ഒരു മാസം പ്രായമുള്ള കുട്ടിയോടും...! കണ്ണിൽച്ചോരയില്ലാത്തവർ.... ട്രെയിനിൽ സംഭവിച്ചത്!!!

  • By: അക്ഷയ്
Subscribe to Oneindia Malayalam

കോട്ടയം: കുട്ടികൾ എന്നും നമുക്ക് പ്രിയപ്പെട്ടവരാണ്. നവജാത ശിശുക്കളാണെങ്കിൽ പിന്നെ പറയുകയും വേണ്ട. പുറമെ എന്ത് നടന്നാലും മാതാപിതാക്കൾ തന്റെ കുഞ്ഞ് എപ്പോഴും വിലപ്പെട്ടതു തന്നെയാണ് എന്നാൽ കഴിഞ്ഞ ദിവസം തീവണ്ടിയിൽ സംഭവിച്ച കാര്യങ്ങൾ കേട്ടാൾ ഞെട്ടിപ്പോകും.

ഒരു മാസം പ്രായമായ കുഞ്ഞിനെ ദമ്പതികൾ തീവണ്ടിയിൽ ഉപേക്ഷിച്ച് കടക്കാൻ ശ്രമിക്കുകയായിരുന്നു. ചെവ്വാഴ്ച വൈകുന്നേരം കായംകുളം-എറണാകുളം പാസഞ്ചർ ട്രെയിനിലായിരുന്നു ഈ ക്രൂരത അരങ്ങേറിയത്. എന്നാൽ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളയാൻ ശ്രമിച്ച ദമ്പതികളെ നാട്ടുകാർ കൈയ്യോടെ പിടികൂടി.

Child

അടൂർ സ്വദേശികളായ ദമ്പതികളാണ് ജനറൽ കംപാർട്ട്മെന്റിലെ അപ്പർ ബർത്തിൽ കുഞ്ഞിനെ കിടത്തിയ ശേഷം ട്രെയിനിറങ്ങിയത്. ട്രെയിനിലുണ്ടായിരുന്ന യാത്രക്കാർഗാർഡിനെ വിവരം അറിയിച്ചതിനെ തുടർന്ന് ട്രെയിൻ നിർത്തി സിആർപിഎഫ് ഉദ്യോഗസ്ഥർ ദമ്പതികളെ വിളിച്ചു വരുത്തുകയായിരുന്നു. കുഞ്ഞിന് രോഗമായതിനാൽ വളർത്താൻ പ്രായസമുണ്ട്. അതിനാലാണ് ഉപേക്ഷിച്ചതെന്നാണ് ദമ്പതികൾ പോലീസിനോട് പറഞ്ഞത്. ദമ്പതികളെ പോലീസിനു കൈമാറിയിട്ടുണ്ട്.

English summary
Couple attempe to abandon new born baby
Please Wait while comments are loading...