കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്തിന് ആശ്വാസം; ഇനി ഒരാള്‍ മാത്രം; അഞ്ച് പേര്‍ രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങി

  • By Desk
Google Oneindia Malayalam News

മലപ്പറും: മലപ്പുറത്തിന് ഏറെ ആശ്വാസമുള്ള വാര്‍ത്തയാണ് വന്നിരിക്കുന്നത്. ജില്ലയില്‍ കൊറോണ വൈറസ് രോഗം ബാധിച്ച ചികില്‍സയിലുള്ള അഞ്ച് പേര്‍ക്ക് രോഗം ഭേദമായി. ഇവര്‍ ഇന്ന് വീട്ടിലേക്ക് തിരിച്ചു. ഇനി ഒരാള്‍ക്ക് മാത്രമാണ് രോഗമുള്ളത്. ഈ വ്യക്തി മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. ഇന്ന് രോഗമുക്തി നേടിയവര്‍ മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ ചികില്‍സിയലാണ്. അഞ്ച് പേര്‍ ഒരുമിച്ച് പുതു ജീവിതത്തിലേയ്ക്ക് മടങ്ങിയത് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കോവിഡിനെതിരെ പോരാടുന്ന മുഴുവന്‍ പേര്‍ക്കും അഭിമാന മുഹൂര്‍ത്തമാണ്. ഇനി ഒരാള്‍ മാത്രമാണ് ജില്ലയില്‍ കോവിഡ് ബാധിതനായി ചികിത്സയില്‍ തുടരുന്നത്.

m

വേങ്ങര കൂരിയാട് സ്വദേശി, തിരൂര്‍ തെക്കന്‍ പുല്ലൂര്‍ സ്വദേശി, നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി, വേങ്ങര കണ്ണമംഗലം സ്വദേശി, മമ്പുറം വെട്ടം ബസാര്‍ സ്വദേശി എന്നിവരാണ് വിദഗ്ധ ചികിത്സയ്ക്കും നിരന്തര പരിശോധനകള്‍ക്കും ശേഷം രോഗം ഭേദമായി ഇന്ന് വീടുകളിലേയ്ക്ക് മടങ്ങിയത്. രാവിലെ പത്തരയോടെ ആശുപത്രിയിലെ സ്റ്റെപ്പ് ഡൗണ്‍ ഐസിയുവില്‍ നിന്ന് ഇവര്‍ പുറത്തിറങ്ങി. വീടുകളിലും മുന്‍കരുതല്‍ നടപടികള്‍ തുടരണം. കുറച്ച് ദിവസം നിരീക്ഷണത്തിലായിരിക്കും.

ആരോഗ്യ വകുപ്പ് ഒരുക്കിയ പ്രത്യേക ആംബുലന്‍സുകളിലാണ് അഞ്ച് പേരും യാത്രയായത്. ജില്ലയില്‍ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്ത 20 പേരില്‍ 18 പേരും രോഗമുക്തരാവുമ്പോള്‍ ആരോഗ്യ വകുപ്പിന്റേയും മറ്റ് വകുപ്പുകളുടേയും നേതൃത്വത്തില്‍ നടക്കുന്ന കൂട്ടായ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയമാവുകയാണിത്.

ഒരാള്‍ ഇപ്പോഴും കോവിഡ് ബാധിതനായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ ചികിത്സയില്‍ തുടരുകയാണ്. നാല് മാസം പ്രായമുള്ള കുട്ടി മാത്രമാണ് രോഗബാധിതയായിരിക്കെ മരിച്ചത്. രോഗം ഭേദമായ ശേഷം തുടര്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ പെരിന്തല്‍മണ്ണ കീഴാറ്റൂര്‍ സ്വദേശിയും മരണത്തിന് കീഴടങ്ങിയിരുന്നു.

രാജ്യത്തെ നാണംകെടുത്തി യുപിയിലെ ചിത്രങ്ങള്‍; തടവുകാരോ അതോ രോഗികളോ, വീഡിയോ വൈറല്‍രാജ്യത്തെ നാണംകെടുത്തി യുപിയിലെ ചിത്രങ്ങള്‍; തടവുകാരോ അതോ രോഗികളോ, വീഡിയോ വൈറല്‍

സൗദിയില്‍ വീണ്ടും പരിഷ്‌കാരം; വധശിക്ഷയില്‍ ഇളവ്, ചാട്ടവാറടി ഒഴിവാക്കി, പുതിയ തീരുമാനങ്ങള്‍ അറിയാംസൗദിയില്‍ വീണ്ടും പരിഷ്‌കാരം; വധശിക്ഷയില്‍ ഇളവ്, ചാട്ടവാറടി ഒഴിവാക്കി, പുതിയ തീരുമാനങ്ങള്‍ അറിയാം

ജീവനക്കാരുടെ വിരമിക്കല്‍ പ്രായം വെട്ടിച്ചുരുക്കും? പ്രചാരണത്തിന് പിന്നിലെ യാഥാര്‍ഥ്യം ഇങ്ങനെജീവനക്കാരുടെ വിരമിക്കല്‍ പ്രായം വെട്ടിച്ചുരുക്കും? പ്രചാരണത്തിന് പിന്നിലെ യാഥാര്‍ഥ്യം ഇങ്ങനെ

കൊറോണ അടങ്ങാന്‍ ജൂലൈ ആകും; മോദി മുഖ്യമന്ത്രിമാരോട് പറഞ്ഞത് ഇങ്ങനെ, സമ്പൂര്‍ണ വിവരങ്ങള്‍കൊറോണ അടങ്ങാന്‍ ജൂലൈ ആകും; മോദി മുഖ്യമന്ത്രിമാരോട് പറഞ്ഞത് ഇങ്ങനെ, സമ്പൂര്‍ണ വിവരങ്ങള്‍

English summary
Coronavirus: Five Persons discharged in Manjeri Medical College
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X