കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡേറ്റ ബാങ്കില്‍ തിരുത്തല്‍; ഭൂവുടമകളുടെ അപേക്ഷകള്‍ കൃഷി ഭവനുകളില്‍ കെട്ടിക്കിടക്കുന്നു

  • By Desk
Google Oneindia Malayalam News

കാക്കനാട്: ഡേറ്റാ ബാങ്കിലെ തെറ്റ് തിരുത്താന്‍ ഭൂവുടമകള്‍ നല്‍കിയ നല്‍കിയ അപേക്ഷ കൃഷി ഭവനുകളില്‍ കെട്ടിക്കടക്കുന്നു. കരഭൂമിയെ നെല്‍വയലെന്നും തണ്ണീര്‍ത്തടമെന്നും തെറ്റായി രേഖപ്പെടുത്തിയതൊക്കെ തിരുത്താന്‍ ഉടമകള്‍ നല്‍കിയ അപേക്ഷകളാണു കൃഷി ഭവനുകളില്‍ കെട്ടിക്കടക്കുന്നത്. 100 രൂപ കോര്‍ട്ട്ഫീ സ്റ്റാമ്പൊട്ടിച്ച് ഡേറ്റാ ബാങ്കില്‍ തെറ്റായി ഉള്‍പ്പെട്ട സ്ഥലമുടമകള്‍ കൃഷി ഭവനുകളില്‍ അപേക്ഷ നല്‍കി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി.

2017 ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയും പിന്നീട് നവംബര്‍ 27 വരെയും അപേക്ഷകള്‍ സ്വീകരിച്ചു. അപേക്ഷകള്‍ പ്രാദേശിക നിരീക്ഷണ സമിതി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ അപേക്ഷകളില്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ല. കൃഷിഭവന്‍ അധികൃതര്‍ക്ക് അപേക്ഷകള്‍ എന്ത് ചെയ്യണമെന്ന് ഇതുവരെ അറിയിപ്പും ലഭിച്ചിട്ടില്ലത്രെ.

krish

ഡേറ്റാ ബാങ്കില്‍ തെറ്റായി രേഖപ്പെടുത്തിയതൊക്കെ തിരുത്തി പുതിയ കുറ്റമറ്റ ഭൂമി ഡേറ്റാ ബാങ്ക് മാര്‍ച്ചില്‍ പ്രസിദ്ധീകരിക്കുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ലഭിച്ച അപേക്ഷകളില്‍ പ്രാഥമിക നടപടികള്‍ പോലും വകുപ്പില്‍ തുടങ്ങിയിട്ടില്ല. നെല്‍വയലെന്നോ തണ്ണീര്‍ത്തടമെന്നോ ഭൂമി ഡേറ്റാ ബാങ്കില്‍ തെറ്റായി രേഖപ്പെടുത്തിയിട്ടുള്ളതു കാരണം സ്വന്തം ഭൂമിയില്‍ വീട് വയ്ക്കാനോ പുനര്‍നിര്‍മിക്കാനോ നല്ല വിലയ്ക്കു വില്‍ക്കാനോ കഴിയാതെ ഉമടകള്‍ നെട്ടോട്ടത്തിലായിരിക്കുകയാണ്.

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം നിലവില്‍ വന്ന 2008 ഓഗസ്റ്റ് 12നു ഭൂമിയുടെ സ്വഭാവം എന്താണോ അതു കണ്ടെത്തി തിരുത്തല്‍ ശുപാര്‍ശ സമര്‍പ്പിക്കുകയാണ് കൃഷി, റവന്യു ഉദ്യോഗസ്ഥര്‍ ചേര്‍ന്നു ചെയ്യേണ്ടത്. പ്രാദേശിക നിരീക്ഷണ സമിതികള്‍ ഈ ശുപാര്‍ശകള്‍ പരിശോധിച്ചു തിരുത്തല്‍ വരുത്തി പുതിയ ഡേറ്റാ ബാങ്ക് തദ്ദേശ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റില്‍ മാര്‍ച്ച് 31നു മുന്‍പ് പ്രസിദ്ധീകരിക്കുമെന്നാണ് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. ഭൂമിയുടെ സ്വഭാവത്തില്‍ മാറ്റം ഉണ്ടെങ്കിലും ഇല്ലെങ്കിലും അപേക്ഷകനെ അറിയിക്കണം എന്നും പറഞ്ഞിരുന്നു.

English summary
Corrections in data bank; Applications of landlords are still in Krishi bhavan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X