മുന്‍കാല നായികയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം....അവര്‍ക്ക് തിരിച്ചടി!! അഴിക്കുള്ളില്‍ത്തന്നെ!!

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: മുന്‍കാല നായികയായ മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടു പോവാന്‍ ശ്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയാണ് ഈ സംഭവത്തിനു പിന്നിലും. അന്നു സുനിക്കൊപ്പം സംഘത്തിലുണ്ടായിരുന്ന മുഴുവന്‍ പേരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ജാമ്യം തേടി ഹൈക്കോടതിയില്‍

ജാമ്യം തേടി ഹൈക്കോടതിയില്‍

കേസിലെ രണ്ടു പ്രതികളാണ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. അബിന്‍ കുര്യക്കോസ്, ബിബിന്‍ പോള്‍ എന്നിവരാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

 ജാമ്യം നല്‍കിയില്ല

ജാമ്യം നല്‍കിയില്ല

രണ്ടു പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു. പള്‍സര്‍ സുനിയാണ് ഈ കേസിലെയും ഒന്നാം പ്രതി. അഷ്‌റഫ്, സുനീഷ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍

സംഭവം 2011ല്‍

സംഭവം 2011ല്‍

2011ലാണ് മുതിര്‍ന്ന നടിയെ പള്‍സര്‍ സുനിയും സംഘവും തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചത്. ടെമ്പോ ട്രാവലറില്‍ സുനിയുടെ നിര്‍ദേശപ്രകാരം മറ്റു രണ്ടു പേര്‍ നടിയെ നഗരത്തിലൂടെ വട്ടം കറക്കുകയായിരുന്നു.

ലക്ഷ്യമിട്ടത് യുവനടിയെ

ലക്ഷ്യമിട്ടത് യുവനടിയെ

മുതിര്‍ന്ന നടി അഭിനയിച്ച സിനിമയിലെ നായികയായ യുവനടിയെ തട്ടിക്കൊണ്ടു പോവാനാണ് അന്നു സുനി പദ്ധതിയിട്ടത്. എന്നാല്‍ യുവനടി അന്നു ഷൂട്ടിങിനായി എത്താതിരുന്നതോടെ അവരുടെ പദ്ധതി പൊളിയുകയായിരുന്നു.

നടി ഭര്‍ത്താവിനെ അറിയിച്ചു

നടി ഭര്‍ത്താവിനെ അറിയിച്ചു

നിര്‍മാതാവ് കൂടിയായ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് അറിയിച്ചതാണ് മുതിര്‍ന്ന നടിക്കു അന്നു രക്ഷയായത്. തുടര്‍ന്ന് അക്രമികള്‍ നടിയെ അവര്‍ താമസിക്കുന്ന ഹോട്ടലിനു മുന്നില്‍ ഇറക്കിവിട്ട് വാഹനവുമായി കടന്നുകളയുകയായിരുന്നു.

അന്നു പരാതി നല്‍കി

അന്നു പരാതി നല്‍കി

സംഭവം നടന്ന സമയത്തു തന്നെ പോലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ നടപടിയൊന്നും ഉണ്ടായില്ലെന്ന് നടിയുടെ ഭര്‍ത്താവായ നിര്‍മാതാവ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

നടിയുടെ മൊഴിയെടുത്തു

നടിയുടെ മൊഴിയെടുത്തു

അന്ന് സുനിയും സംഘവും തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ച നടിയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. തിരുവനന്തപുരത്തുള്ള ഇവരുടെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്.

English summary
Actress kidnap case: No bail for convicts
Please Wait while comments are loading...