മന്ത്രി ഇബ്രാഹിംകുഞ്ഞ് ഒരുകോടി രൂപ കോഴ വാങ്ങി? പരാതി കേന്ദ്ര വിജിലന്‍സിന്
ദില്ലി: സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങള്‍ക്കെതിരെ നിരനിരയായി അഴിമതി ആരോപണങ്ങള്‍ വന്നുകൊണ്ടിരിയ്ക്കുന്ന സമയമാണിത്. ബാര്‍ കോഴ, പാറ്റൂര്‍ ഭൂമി ഇടപാട് തുടങ്ങി പട്ടിക നീളുകയാണ്.
ഇപ്പോഴിതാ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെതിരേയും അഴിമതി ആരോപണം ഉയരുന്നു. കേന്ദ്ര വിജിലന്‍സ് കമ്മീഷനിലാണ് മന്ത്രിയ്ക്കെതിരെ പരാതി എത്തിയിട്ടുള്ളത്. ജനയുഗം ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.

ഒരു കോടി രൂപയുടെ അഴിമതി ആരോപണമാണ് ഇപ്പോള്‍ ഇബ്രാഹിംകുഞ്ഞിനെതിരെ ഉയര്‍ന്നിരിയ്ക്കുന്നത്.കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്റെ ജോലികള്‍ ബിനാമി ഇടപാടികളിലൂടെ ഏറ്റെടുത്ത് നടത്തുന്നതായും സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന് നല്കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ടത്രെ .
ട്രിവാന്‍ഡ്രം റോഡ് ഡെവലപ്മെന്റ് കമ്പനി ലിമിറ്റഡില്‍ നിന്ന് ഒരു കോടി രൂപ മന്ത്രിയുടെ പ്രതിനിധി കോഴ വാങ്ങിയെന്നതാണ് പ്രധാന ആരോപണം. ഈ തുക വാങ്ങിയത് വിദേശത്ത് വച്ചാണെന്നും പരാതിയില്‍ പറയുന്നുണ്ടത്രെ.
ഷെന്‍ പി ശശിധരന് എന്ന വ്യക്തിയാണ് കേന്ദ്ര വിജിലന്‍സ് കമ്മീഷന് പരാതി നല്കിയിരിയ്ക്കുന്നത് എന്നാണ് ജനയുഗത്തിലെ വാര്‍ത്ത. തിരുവനന്തപുരത്തെ നാല് കമ്പനികള്‍ക്ക് മന്ത്രി ഒത്താശ ചെയ്യുന്നതായും ആരോപണം ഉണ്ട്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications