്‍ട്ടുകളുടെ കൂട്ടത്തില്‍ വര്‍ധിപ്പിക്കാമെന്നും ഹോട്ട്‌സ്‌പോര്‍ട്ടില്‍ നിന്നും ഏതെങ്കിലും ജില്ലകളെ ഒഴിവാക്കണമെങ്കില്‍ കേരളം കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും കേരളം നല്‍കിയ കണക്കിന്റെ അടിസ്ഥാനത്തിലാണ് ഹോട്ട്‌സ്‌പോര്‍ട്ടുകള്‍ നിശ്ചയിച്ചതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
കേന്ദ്രം ഹോട്ട്സ്പോട്ടുകള്‍, നോണ്‍ ഹോട്ട്സ്പോര്‍ട്ടുകള്‍, ഗ്രീന്‍ സോണുകള്‍ എന്നിങ്ങനെ മൂന്ന് സോണുകളായാണ് ജില്ലകളെ തരം തിരിച്ചത്. ഒരു ജില്ലയിലേയും കൊറോണ വ്യാപനത്തിന്റെ തീവ്രതയനുസരിച്ചാണ് ഇതിനെ പട്ടികപ്പെടുത്തിയത്. കേന്ദ്രത്തിന്റെ തീരുമാന പ്രകാരം കേരളത്തിലെ ആറ് ജില്ലകളാണ് ഹോട്ട്‌സ്‌പോര്‍ട്ടുകളായി പ്രഖ്യാപിച്ചിരുന്നത്. കാസര്‍ഗോഡ്, മലപ്പുറം, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളാണിവ. വയനാട് ജില്ലകളിലെ ചില മേഖലകളും ഹോട്ട്‌സ്‌പോര്‍ട്ട് കേന്ദ്രങ്ങളായി പ്രഖ്യാപിച്ചിരുന്നു. ഇതിലാണ് സര്‍ക്കാര്‍ തിരുത്തല്‍ ആവശ്യപ്പെട്ടത്.












Click it and Unblock the Notifications