കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ക്ക് കൊറേണയെന്ന് സംശയം; ചികിത്സിച്ച ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍

Google Oneindia Malayalam News

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നയാള്‍ക്ക് കൊറോണ വൈറസ് ബാധയെന്ന് സംശയം. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ നിരീക്ഷണ വാര്‍ഡിലേക്ക് മാറ്റി. അപകട ശേഷം ഇയാളെ ഒ.പിയില്‍ ചികിത്സിച്ച ഡോക്ടര്‍മാരേയും നിരീക്ഷിക്കും.

ഇന്നലെയായിരുന്നു പുനലൂരില്‍ വാഹനാപകടമുണ്ടായത്. ഇയാള്‍ക്കൊപ്പം ഭാര്യയും കുഞ്ഞും ഉണ്ടായിരുന്നു. വാഹനം ഇടിച്ച് പരിക്കേറ്റയാള്‍ തല്‍ക്ഷണം മരണപ്പെട്ടിരുന്നു. വാഹനം അപകടത്തില്‍പ്പെട്ടതിന് പിന്നാലെ കുടുംബത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വാഹനാപകടം ഉണ്ടാവുമ്പോള്‍ ഭാര്യയും കുട്ടിയും ഒപ്പമുണ്ടായിരുന്നു.

corona

ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ കുട്ടിക്ക് ചുമയും പനിയും ഉണ്ടായി. തുടര്‍ന്ന് ഡോക്ടര്‍ നിരീക്ഷിച്ചപ്പോഴാണ് പരിക്കേറ്റയാള്‍ക്ക് കൊറോണയുടെ രോഗലക്ഷണങ്ങള്‍ കാണുന്നത്. പിന്നാലെ ഇദ്ദേഹത്തെ നിരീക്ഷണ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു. ഒപ്പം ഭാര്യയേും കുട്ടിയേയും നീരീക്ഷണത്തിലാക്കി.

രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിന് ശേഷം നടത്തിയ പരിശോധനയിലാണ് ഇയാള്‍ ഒരു മാസം മുന്‍പ് വിദേശത്തുനിന്ന് എത്തിയതാണെന്ന മനസിലാവുന്നത്. ആശുപത്രിയിലേക്ക് കൊണ്ടുവന്നപ്പോഴോ ചികിത്സക്കായി പ്രവേശിപ്പിച്ചപ്പോഴോ ഇദ്ദേഹത്തിന് കൊറോണയുടെ ലക്ഷണങ്ങള്‍ ഉള്ളതാണെന്നോ വിദേശത്തു നിന്നും എത്തി നിരീക്ഷണത്തില്‍ കഴിയുന്നയാളാണെന്നോ ഡോക്ടറെയോ മറ്റ് ആശുപത്രി അധികൃതരെയോ അറിയിച്ചിരുന്നില്ല. ഇയാളുടെ ശ്രവം പരിശോധനക്കയച്ചിരിക്കുകയാണ്. ഇയാള്‍ക്ക് കൊറോണ ഉണ്ടെന്ന സംശയത്തില്‍ തന്നെയാണ് ഡോക്ടര്‍ മുന്നോട്ട് പോകുന്നത്.

ഗള്‍ഫ് രാജ്യങ്ങളില്‍ വിചിത്ര നടപടികള്‍; തടവുകാര്‍ക്ക് മോചനം, സ്ഥാപനങ്ങള്‍ അടച്ചു; വിമാനം റദ്ദാക്കിഗള്‍ഫ് രാജ്യങ്ങളില്‍ വിചിത്ര നടപടികള്‍; തടവുകാര്‍ക്ക് മോചനം, സ്ഥാപനങ്ങള്‍ അടച്ചു; വിമാനം റദ്ദാക്കി

അപകടത്തില്‍പ്പെട്ടയാള്‍ക്ക് കൊറോണ രോഗ ലക്ഷണങ്ങള്‍ ഉണ്ടെന്ന കണ്ടെത്തലിന് പിന്നാലെ ഇയാളെ ചികിത്സിച്ച ഡോക്ടര്‍മാരെയും ഐസോലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പിന്നാലെ ആശുപത്രിയില്‍ അടിയന്തിര രോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. അപകടം ഉണ്ടാവുമ്പോള്‍ രക്ഷാ പ്രവര്‍ത്തിന് എത്തിയവര്‍, ആംബുലന്‍സ് ഡ്രൈവര്‍, അത്യാഹിക വിഭാഗത്തിലും മറ്റുമായി ഇദ്ദേഹത്തെ പരിശോധിച്ചവര്‍ തുടങ്ങി സര്‍ജറി വിഭാഗത്തിലുള്ളവര്‍, കുട്ടിയെ പരിശോധിച്ചവര്‍ നേഴ്‌സുമാര്‍ തുടങ്ങി എല്ലാവരേയും പരിശോധിക്കേണ്ടി വരും.

കുട്ടനെല്ലൂര്‍ ഉത്സവത്തിനെത്തി, ടിക് ടോക്കും സെല്‍ഫിയും, ബ്രിട്ടീഷ് പൗരന്റെ യാത്രാ വിവരങ്ങള്‍ ഇങ്ങനെകുട്ടനെല്ലൂര്‍ ഉത്സവത്തിനെത്തി, ടിക് ടോക്കും സെല്‍ഫിയും, ബ്രിട്ടീഷ് പൗരന്റെ യാത്രാ വിവരങ്ങള്‍ ഇങ്ങനെ

ഇയാളുടെ പരിശോധന ഫലം ഇന്ന വൈകിട്ടോടെ ലഭിക്കും. ഫലം നെഗറ്റീവ് ആണെങ്കില്‍ ഇപ്പോള്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക്് അത് അവസാനിപ്പിക്കാം. പോസിറ്റീവ് ആയാല്‍ ഡോക്ടര്‍മാരുള്‍പ്പെടെ ഇത്രയധികം ജീവനക്കാര്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയേണ്ടി വരും. ഇത് ആശുപത്രികളുടെ പ്രവര്‍ത്തനത്തെ പോലും സാരമായി ബാധിക്കാം.

വിമാനത്താവളത്തിലെ സ്വീകരണം; 'രജത് ആർമി'ക്കെതിരെ സർക്കാർ, നടപടിവിമാനത്താവളത്തിലെ സ്വീകരണം; 'രജത് ആർമി'ക്കെതിരെ സർക്കാർ, നടപടി

English summary
Coronavirus Suspected Who Injured in Accident in Punaloor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X